തിരുവന്തപുരത് വോട്ട് ചോരി എന്ന് ആരോപിക്കുന്ന രാഹുൽ ഗാന്ധിയുടെ പേരിൽ പ്രചരിപ്പിക്കുന്നത് വ്യാജ സ്ക്രീൻഷോട്ട്   

Altered Political

തിരുവനന്തപുരം കോർപറേഷൻ തെരെഞ്ഞെടുപ്പിൽ വോട്ട് ചോരി ആരോപ്പിച്ചിട്ടുള്ള രാഹുൽ ഗാന്ധിയുടെ പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട് എന്ന തരത്തിൽ ഒരു ചിത്രം  സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം  കാണാം. ചിത്രം രാഹുൽ ഗാന്ധിയുടെ ഒരു പോസ്റ്റിൻ്റെതാണ്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്: “തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളിൽ UDFനെ വിശ്വസിച്ചത്തിന് കേരളത്തിലെ ജനങ്ങൾക്ക് എൻ്റെ സല്യൂട്ട്. ഇത് ഒരു നിർണായകവും സന്തോഷം നൽകുന്ന വിജയമാണ്. പക്ഷെ തിരുവനന്തപുരത്തിൻ്റെ ഫലങ്ങ വോട്ട് ചോരി (തട്ടിപ്പ്) കാരണമാണ്.”  പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “വനമാല വന്നൂട്ടോ” 

 എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

രാഹുൽ ഗാന്ധി തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ ചരിത്ര വിജയം വോട്ട് ചോരി മൂലമാണെന്ന് പറഞ്ഞതായി ഞങ്ങൾക്ക് എവിടെയും ഒരു വാർത്ത കണ്ടെത്തിയില്ല. ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് ഇത്ര വലിയ ആരോപണം ഉന്നയിച്ചിരുന്നെങ്കിൽ ഈ വാർത്ത പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെന്നെ. ഞങ്ങൾ രാഹുൽ ഗാന്ധിയുടെ X അക്കൗണ്ട് പരിശോധിച്ചപ്പോൾ ഞങ്ങൾ ഇത്തരത്തിൽ യാതൊരു പോസ്റ്റ് കണ്ടെത്തിയില്ല. പക്ഷെ ഇതുമായി സാമ്യമുള്ള ഒരു പോസ്റ്റ് അദ്ദേഹം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരെഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപ്പിച്ച ദിവസം ചെയ്തിട്ടുണ്ട്.

പോസ്റ്റ് കാണാൻ –  X | Archived

ഈ ട്വീറ്റിൽ ആദ്യത്തെ വരികൾ വൈറൽ ചിത്രത്തിൽ കാണുന്ന് വരികൾ തന്നെയാണ്. പക്ഷെ വോട്ട് ചൊരിയേ പറ്റി ഈ പോസ്റ്റിൽ ഒന്നും എഴുതിയിട്ടില്ല. രാഹുൽ ഗാന്ധി പറയുന്നു, “തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ വിശ്വാസം അർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് ഒരു സല്യൂട്ട്. ഇത് നിർണായകവും ഹൃദയസ്പർശിയായതുമായ ഒരു ജനവിധിയാണ്.

ഈ ഫലങ്ങൾ യുഡിഎഫിൽ വളർന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ്, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയത്തിലേക്കുള്ള വഴി ചൂണ്ടുന്നു.

സന്ദേശം വ്യക്തമാണ്: കേരളം ആഗ്രഹിക്കുന്നത് ഉത്തരവാദിത്തമുള്ള ജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കുന്ന അവർക്ക് സേവനങ്ങൾ നൽകുന്ന ഭരണമാണ്.

ഇപ്പോൾ നമ്മുടെ ശ്രദ്ധ അചഞ്ചലമാണ് – കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം നിൽക്കുക, അവരുടെ ദൈനംദിന ആശങ്കകൾ പരിഹരിക്കുക, സുതാര്യവും ജനങ്ങൾക്ക് മുൻഗണന നൽകുന്നതുമായ ഭരണം ഉറപ്പാക്കുക.

എല്ലാ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കും അഭിനന്ദനങ്ങൾ. ഈ വിജയം സാധ്യമാക്കിയ സമർപ്പണവും കഠിനാധ്വാനവും ചെയ്ത ഓരോ പാർട്ടി നേതാവിനും പ്രവർത്തകർക്കും എന്റെ ആത്മാർത്ഥമായ നന്ദി.”

അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റിലും അദ്ദേഹം ഇതേ വാക്കുകളാണ് പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ് നമുക്ക് താഴെ കാണാം. ഇതിൽ എവിടെയും തട്ടിപ്പ് അഥവാ തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പിനെ കുറിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ല.

Archived

നിഗമനം

തിരുവനന്തപുരം കോർപറേഷൻ തെരെഞ്ഞെടുപ്പിൽ വോട്ട് ചോരി ആരോപ്പിച്ചിട്ടുള്ള രാഹുൽ ഗാന്ധിയുടെ പോസ്റ്റ് എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് അദ്ദേഹത്തിൻ്റെ പോസ്റ്റിൻ്റെ എഡിറ്റ് ചെയ്ത സ്ക്രീൻഷോട്ട് ആണ്. അദ്ദേഹം തിരുവനന്തപുരത്തു വോട്ട് ചോരി നടന്നു എന്ന് ആരോപിച്ചിട്ടില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:തിരുവന്തപുരത് വോട്ട് ചോരി എന്ന് ആരോപിക്കുന്ന രാഹുൽ ഗാന്ധിയുടെ പേരിൽ പ്രചരിപ്പിക്കുന്നത് വ്യാജ സ്ക്രീൻഷോട്ട്   

Fact Check By: Mukundan K  

Result: Altered