മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ സ്മരിച്ച് ഹൈദ്രബാദ് എം.പി. ഒവൈസി പൊട്ടികരഞ്ഞുവോ? സത്യാവസ്ഥ അറിയൂ…

രാഷ്ട്രിയം

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ദാരുണമായ അന്ത്യത്തെ കുറിച്ച് ഓര്‍ത്ത് എ.ഐ.എം.ഐ.എം. തലപ്പന്‍ ഹൈദ്രബാദ് എം.പി. അസദ്ദുദീന്‍ ഒവൈസി പൊട്ടികരഞ്ഞു എന്ന് അവകാശപ്പെട്ട് ഒവൈസിയുടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രം തെറ്റായ വിവരണത്തോടെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങള്‍ ചിത്രത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒവൈസി കരയുന്നതായി ചിത്രത്തില്‍ കാണാം. ചിത്രത്തിനെ കുറിച്ച് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്: “രാഹുലിന്‍റെ പിതാവായിരുന്ന രാജീവ്‌ ഗാന്ധിയുടെ മരണം അതിദാരുണമായിരുന്നു. ഓര്‍ക്കുമ്പോള്‍ സഹിക്കാന്‍ പറ്റില്ല. പൊട്ടിക്കരഞ്ഞ് ഒവൈസി.”

എന്നാല്‍ ഇത്തരമൊരു പ്രസംഗം ഒവൈസി യഥാര്‍ത്ഥത്തില്‍ നടത്തിയിട്ടുണ്ടോ? നമുക്ക് അന്വേഷിക്കാം. 

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ യുട്യൂബില്‍ ചിത്രവുമായി ബന്ധപെട്ട കീ വേര്‍ഡുകല്‍ ഉപയോഗിച്ച് തിരഞ്ഞു. ഞങ്ങള്‍ക്ക് യുട്യൂബില്‍ ഒവൈസിയുടെ ഒരു വീഡിയോ ലഭിച്ചു. 4 കൊല്ലം മുമ്പ് പ്രസിദ്ധികരിച്ച ഈ വീഡിയോയുടെ അടികുറിപ്പ് പ്രകാരം ഹൈദ്രബാദില്‍ എം.ഐ.എം പാര്‍ട്ടിയുടെ ആസ്ഥാനമായ ദാരുസ്സലാമില്‍ ഈദ്‌-എ-മിലാദ് പരിപാടിയിനിടെ ഒവൈസിയുടെ പ്രസംഗത്തിന്‍റെ വീഡിയോയാണിത്‌.

ഈ വീഡിയോയില്‍ അദ്ദേഹം ഇസ്ലാമിനെ കുറിച്ചാണ് പ്രസംഗിക്കുന്നത്. രാഷ്ട്രീയപരമായി ഇതില്‍ യാതൊരു പരമാര്‍ശവും നടത്തുന്നില്ല. വീഡിയോയില്‍ ഒവൈസി ധരിച്ച വസ്ത്രം തന്നെയാണ് നാം ചിത്രത്തിലും കാണുന്നത്. കുടാതെ ഒവൈസിയുടെ പിന്നില്‍ നില്‍ക്കുന്നവരും നമുക്ക് ഈ വീഡിയോയില്‍ കാണാം. താഴെ 9 മിനിറ്റ് 01 സെക്കന്‍റിന് നമുക്ക് ചിത്രത്തില്‍ കാണുന്ന കാഴ്ച വീഡിയോയിലും കാണാം. 

ഈ രണ്ട് ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം നടത്തി പരിശോധിച്ചാല്‍ ഈ രണ്ട് ചിത്രം ഒരേ പരിപാടിയിലെതാണ് എന്ന് വ്യക്തമാകുന്നു. ഒവൈസിയുടെ ഭാവം, പിന്നിലുള്ള വ്യക്തികളും സ്ഥലവും വീഡിയോയിലും ചിത്രത്തിലും ഒന്നുതന്നെയാണ്.

ആള്‍ ഇന്ത്യ മജ്ലീസ് എ ഇത്തെഹാദുല്‍ മുസ്ലിമീന്‍ എന്ന പാര്‍ട്ടിയുടെ തലപ്പന്‍ അസദ്ദുദീന്‍ ഒവൈസി ഹൈദ്രബാദ് എം.പിയാണ്. ഒവൈസിയുടെ പാര്‍ട്ടി 1998 മുതല്‍ 2012 വരെ കോണ്‍ഗ്രസുമായി സഖ്യത്തിലായിരുന്നു. പക്ഷെ സഖ്യത്തില്‍ നിന്ന് വേര്‍പിരിഞ്ഞത്തിന് ശേഷം അദ്ദേഹം കോണ്‍ഗ്രസിനെതിരെ രൂക്ഷമായി പ്രചരണം നടത്തിയിട്ടുണ്ട്. 

നിലവിലും കോണ്‍ഗ്രസും എം.ഐ.എമും രാഷ്ട്രീയ എതിരാളികളാണ്. അതിനാല്‍ ഒവൈസി രാജീവ് ഗാന്ധിയെ കുറിച്ച് ഇത്തരമൊരു പ്രസംഗം നടത്തിയാല്‍ അത് തിര്‍ച്ചയായും ഒരു വലിയ വാര്‍ത്ത‍യാകും. പക്ഷെ ഇത്തരത്തില്‍ യാതൊരു വാര്‍ത്ത‍യും ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ എവിടെയും കണ്ടെത്തിയില്ല. 

അദ്ദേഹം രാജീവ്‌ ഗാന്ധിക്കെതിരെ പല പ്രാവശ്യം പ്രചരണം നടത്തിയിട്ടുണ്ട്. രാജീവ് ഗാന്ധി തന്‍റെ അമ്മയുടെ കൊലപാതകത്തിനെ ഒരു വര്‍ഗീയ പ്രശ്നമാക്കി മാറ്റി എന്ന് ഒവൈസി ആരോപണം ഉന്നയിച്ചിരുന്നു. കുടാതെ രാജീവ് ഗാന്ധിയാണ് ബാബറി മസ്ജീദിന്‍റെ കതകുകള്‍ തുറന്ന് പ്രശ്നത്തിന് തുടക്കമിട്ടത് എന്നും അദ്ദേഹം ആരോപിച്ചിരുന്നു

നിഗമനം

ഒവൈസിയുടെ കരയുന്ന  ഒരു ചിത്രം ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളില്‍ ഒവൈസി രാജീവ്‌ ഗാന്ധിയെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞു എന്ന തരത്തില്‍ നടത്തുന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഒവൈസി കരഞ്ഞത് രാജീവ്‌ ഗാന്ധിയെ ഓര്‍ക്കുമ്പോളല്ല ഈദ്-എ-മിലാദിന്‍റെ ആഘോഷപരിപാടിയില്‍ പ്രസങ്ങിക്കുമ്പോഴാണ്. ഒവൈസി രാജീവ്‌ ഗാന്ധിയെ കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയതായി അന്വേഷണത്തില്‍ എവിടെയും കണ്ടെത്തിയില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ സ്മരിച്ച് ഹൈദ്രബാദ് എം.പി. ഒവൈസി പൊട്ടികരഞ്ഞുവോ? സത്യാവസ്ഥ അറിയൂ…

Fact Check By: K. Mukundan 

Result: False