FACT CHECK: അംബാനി കുടുംബം രാമക്ഷേത്രത്തിന് 33 കിലോ സ്വര്‍ണം ദാനം നല്‍കിയോ…

രാഷ്ട്രീയം | Politics

അംബാനി കുടുംബം രാമക്ഷേത്രത്തിനായി 33 കിലോ സ്വരണ൦ ദാനം നല്‍കി എന്ന പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാദം തെറ്റാന്നെന്ന്‍ കണ്ടെത്തി. എന്താണ് പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണ്ന്ന് നമുക്ക് നോക്കാം.

പ്രചരണം

Screenshot: FB post claiming Ambani family donated 33 kgs gold for Ram Temple.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ അംബാനി കുടുംബം രാമക്ഷേത്രത്തിനായി 33 കിലോ സ്വ൪ണ൦ ദാനം കൊടുത്തു എന്ന് വാദിക്കുന്നു. ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത് 670 ഷെയറുകലാണ് പക്ഷെ ഈ വാദം പ്രചരിപ്പിക്കുന്നത് ഈ പോസ്റ്റ്‌ മാത്രമല്ല. ഇതിനെ പോലെ പ്രചരണം നടത്തുന്ന പല പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook search showing similar posts.

വസ്തുത അന്വേഷണം

ഈ വാദത്തില്‍ എത്ര സത്യാവസ്ഥയുണ്ട് എന്ന് അറിയാന്‍ ഞങ്ങള്‍ ഇതിനെ കുറിച്ച് മുഖ്യധാര മാധ്യമങ്ങളില്‍ എന്തെങ്കിലും വാര്‍ത്ത‍യുണ്ടോ എന്ന് അന്വേഷിച്ചു. പക്ഷെ അംബാനി കുടുംബം രാമക്ഷേത്രത്തിന് ഇത്തരമൊരു ദാനം നല്‍കിയതായി ഞങ്ങള്‍ക്ക് എവിടെയും കണ്ടെത്തിയില്ല.

ഇതിനെ തുടര്‍ന്ന്‍ ഞങ്ങളുടെ പ്രതിനിധി റിലായന്‍സ് ഇന്ത്യയുടെ മീഡിയ ഡീപാര്‍ട്ടമെന്‍റുമായി ബന്ധപെട്ടു. ഈ പ്രചരണത്തിനെ കുറിച്ച് അവര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: “ഈ പ്രചരണം പൂര്‍ണമായും തെറ്റാണ്. ഇത് വരെ അംബാനി കുടുംബവും റിലായന്‍സ് ഗ്രൂപ്പും ഇത്തരത്തിലുള്ള യാതൊരു പ്രഖ്യാപനം നടത്തിയിട്ടില്ല.” 

ഇതിനെ ശേഷം ഞങ്ങള്‍ ശ്രി. രാ൦ ജന്മഭൂമി തീര്‍ത്ത് ക്ഷേത്ര ട്രസ്റ്റിലെ ഡോ. അനില്‍ മിശ്രയുമായും ഞങ്ങളുടെ പ്രതിനിധി സംസാരിച്ചു. അദ്ദേഹം ഈ പ്രചരണത്തിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: “ഈ പ്രചരണം പൂര്‍ണമായും തെറ്റാണ്. ഇത്തരത്തില്‍ എന്തെങ്കിലും പ്രഖ്യാപനം ആരെങ്കിലും നടത്തിയാല്‍ ഞങ്ങള്‍ക്ക് അതിനെ കുറിച്ച് അറിയിപ്പ് ലഭിക്കും. ഞങ്ങള്‍ക്ക് ഇത് വരെ ഇതിനെ കുറിച്ച് യാതൊരു അറിയിപ്പ് ലഭിച്ചിട്ടില്ല.”   

ഈ ഫാക്റ്റ് ചെക്ക്‌ ഹിന്ദിയില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ക്ലിക്ക് ചെയുക:

क्या नीता अंबानी अयोध्या राम मंदिर के लिए ३३ किलो के तीन मुकुट दान कर रहीं है? जानिये सच…

നിഗമനം

അംബാനി കുടുംബം അയോധ്യയിലെ രാമക്ഷേത്രത്തിനായി 33 കിലോ സ്വരണം ദാനം കൊടുത്തു എന്ന പ്രചരണം പൂര്‍ണമായും തെറ്റാന്നെന്ന്‍ റിലായന്‍സ് ഗ്രൂപ്പും ശ്രി. രാം ജനമഭുമി തീര്‍ത് ക്ഷേത്ര ട്രസ്റ്റും ഫാക്റ്റ് ക്രെസേണ്ടോയെ അറിയിച്ചിട്ടുണ്ട്.

Avatar

Title:നീത അംബാനി രാമക്ഷേത്രത്തിന് 33 കിലോ സ്വര്‍ണം ദാനം നല്‍കിയോ…

Fact Check By: Mukundan K 

Result: False