FACT CHECK: സ്വാതന്ത്ര്യാന്തര ഭാരതത്തില്‍ 30 വര്‍ഷത്തോളം വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് മുസ്ലിങ്ങളായിരുന്നു എന്ന പ്രചരണം തെറ്റാണ്…

രാഷ്ട്രീയം | Politics

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മുപ്പത് വര്‍ഷത്തോളം വിദ്യാഭ്യാസ മന്ത്രിമാര്‍ മുസ്ലിങ്ങളായിരുന്നു എന്ന പ്രചരണം സാമുഹ മാധ്യമങ്ങളില്‍ കുറച്ച് കാലമായി നടക്കുന്നുണ്ട്. 

പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണ് എന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു പോസ്റ്റര്‍ കാണാം. പോസ്റ്ററിന്‍റെ മുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിനോടൊപ്പം എന്തുകൊണ്ട്? എന്ന ചോദ്യവും പോസ്റ്ററിനെ കുറിച്ച് ചോദിക്കുന്നുണ്ട്. എന്താണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്? പോസ്റ്ററില്‍ പറയുന്നു:

സ്വതന്ത്രാന്തര ഭാരതത്തില്‍ മുപ്പത് വര്‍ഷത്തോളം വിദ്യഭ്യാസ മന്ത്രിമാര്‍ ഇവരായിരുന്നു…മൌലാന അബ്ദുല്‍ കലാം (1947-1958), ഫക്രുദ്ദീന്‍ അലി അഹ്മദ് (1966-67), ഹുമായൂണ്‍ കബീര്‍ (1963), മുഹമ്മദലി കരീം ചഗ്ല (1963-66), നൂറുല്‍ ഹസന്‍ (1972-77). പാഠപുസ്തകങ്ങളില്‍ ഭാരതീയ രാജാക്കന്മാരെ ഭീരുക്കളും, മുഗള്‍ ചക്രവര്‍ത്തിമാര്‍ ബഹുകെമാന്മാരും ആയിത്തീര്‍ന്നതിന്‍റെ പൊരുള്‍ നിങ്ങള്‍ക്കിപ്പോള്‍ മനസിലായില്ലേ? ” 

എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകങ്ങളില്‍ ഇതിഹാസത്തിനെ കുറിച്ച് വിവാദങ്ങളും ആരോപണങ്ങളും പുതിയതല്ല. കോണ്‍ഗ്രസ്‌ സര്‍ക്കാരുകള്‍ക്കും ബിജെപി സര്‍ക്കാരുകള്‍ക്കും എതിരെ ഇത്തരത്തില്‍ ആരോപങ്ങള്‍ ഉന്നയിക്കുകയുണ്ടായിട്ടുണ്ട്. വിവാദങ്ങളും ആരോപണങ്ങളിലും കടക്കാതെ ഈ പോസ്റ്റില്‍ വാദിക്കുന്ന പ്രധാന വാദം, അതായത് മുപ്പത് വര്‍ഷത്തോളം സ്വതന്തരാന്തര ഭാരതത്തില്‍ വിദ്യാഭ്യാസ മന്ത്രിമാര്‍ മുസ്ലിമായിരുന്നു എന്നതില്‍ എത്രത്തോളം സത്യാവസ്ഥയുണ്ട് നമുക്ക് നോക്കാം.   

വസ്തുത അന്വേഷണം

സ്വതന്തരാന്തര ഭാരതത്തില്‍ ഇത് വരെ 5 മുസ്ലിം വിദ്യാഭ്യാസ മന്ത്രിമാര്‍ ഉണ്ടായിട്ടുണ്ട്. ഇവരെ കുറിച്ച് വിശദമായി നമുക്ക് അറിയാം:

