ഡൽഹി സ്ഫോടനത്തിൽ മരിച്ച 22 വയസായ ടാക്സി ഡ്രൈവറാണ്  ബോംബ് സ്ഫോടനം നടത്തിയത് എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം 

False Political

ഡൽഹിയിൽ പൊട്ടിത്തെറിച്ച കാറിന്റെ ഡ്രൈവർ 22 വയസായ പങ്കജ് സാഹ്‌നി ആണെന്ന് ഡൽഹി പോലീസ് കണ്ടെത്തി എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വ്യക്തിയുടെ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വ്യക്തിയുടെ ചിത്രം കാണാം. ഈ ചിത്രത്തിനെ  കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: 

“ഡൽഹിയിൽ പൊട്ടിത്തെറിച്ച കാറിന്റെ ഡ്രൈവറെ തിരിച്ചറിഞ്ഞു പയ്യന്നൂർജില്ല പങ്കജ് സാഹ്നി, 22 വയസ്സ് സ്ഫോടനത്തിന് അര മണിക്കൂർ മുമ്പ് കാർ ടോൾ ബൂത്തിലൂടെ കടന്നുപോയതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം; ഡ്രൈവർ ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനിൽ ബന്ധുക്കളെ ഇറക്കിവിട്ട് തിരിച്ചെത്തി; ബദർപൂർ അതിർത്തി വഴി ഐ20 വാഹനം ഡൽഹിയിൽ പ്രവേശിച്ചതായി പോലീസ് പറയുന്നു… ”  

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഈ സ്‌ഫോടനത്തിനെ കുറിച്ചുള്ള വാർത്തകൾ പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് NDTVയുടെ വാർത്ത റിപ്പോർട്ട് ലഭിച്ചു. റിപ്പോർട്ട് പ്രകാരം ഡൽഹിയിൽ ഈ സ്ഫോടനം ഡോക്ടർ മുഹമ്മദ് ഉമർ എന്ന ഫരീദാബാദിൽ ജോലി ചെയ്യുന്ന ഒരു കാശ്മീരി ഡോക്ടറാണ്. ഇയാളുടെ ഒപ്പമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ ഇയാൾ ബദർപുർ ബോർഡറിൽ നിന്ന് ഡൽഹിയിൽ പ്രവേശിച്ച് ചെങ്കോട്ടയുടെ അടുത്തുള്ള മെട്രോ സ്റ്റേഷൻ്റെ മുന്നിൽ ചാവേർ ആക്രമണം നടത്തി.

സ്‌ഫോടനത്തിൽ ഉപയോഗിച്ചപ്പെട്ട ഹ്യൂണ്ടായി ഐ 20 വണ്ടി ഓടിച്ച് വരുന്ന മുഹമ്മദ് ഉമരിൻ്റെ ദൃശ്യങ്ങൾ ബദർപുർ ബോർഡറിൽ ടോൾ പ്ലാസയിൽ നിന്ന് പോലീസ് കണ്ടെത്തി. ഇയാൾ ഒരു ടി-ഷർട്ട് ധരിച്ച് മുഖത് മാസ്കുമിട്ട് വണ്ടിയിൽ ഇരിക്കുന്ന ദൃശ്യങ്ങൾ നമുക്ക് താഴെ നൽകിയ വിഡിയോയിൽ കാണാം. 

ഈ വാഹനത്തിൻ്റെ ഫരീദാബാദിൽ നിന്ന് ഡൽഹിയിൽ സ്ഫോടനം നടന്ന സമയം വരെയുള്ള സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണ്. ഈ വാഹനം ഓടിച്ചിരുന്നത് ഫരീദാബാദിലെ അൽ ഫലാഹ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോക്ടർ മുഹമ്മദ് ഉമർ നബി ആണെന്ന് ഡി.എൻ.എ. ടെസ്റ്റിംഗ് വഴി ഡൽഹി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സ്ഫോടനം നടത്താൻ ഉപയോഗിച്ച ഐ 20 വാഹനത്തിൻ്റെ അടുത് വാഹനം ഓടിച്ചിരുന്ന ഡ്രൈവറിൻ്റെ കൈ കണ്ടെത്തിയിരുന്നു. മുഹമ്മദ് ഉമർ നബിയുടെ അമ്മയുടെ ഡി.എൻ.എ. ഈ കയ്യിൽ നിന്ന് ലഭിച്ച ഡി.എൻ.എയുമായി മാച്ച് ആയിട്ടുണ്ട്. കൂടാതെ മുഹമ്മദ് ഉമർ നബിയുടെ മുഖം കാണുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. 

വാർത്ത വായിക്കാൻ – India Today | Archived

ചിത്രത്തിൽ നമ്മൾ കാണുന്ന 22 വയസായ പങ്കജ് സാഹ്‌നി ബിഹാറിലെ സമസ്തിപൂർ സ്വദേശിയായിരുന്നു. ഇയാൾ ഡൽഹിയിൽ ടാക്സി ഓടിച്ച് ബിഹാറിൽ തൻ്റെ കുടുംബത്തിനെ നോക്കിയിരുന്നതാണ്. 10 നവംബറിന് സ്ഫോടനം നടന്ന സമയത് ഒരു പാസഞ്ചറെ ഇറക്കിയിട്ട് മടങ്ങുകയായിരുന്നു പങ്കജ്. പക്ഷെ ഈ സ്‌ഫോടനത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു.   കൂടാതെ പങ്കജ് ഓടിച്ചിരുന്ന വാഹനത്തിൻ്റെ രജിസ്റ്ററേഷൻ നമ്പർ DL1RT6662 എന്നായിരുന്നു. അതെ സമയം സ്ഫോടനം നടന്ന ഹ്യുണ്ടായി ഐ20 വാഹനത്തിൻ്റെ രജിസ്റ്ററേഷൻ നമ്പർ HR26CE7674 എന്നായിരുന്നു.

നിഗമനം

ഡൽഹിയിൽ പൊട്ടിത്തെറിച്ച കാറിന്റെ ഡ്രൈവർ 22 വയസായ പങ്കജ് സാഹ്‌നി ആണെന്ന് ഡൽഹി പോലീസ് കണ്ടെത്തി എന്ന പ്രചരണം വ്യാജമാണ്. പങ്കജ് സാഹ്‌നി ഈ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഒരു ടാക്സി ഡ്രൈവറാണ്. സ്‌ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ 20 മുഹമ്മദ് ഉമർ നബി എന്ന കാശ്മീരി ഡോക്ടർ ആയിരുന്നു ഓടിച്ചിരുന്നത്.         

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title: ഡൽഹി സ്ഫോടനത്തിൽ മരിച്ച 22 വയസായ ടാക്സി ഡ്രൈവറാണ് ബോംബ് സ്ഫോടനം നടത്തിയത് എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം

Fact Check By: K. Mukundan 

Result: False

Leave a Reply