
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിവാദ്യങ്ങള്‍ സ്വീകരിച്ച് അദ്ദേഹത്തിന് നന്ദി പ്രകടിപ്പിച്ച ജോ ബൈഡന്‍ പ്രധാനമന്ത്രി മോദിയെ വേള്‍ഡ് ലീഡര്‍ അതായത് ലോകനേതാവ് എന്ന തരത്തില്‍ സംബോധന ചെയ്തു എന്ന് വാദിച്ച് ഒരു ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് വ്യാപകമായി സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ട്വീറ്റ് വ്യാജമാണ് എന്ന് കണ്ടെത്തി. എന്താണ് ഈ സ്ക്രീന്‍ഷോട്ടിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
താഴെ നല്‍കിയ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് ഞങ്ങള്‍ക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പറില്‍ പരിശോധനക്കായി ലഭിച്ചിട്ടുണ്ട്.
Screenshot:Message forwarded to us on our FactLine number for verification.
ഈ സ്ക്രീന്‍ഷോട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിന് മറുപടി പറഞ്ഞ് അമേരിക്കന്‍ രാഷ്‌ട്രപതി ജോ ബൈഡന്‍ പ്രധാമന്ത്രിയെ നന്ദി അറിയിച്ച് വേള്‍ഡ് ലീഡര്‍ എന്ന തരത്തില്‍ സംബോധന ചെയ്യുന്നതായി കാണാം. ഈ സ്ക്രീന്‍ഷോട്ട് ഫെസ്ബൂക്കിലും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു പോസ്റ്റ് നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.
Screenshot: Facebook post sharing fake tweet attributed to the new US president Biden.
ഇങ്ങനെയൊരു ട്വീറ്റ് ശരിക്കും ജോ ബൈഡന്‍ ചെയ്തിട്ടുണ്ടോ എന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
കഴിഞ്ഞ ബുധനാഴ്ചയാണ് ജോ ബൈഡന്‍ അമേരിക്കയുടെ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിനെ പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പല രാജ്യങ്ങളുടെ തലവന്മാര്‍ ജോ ബൈഡനും ഉപരാഷ്‌ട്രപതിയായി സത്യാപ്രതിജ്ഞ ചെയ്ത കമല ഹാരിസിനും ആശംസകള്‍ അറിയിച്ചത്. പ്രധാനമന്ത്രി മോദി ജോ ബൈഡന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി മോദി ചെയ്ത ട്വീറ്റ് നമുക്ക് താഴെ കാണാം.
My warmest congratulations to @JoeBiden on his assumption of office as President of the United States of America. I look forward to working with him to strengthen India-US strategic partnership.
— Narendra Modi (@narendramodi) January 20, 2021
ഈ ട്വീറ്റിനെ ബൈഡന്‍ മറുപടി നല്‍കിയ തരത്തിലാണ് സ്ക്രീന്‍ഷോട്ടില്‍ കാണുന്നത്. പക്ഷെ ഞങ്ങള്‍ ട്വിട്ടര്‍ അഡ്വാന്‍സ്ഡ് സര്‍ച്ച് ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ ജോ ബൈഡന്‍ തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ (@JoeBiden) നിന്ന് ഇങ്ങനെയൊരു ട്വീറ്റ് ചെയ്തിട്ടില്ല എന്ന് കണ്ടെത്തി.
Screenshot: Advanced Twitter Search results show Biden has never tweeted anything tagging Indian PM Narendra Modi’s twitter handle.
സ്ക്രീന്‍ഷോട്ടില്‍ ബൈഡന്‍ പ്രധാമന്ത്രി മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് (@narendramodi) യെ ടാഗ് ചെയ്തിട്ടുണ്ട്. മുകളില്‍ കാണുന്ന ട്വിറ്റര്‍ അഡ്വാന്‍സ്ഡ് സര്‍ച്ച് പരിശോധന ഫലങ്ങളില്‍ പ്രധാനമന്ത്രി മോദിയെ ടാഗ് ചെയ്ത് ബൈഡന്‍ ഇത് വരെ യാതൊരു ട്വീറ്റ് ചെയ്തിട്ടില്ല എന്ന് വ്യക്തമായി കാണാം.
കുടാതെ വ്യാജ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് ശ്രദ്ധിച്ച് നോക്കിയാല്‍ നമുക്ക് ബൈഡനിന്‍റെ യുസര്‍ നെയിം തെറ്റായിട്ടാണ് ട്വീട്ടില്‍ നല്‍കിയിരിക്കുന്നത് എന്ന് കാണാം. ജോ ബൈഡനിന്‍റെ ഔദ്യോഗിക ട്വിട്ടര്‍ അക്കൗണ്ടിന്‍റെ യുസര്‍ നെയിം @JoeBiden എന്നാണ് പക്ഷെ സ്ക്രീന്‍ഷോട്ടില്‍ കൊടുത്തിരിക്കുന്നത് @JoeBidenPresid എന്നാണ്.
Screenshot: In the comparison above the real and the fake usernames can be seen.
ഞങ്ങള്‍ ഈ അക്കൗണ്ട് അന്വേഷിച്ച് നോക്കിയപ്പോള്‍ ഇത് പോലെയുള്ള യാതൊരു അക്കൗണ്ട് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.
Screenshot: Twitter Advanced Search results doesn’t show any results for the twitter handle seen in the screenshot of the fake tweet.
നിഗമനം
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോക നേതാവ് എന്ന് വിശേഷിപ്പിച്ചുള്ള പുതിയ അമേരിക്കന്‍ പ്രസിഡന്‍റ ജോ ബൈഡനിന്‍റെ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് വ്യാജമാണ്. ഇത്തരത്തില്‍ യാതൊരു ട്വീറ്റ് ബൈഡന്‍ തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ചെയ്തിട്ടില്ല.

Title:പ്രധാനമന്ത്രി മോദിയെ ‘ലോകനേതാവ്’ എന്ന് വിശേഷിപ്പിച്ച് ചെയ്ത ജോ ബൈഡന്‍റെ ട്വീറ്റ് വ്യാജമാണ്…
Fact Check By: Mukundan KResult: False