  1. മൌലാന അബ്ദുല്‍ കലാം ആസാദ്: ഇന്ത്യയുടെ സ്വതന്ത്ര സമരത്തില്‍ വലിയൊരു പങ്ക് നിര്‍വഹിച്ച മൌലാന അബ്ദുല്‍ കലാം ആസ്സാദ് സ്വതന്ത്ര ഭാരതത്തിന്‍റെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. അദ്ദേഹം 15 ഓഗസ്റ്റ്‌ 1947 മുതല്‍ 2 ഫെബ്രുവരി 1958 വരെ വിദ്യാഭ്യാസമന്ത്രിയായിരുന്നു. ഇന്ത്യയുടെ അടുത്ത വിദ്യാഭ്യാസ മന്ത്രിയായിരുന്നു കാലു ലാല്‍ ശ്രിമാലി അദ്ദേഹം 31 ഓഗസ്റ്റ്‌ 1963 വരെ ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. മൌലാന ആസാദ് 1940 മുതല്‍ 1946 വരെ കോണ്‍ഗ്രസിന്‍റെ അധ്യക്ഷനായിരുന്നു. മഹാത്മാഗാന്ധി, ജവാഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കൊപ്പം അദ്ദേഹം സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയിട്ടുണ്ട്.
  1. ഹുമായൂണ്‍ കബീര്‍: ഹുമായൂണ്‍ കബീര്‍ പ്രശസ്ത വിദ്യാഭ്യാസ വിദഗ്ദനും രാഷ്ട്രീയ് ചിന്തകനുമായിരുന്നു. അദ്ദേഹം ലോണ്ടനിലെ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയുടെ കീഴില്‍ പെടുന്ന എക്സെറ്റര്‍ കോളേജില്‍ നിന്നാണ് 1931ല്‍ ബിരുദം നേടിയത്. അദ്ദേഹം ആന്ധ്ര സര്‍വ്വകലാശാലയുടെ ചാന്‍സലറായിരുന്നു, നെഹ്‌റു സര്‍ക്കാരിലും, ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ സര്‍ക്കാരിലും മന്ത്രിയായിരുന്നു. അദ്ദേഹം വെറും 81 ദിവസങ്ങള്‍ മാത്രം വിദ്യാഭ്യാസ മന്ത്രിയായിരുന്നു. അദ്ദേഹ൦ വിദ്യാഭ്യാസ മന്ത്രിയായിരുന്നത് സെപ്റ്റംബര്‍ 1, 1963 മുതല്‍ നവംബര്‍ 21, 1963 വരെയാണ്. അദ്ദേഹത്തിന്‍റെ മകള്‍ ലെയ്ല കബീര്‍ വിവാഹം കഴിച്ചത് അട്ടല്‍ ബിഹാരി വായ്പേയ് സര്‍ക്കാരില്‍ രക്ഷ മന്ത്രിയായിരുന്ന ജോര്‍ജ് ഫര്‍നാന്‍ഡീസുമായിട്ടാണ്. അദ്ദേഹത്തിന്‍റെ അനന്തരവന്‍ അല്തമഷ് കബീര്‍ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ആണ്. 
  1.  മുഹമ്മദലി കരീം ചഗ്ല: ഹുമയൂണ്‍ കബീറിന് ശേഷം ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രിയായത് എം.സി. ചഗ്ലയാണ്. അദ്ദേഹം നവംബര്‍ 21, 1963 മുതല്‍ നവംബര്‍ 13, 1963 വരെയായിരുന്നു മന്ത്രി സ്ഥാനത്ത് ഉണ്ടായിരുന്നത്. വിദ്യാഭ്യാസ മന്ത്രി ആവുന്നതിന് മുന്നേ അദ്ദേഹം ബോംബെ ഹൈ കോടതിയുടെ ചീഫ് ജസ്റ്റിസ്‌ ആയിരുന്നു. അദ്ദേഹം യു.എസില്‍ ഇന്ത്യയുടെ അംബാസഡരുമായിരുന്നു. അദ്ദേം നെതര്‍ലന്‍ഡ്‌സിലെ ഹാഗില്‍ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര കോടതിയില്‍ ജഡ്ജിയുമായിരുന്നു. മുസ്ലിമായി ജനിച്ചിട്ടുണ്ടെങ്കിലും ചഗ്ല അജ്ഞ്ഞേയവാദിയായിരുന്നു. അദ്ദേഹം മരിച്ചത്തിന് ശേഷം അദ്ദേഹത്തിന്‍റെ ശരീരം അദ്ദേഹത്തിന്‍റെ ആഗ്രഹം പ്രകാരം ദഹിപ്പിക്കുകെയാണ് ചെയ്തത്.
  1. ഫക്രുദ്ദീന്‍ അലി അഹ്മദ്: മുന്‍ രാഷ്‌ട്രപതിയും കൂടിയായിരുന്ന ഫക്രുദ്ദീന്‍ അലി ആഹ്മാദ് കാംബ്രീജ് സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോഴാണ് ജവഹര്‍ലാല്‍ നെഹ്‌റുവുമായി പരിച്ചയപെടുന്നത്. ഇതിനെ ശേഷം 1925ല്‍ അദ്ദേഹം കോണ്‍ഗ്രസ്‌ അംഗമായി. 14 നവംബര്‍, 1966ല്‍ അദ്ദേഹം വെറും 119 ദിവസങ്ങള്‍ക്ക് വേണ്ടി വിദ്യാഭ്യാസ മന്ത്രിയായിരുന്നു.
  1. സയ്യിദ് നൂറുല്‍ ഹസന്‍: നൂറുല്‍ ഹസന്‍ മൌലാന അസാദിനേ ശേഷം ഏറ്റവും അധിക ദിവസം വിദ്യഭ്യാസ മന്ത്രിയായിരുന്ന മന്ത്രിയാണ്. അദ്ദേഹം 24 മാര്‍ച്ച്‌ 1972 മുതല്‍ 24 മാര്‍ച്ച്‌ 1977 വരെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ഇതിനെ മുമ്പേ അദ്ദേഹം ലണ്ടനില്‍ സ്കൂള്‍ ഓഫ് ഓറിയന്‍റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ ലെക്ച്ചറര്‍ ആയിരുന്നു. അദ്ദേഹം ലണ്ടനിലെ റോയല്‍ ഹിസ്റ്ററിക്കള്‍ സൊസൈറ്റിയും റോയല്‍ ഏഷ്യറ്റിക്ക് സൊസൈറ്റിയില്‍ ഫെലോ കൂടിയായിരുന്നു. അദ്ദേഹമാണ് ന്യൂ ഡല്‍ഹിയില്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐ.സി.എച്. ആര്‍) സ്ഥാപിച്ചത്.

