
വിവരണം
തന്‍റെ വിവാഹ റിസപ്ഷന് പകരം തമിഴ് ഫിലിം ഇന്‍ഡസ്ട്രിയിലെ പാവപ്പെട്ടവര്‍ക്ക് 1300 ചാക്ക് അരി നല്‍കി നടന്‍ യോഗി ബാബു.. എന്ന പേരില്‍ ചില പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സിനിമ മിക്‌സര്‍ എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 10,000ല്‍ അധികം ലൈക്കുകളും 60ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ നടന്‍ യോഗി ബാബു തന്‍റെ വിവഹ റിസപ്ഷന് പകരം പാവപ്പെട്ട സിനിമ ജീവനക്കാര്‍ക്ക് 1300 ചാക്ക് അരി വിതരണം ചെയ്തു എന്ന പ്രചരണം സത്യമാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
സംഭവത്തെ കുറിച്ച് ഫാക്‌ട് ക്രെസെന്‍ഡോയുടെ തമിഴ് ടീം നടത്തിയ അന്വേഷണത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഇങ്ങനെയാണ്. രാജ്യത്തെ സമ്പൂര്‍ണ്ണ ലോക്‌ഡൗണ്‍ സമയത്ത് എല്ലാ മേഖലകളിലും തൊഴില്‍ നഷ്ടപ്പെടുകയും തൊഴില്‍ ഇല്ലാത്ത സൗഹചര്യവുമുണ്ടായിരുന്നു. ഈ സമയം തമിഴിലെ ഹാസ്യതാരമായ യോഗി ബാബു ഫിലിം എപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്‌സി) എന്ന സംഘടനയിലെ അംഗങ്ങള്‍ക്ക് 1250 കിലോ അരിയാണ് നല്‍കിയത്. ഏപ്രില്‍ മാസത്തിലെ ആദ്യവാരത്തിലാണ് യോഗി ഇത്തരമൊരു സല്‍പ്രവര്‍ത്തി ചെയ്തത്. അതിന് ശേഷം ഏപ്രില്‍ മാസത്തില്‍ തന്നെ മിനിസ്കക്രീന്‍ ടെക്‌നീഷ്യന്‍മാര്‍ക്കും 1000 കിലോ അരി ഇത്തരത്തില്‍ യോഗി നല്‍കി. 1300 ചാക്ക് അരിയല്ല അദ്ദേഹം നല്‍കിയത്. രണ്ട് സംഘടനകള്‍ക്കായി 2250 കിലോ അറിയാണ് യോഗി കോവിഡ് മൂലം തൊഴില്‍ ഇല്ലാത്തവര്‍ക്കായി നല്‍കിയത്. അദ്ദേഹത്തിന്‍റെ വിവാഹ ശേഷം നടത്താനിരുന്ന റിസപ്ഷന്‍ കോവിഡ് മൂലം ഏപ്രിലില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. ടൈംസ് ഓഫ് ഇന്ത്യ എന്‍റര്‍ടെയ്ന്‍മെന്‍റ വെബ്‌സൈറ്റില്‍ ഏപ്രില്‍ 14ന് ഇതെ കുറിച്ചുള്ള വിശദമായ വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതായത് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന കോവിഡ് റിലീഫ് പ്രവര്‍ത്തനത്തെ കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്നതെന്നതാണ് വാസ്‌തവം.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്-

നിഗമനം
തന്‍റെ വിവഹ റിസപ്ഷനുമായി യാതൊരു ബന്ധവുമില്ലാത്ത പ്രചരണമാണ് യോഗി ബാബു അരിവിതരണം ചെയ്തു എന്ന പ്രചരണം. അദ്ദേഹം 2250 കിലോ അരിയാണ് രണ്ടു തവണയായി സിനിമ സീരിയല്‍ സെറ്റിലെ ജീവനക്കാര്‍ക്കായി സംഭവാന ചെയ്തത്. 1300 ചാക്ക് അരി നല്‍കിയെന്നും അടിസ്ഥാന രിഹതമാണ്. അതുകൊണ്ട് തന്നെ പോസ്റ്റ വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:നടന്‍ യോഗി ബാബു തന്‍റെ വിവഹ സല്‍ക്കാരം ഒഴിവാക്കി പാവപ്പെട്ടവര്‍ക്ക് 1,300 ചാക്ക് അരി നല്‍കിയോ?
Fact Check By: Dewin CarlosResult: False
