FACT CHECK: മുസ്ലിം തൊപ്പി വെച്ച പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ചിത്രം എഡിറ്റഡാണ്…

രാഷ്ട്രീയം | Politics

പ്രധാനമന്ത്രി മോദിയും കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായും മുസ്ലിം തൊപ്പി വെച്ച് തിരഞ്ഞെടുപ്പില്‍ മുസ്ലിംകളുടെ വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നു എന്ന് വാദിച്ച് ഒരു ചിത്രം സാമുഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം എഡിറ്റ്‌ ചെയ്തതാണ് എന്ന് കണ്ടെത്തി. ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി മോദിയും അഭ്യന്തര മന്ത്രി അമിത് ഷായും മുസ്ലിം തൊപ്പി ധരിച്ചിരിക്കുന്നതായി നമുക്ക് കാണാം. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “തിരഞ്ഞെടുപ്പടുത്തപ്പോൾ പള്ളിയിലെ മുക്രിമാർ ഒത്ത് കൂടിയപ്പോൾ.”

ഇതേ ചിത്രം പ്രചരിപ്പിക്കുന്ന പല പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഈ ചിത്രം നിര്‍മിക്കാന്‍ ഉപയോഗിച്ച യഥാര്‍ത്ഥ ചിത്രം ഞങ്ങള്‍ക്ക് ലഭിച്ചു. 2019ല്‍ മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവ് അരുണ്‍ ജെറ്റ്ലിയുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അഭ്യന്തര മന്ത്രി അമിത് ഷായുടെയും ചിത്രമാണ് എഡിറ്റ്‌ ചെയ്തശേഷം ഈ വ്യാജ ചിത്രം നിര്‍മിച്ചത്. യഥാര്‍ത്ഥ ചിത്രം നമുക്ക് താഴെ ന്യൂസ്‌ 18ന്‍റെ വാര്‍ത്ത‍യില്‍ വ്യക്തമായി കാണാം.

ലേഖനം വായിക്കാന്‍-News18 | Archived Link

അരുണ്‍ ജെറ്റ്ലിയുടെ മരണത്തിന് ശേഷം നരേന്ദ്ര മോദി അദ്ദേഹത്തിന്‍റെ കുടുംബക്കാരെ കാണാന്‍ അവരുടെ വസതിയില്‍ എത്തിയിരുന്നു. ഈ സംഭവത്തിന്‍റെ ദൃശ്യങ്ങളും നമുക്ക് താഴെ കാണാം.

രണ്ട് ചിത്രങ്ങളിലും പ്രധാനമന്ത്രിയുടെയും അഭ്യന്തര മന്ത്രിയുടെയും വസ്ത്രങ്ങളും ഒരേ പോലെയാണ്. ഈ ചിത്രം തന്നെയാണ് നിലവില്‍ എഡിറ്റ്‌ ചെയ്ത് തെറ്റായ രിതിയില്‍ പ്രചരിപ്പിക്കുന്നത്.

നിഗമനം

സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായുടെയും ചിത്രം എഡിറ്റ്‌ ചെയ്തതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

Avatar

Title:മുസ്ലിം തൊപ്പി വെച്ച പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ചിത്രം എഡിറ്റഡാണ്…

Fact Check By: Mukundan K 

Result: Altered