മൊത്തത്തില്‍ ഇവര്‍ എല്ലാവരും കൂടി മന്ത്രിയായിരുന്നത് 6927 ദിവസങ്ങള്‍ അതവ 18 വര്‍ഷവും 353 ദിവസങ്ങള്‍ക്ക് വേണ്ടിയാണ്. മുപ്പത് വര്‍ഷങ്ങളല്ല, സ്വതന്തരാന്തര ഇന്ത്യയില്‍ 20 വര്‍ഷങ്ങള്‍ പോലും വിദ്യാഭ്യാസ മന്ത്രിമാര്‍ മുസ്ലിമായിരുന്നില്ല.

നിഗമനം

പോസ്റ്റില്‍ വാദിക്കുന്നത് തെറ്റാണ്. സ്വതന്തരാന്തരം ഭാരതത്തില്‍ മുപ്പത് വര്‍ഷത്തോളം വിദ്യഭ്യാസ മന്ത്രിമാര്‍ മുസ്‌ലിംകള്‍ ആയിരുന്നില്ല. സ്വതനതരാന്തര ഭാരതത്തിലെ 5 മുസ്ലിം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിമാര്‍ ഓഫീസിലുണ്ടായിരുന്നത് 19 വര്‍ഷത്തോളമായിരുന്നു. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:സ്വാതന്ത്ര്യാന്തര ഭാരതത്തില്‍ 30 വര്‍ഷത്തോളം വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് മുസ്ലിങ്ങളായിരുന്നു എന്ന പ്രചരണം തെറ്റാണ്…

Fact Check By: Mukundan K 

Result: False