രാഹുല്‍ ഗാന്ധി കേരളത്തിലെത്തുമ്പോള്‍ മാത്രമേ മാംസാഹാരം ഉപയോഗിക്കൂ എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന ചിത്രം ഡല്‍ഹിയിലേതാണ്… സത്യമറിയൂ…
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്ഷണം രുചിച്ചു നോക്കുന്ന വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. കേരളത്തിലെത്തുമ്പോള്‍ മാത്രം രാഹുൽ ഗാന്ധി മാംസാഹാരം ആസ്വദിക്കുന്നു എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.
പ്രചരണം
രാഹുൽ ഗാന്ധി റസ്റ്റോറന്‍റിൽ നിന്നും മാംസമടങ്ങിയ ഭക്ഷണം ആസ്വദിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. കേരളത്തിൽ വരുമ്പോൾ മാത്രമാണ് അദ്ദേഹം മാംസം കഴിക്കുന്നത് എന്നും കേരളത്തിന് വെളിയിൽ സസ്യാഹാരിയാണ് എന്നും ആരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “പോത്തും കോഴിയൊക്കെ
തിന്നണമെങ്കിൽ ജിക്ക് നമ്മുടെ കേരളത്തിൽ തന്നെ വന്നേക്കണം...
കേരളം കടന്നാ ജി ബ്രാഹ്മണനാണു
പോലും😂😂😂”
എന്നാൽ ഞങ്ങളുടെ അന്വേഷണത്തിൽ തെറ്റായ അവകാശമാണിതെന്ന് വ്യക്തമായി. ചിത്രം ഡൽഹിയിൽ നിന്നുള്ളതാണ്
വസ്തുത ഇങ്ങനെ
ഞങ്ങൾ ചിത്രത്തിന്‍റെ ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ചിത്രം ഉൾപ്പെടുത്തി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച ചില റിപ്പോർട്ട് ലഭിച്ചു. ഓൾഡ് ഡൽഹിയിൽ ഫുഡ് വാക്കിൽ (food walk) രാഹുൽ ഗാന്ധി പലഹാരങ്ങൾ ആസ്വദിച്ചു എന്നാണ് വാര്‍ത്ത. 2023 ഏപ്രില്‍ 23 നാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തിട്ടുള്ളത്.
അടുത്തിടെ ഓൾഡ് ഡൽഹിയിൽ നടന്ന ഒരു ഫുഡ് വാക്കിൽ ഗോൽഗപ്പയും ചാട്ടും കബാബും സർബത്തും ആസ്വദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഓൾഡ് ഡൽഹിയിലെയും പരിസരങ്ങളിലെയും ഫുഡ് ജോയിന്‍റുകൾ ചുറ്റിനടന്ന് അദ്ദേഹം ചില മികച്ച പലഹാരങ്ങൾ ആസ്വദിച്ചു.
അഭിനേതാവും ബ്ലോഗറുമായ ഉനാൽ വിജയകുമാറിനോടൊപ്പം പഴയ ഡൽഹിയിൽ നടത്തിയ ഫുഡ് നിന്നുള്ളതാണ് ചിത്രം ചിത്രത്തിൽ രാഹുല്‍ ഗാന്ധി തന്തൂരി ചിക്കൻ ആസ്വദിക്കുന്നത് പഴയ ഡൽഹിയിലെ അൽ ജവഹർ റസ്റ്റോറന്‍റിൽ നിന്നാണ്. രാഹുൽ ഗാന്ധിയുടെ മുത്തച്ഛൻ ജവഹർലാൽ നെഹ്റു 1948 ഉദ്ഘാടനം ചെയ്തതാണ് റസ്റ്റോറന്‍റ് എന്ന് വിജയകുമാർ പറയുന്നുണ്ട്. പഴയ ഡൽഹിയിൽ കുമാറിനോടൊപ്പം നടത്തി ഫുഡ് ബാക്കി കുറിച്ച് രാഹുൽഗാന്ധിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വീഡിയോ നൽകിയിട്ടുണ്ട്.
കൂടാതെ രാഹുൽഗാന്ധിയുടെ യൂട്യൂബ് ചാനലിലും ഫുഡ് വാക്കിന്‍റെ ദൈർഘ്യമുള്ള വീഡിയോ കാണാം.
നിഗമനം
രാഹുൽഗാന്ധി മാംസാഹാരം ഉപയോഗിക്കുന്ന ചിത്രം കേരളത്തിൽ നിന്നുള്ളതല്ല. പഴയ ഡൽഹിയിലെ ജവഹർ റസ്റ്റോറന്‍റില്‍ അദ്ദേഹം തന്തൂരി ചിക്കൻ ആസ്വദിക്കുന്ന സമയത്തുള്ള ചിത്രമാണിത് കേരളവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:രാഹുല്‍ ഗാന്ധി കേരളത്തിലെത്തുമ്പോള്‍ മാത്രമേ മാംസാഹാരം ഉപയോഗിക്കൂ എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന ചിത്രം ഡല്‍ഹിയിലേതാണ്... സത്യമറിയൂ...
Written By: Vasuki SResult: False