ഞായറാഴ്ച അഹമ്മദാബാദില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ആരാധകരുടെ മുന്നാമത്തെ വേള്‍ഡ് കപ്പ്‌ വിജയത്തിന്‍റെ സ്വപ്നം ഓസ്ട്രേലിയ ഇന്ത്യയെ 6 വിക്കറ്റോട് തോല്‍പ്പിച്ച് തകര്‍ത്തി. ഒരു ലക്ഷത്തിലധികം ഇന്ത്യന്‍ ആരാധകരുടെ മുന്നിലാണ് ഓസ്ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ച് ആറാം തവണ ലോകകപ്പ് ജയിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ മത്സരം കാണാന്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.

മത്സരത്തിന് ശേഷം അവതരണ ചടങ്ങില്‍ പ്രധാനമന്ത്രി മോദി ഓസ്ട്രേലിയന്‍ ക്രിക്കറ്റ്‌ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ അവഗണിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വീഡിയോ ക്രോപ്പ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന രിതിയില്‍ പ്രചരിപ്പിക്കുകയാണ് എന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പാറ്റ് കമ്മിന്‍സ് ലോകകപ്പ് ട്രോഫി പിടിച്ച് പ്രധാനമന്ത്രി മോദിയെ നോക്കുന്നതായി കാണാം. പ്രധാനമന്ത്രി മോദി കമ്മിന്‍സിനെ നോകാതെ വേദിയില്‍ നിന്ന് ഇറങ്ങി പോകുന്നു. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ..? ഇരിക്കുന്ന പദവിയുടെ മഹത്വം മനസ്സിലാക്കാമായിരുന്നു... 😌

എന്നാല്‍ ശരിക്കും വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കംമിന്‍സിനെ അവ്ഘനിച്ച് പോയോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് ഞങ്ങള്‍ ഗൂഗിളില്‍ കീവേര്‍ഡ്‌ സെര്‍ച്ച്‌ നടത്തി അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് രാമന്‍ദീപ്പ് സിംഗ് മാന്‍ എന്നൊരു വ്യക്തിയുടെ X ഹാന്‍ഡില്‍ ലഭിച്ചു. ഇയാള്‍ ഈ സംഭവത്തിന്‍റെ ദീര്‍ഘമായ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഈ വിവാദത്തെ കുറിച്ച് ഇയാള്‍ പറയുന്നു, “ഇതാണ് ഇന്ത്യ ഓസ്ട്രെലിയ തമ്മില്‍ നടന്ന ഫൈനല്‍ മത്സരത്തിന്‍റെ എഡിറ്റ്‌ ചെയാത്ത വീഡിയോ. ക്ലിപ്പ് ചെയ്ത് അപൂര്‍ണമായ വീഡിയോ വെച്ചാണ് പ്രധാനമന്ത്രിയെ ചിലര്‍ ലക്ഷ്യമിടുന്നത്.”

Archived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാറ്റ് കമ്മിന്‍സിന് ട്രോഫി കൊടുക്കുന്നത് നമുക്ക് കാണാം. പ്രധാനമന്ത്രി മോദിയോടൊപ്പം ഓസ്ട്രെലിയയുടെ ഉപപ്രധാനമന്ത്രി റിച്ചര്‍ഡ്‌ മാര്‍ല്സുമുണ്ട്. ട്രോഫി കൈമാറുമ്പോള്‍ മുന്നിലും ഫോട്ടോഗ്രാഫറിന് പോസ് കൊടുക്കുന്നു പിന്നിട് പ്രധാനമന്ത്രി മോദി കമ്മിന്‍സിനെ അഭിനന്ദിക്കുന്നു, കൂടാതെ ഹസ്തദാനം നല്‍കുന്നതും നമുക്ക് കാണാം.

ശ്രി ലങ്ക ട്വീറ്റ് എന്ന X ഹാന്‍ഡിലും ഈ സംഭവത്തിന്‍റെ ഒരു വീഡിയോ പങ്ക് വെച്ചിട്ടുണ്ട്. ഈ വീഡിയോയിലും നമുക്ക് പ്രധാനമന്ത്രി മോദി കമ്മിന്‍സിന് കൈകൊടുത്ത് അഭിനന്ദിക്കുന്നതായി കാണാം.

Archived Link

നിഗമനം

പ്രധാനമന്ത്രി നരേന്ദ്ര മോദി അവതാരണ ചടങ്ങിന്‍റെ സമയത്ത് വേദിയില്‍ ഓസ്ട്രളിയന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ അവഗണിച്ചു എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. വീഡിയോ ക്ലിപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:അഹമദാബാദില്‍ നടന്ന ഫൈനലിന് ശേഷം അവതരണ ചടങ്ങില്‍ പ്രധാനമന്ത്രി മോദി ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ കമ്മിന്‍സിനെ അവഗണിച്ചുവോ? സത്യാവസ്ഥ അറിയൂ...

Written By: Mukundan K

Result: Misleading