ഹിമാലയ കമ്പനിയുടെ ഉടമ റിലൈൻസ് ജിയോ, പതഞ്‌ജലി ആയുർവേദ് എന്നി കമ്പനികളുടെ ഉത്പ്പന്നങ്ങൾ മുസ്ലിംകൾ ബഹിഷ്ക്കരിക്കണം എന്ന ആഹ്വാനം ചെയ്യുന്നു എന്ന് അവകാശിച്ച് സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയിൽ പ്രസംഗിക്കുന്നത് ഹിമാലയ കമ്പനിയുടെ ഉടമയല്ല എന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. യഥാർത്ഥത്തിൽ ഈ വ്യക്തി ആരാണെന്ന് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു പ്രസംഗത്തിന്റെ വീഡിയോ കാണാം. പ്രസംഗിക്കുന്ന വ്യക്തായി പറയുന്നത്, “റിലൈൻസ് ജിയോ, പതഞ്‌ജലി ഉത്പ്പന്നങ്ങൾ ബഹിഷ്കരിക്കുക. കാരണം ഈ സ്ഥാപനങ്ങൾ RSSനെ ആയുധങ്ങൾ വാങ്ങാൻ സഹായിക്കുന്നതാണ്.” വീഡിയോയെ കുറിച്ച് പോസ്റ്റിന്റെ അടിക്കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “റിലൈൻസിന്റെ ഫോണും പെട്രോളും, പതഞ്ജലി ആശ്രമത്തിന്റെ ആയുർവേദഔഷധങ്ങളും ഇസ്ലാമികർ വാങ്ങരുത്. ഇവർ ഇസ്‌ലാമികരുടെ ശത്രുക്കളാണ്. നമ്മൾ ഒരു യുദ്ധത്തിലാണ്. ആ യുദ്ധം വിജയിക്കണമെങ്കിൽ ഈ ഉത്പ്പന്നങ്ങൾ നമ്മൾ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല എന്നൊക്കെയാണ് ടി. യാൻ പറയുന്നത്. ഈ പറയുന്നവൻ himalaya കമ്പനി ഉടമയാണ്. Live 52 ഉൾപ്പെടെ മറ്റ് സൗന്ദര്യ വർദ്ധക സാമഗ്രികളൊക്കെയും ഇയാളുടേതാണ്. ഹിന്ദുക്കൾ ഹിമാലയ കമ്പനിയുടെ ഉത്പ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കാത്തിരുന്നാൽ തീരുന്നതേയുള്ളൂ ഇവന്റെ കടി.

എന്നാൽ റിലൈൻസ്, പതഞ്‌ജലി എന്നി സ്ഥാപനങ്ങളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്ന ഈ വ്യക്തി ശരിക്കും ഹിമാലയ കമ്പനിയുടെ ഉടമയാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയിൽ പ്രസംഗിക്കുന്ന വക്താവിനെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയിൽ ഞങ്ങൾക്ക് രാഷ്ട്രീയ ജനഹിത സംഘർഷ് പാർട്ടി എന്ന പാർട്ടിയുടെ നേതാവ് അഡ്വ. ഭാനു പ്രതാപ് സിംഗിന്റെ യൂട്യൂബ് ചാനൽ ലഭിച്ചു. ഈ ചാനൽ പരിശോധിച്ചപ്പോൾ പ്രസ്തുത വീഡിയോയിൽ പ്രസംഗിക്കുന്നത് ഇദ്ദേഹം തന്നെയാണ് ഞങ്ങൾക്ക് ബോധ്യമായി. അദ്ദേഹം ഡൽഹിയിൽ പൗരത്വ നിയമം ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിന്റെ സമയത് ഇത് പോലെ ഒരുപ്പാട് പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. ഈ പ്രസംഗങ്ങൾ നമുക്ക് ഇദ്ദേഹത്തിന്റെ യുട്യൂബ് ചാനലിൽ കാണാം.

ഇത് പോലെ ഒരു പ്രസംഗം നമുക്ക് താഴെ കാണാം. ഈ പ്രസംഗം അദ്ദേഹം ഡൽഹിയിലെ ചാന്ദ് ബാഗിൽ നടത്തിയതാണ്. ഈ പ്രസംഗത്തിൽ അദ്ദേഹം കേന്ദ്ര സർക്കാരും പൗരത്വ നിയമത്തിൽ കൊണ്ട് വന്ന ഭേദഗതിയെയും കർശനമായി വിമർശിക്കുന്നു. 47 മിനിറ്റിന് ശേഷം അദ്ദേഹം റിലൈൻസിനെ കുറിച്ച് പറയുന്നു. “റിലൈൻസ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നു. ഈ മാധ്യമങ്ങൾ നമ്മക്കെതിരെ പ്രചാരണം നടത്തുന്നുണ്ട്. നമ്മുടെ പണം വാങ്ങിച്ച് നമ്മക്കെതിരെ തന്നെ ഇവർ പ്രവർത്തിക്കുന്നു.” എന്ന് അദ്ദേഹം പറയുന്നു. പ്രസ്തുത വീഡിയോയിൽ നമ്മൾ കേൾക്കുന്ന പ്രസ്താവന അദ്ദേഹം നടത്തുന്നത് 51 മിനിറ്റിനെ ശേഷമാണ്. വീഡിയോ നമുക്ക് താഴെ കാണാം.

ഈ പ്രസംഗം അപ്‌ലോഡ് ചെയ്തത് ജനുവരി 23, 2020നാണ്. ഹിമാലയ കമ്പനി 1930ലാണ് മുഹമ്മദ് മനാൽ തുടങ്ങിയത്. മുഹമ്മദ് മനാൽ 1986ൽ അന്തരിച്ചു. അതിനു ശേഷം അദ്ദേഹത്തിന്റെ മകൻ മെരാജ് ആണ് കമ്പനി നോക്കിയത്. ഹിമാലയ കമ്പനിയുടെ നിലവിലെ ചെയർമാൻ മെരാജ് മനാൽ ആണ്. അദ്ദേഹത്തിന്റെ ഫോട്ടോ നമുക്ക് താഴെ കാണാം.

Image Source: India Content

നിഗമനം

വൈറൽ വീഡിയോയിൽ റിലൈൻസ്, പതഞ്‌ജലി എന്നി കമ്പനികളുടെ ഉത്പ്പാദനങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്ന വക്താവ് ഹിമാലയയുടെ ഉടമയല്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. സുപ്രീം കോടതിയിൽ വക്കിലായ ഭാനു പ്രതാപ് സിംഗാണ് വൈറൽ വിഡിയോയിൽ പ്രസംഗിക്കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:വിഡിയോയിൽ റിലൈൻസ് ജിയോ, പതഞ്‌ജലി ഉത്പ്പന്നങ്ങളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നത് ഹിമാലയ കമ്പനിയുടെ ഉടമയല്ല…

Written By: Mukundan K

Result: False