
ഒരു എയ്റോപ്ലെയിൻ അതിസാഹസികമായി രണ്ടു പാലങ്ങള്‍ക്കടിയിലൂടെ പറക്കുന്ന ഒരു വീഡിയോ നിങ്ങളിൽ പലരും ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ കണ്ടിട്ടുണ്ടാവും
പ്രചരണം
ഒരു എയ്റോപ്ലെയിൻ വെള്ളത്തില്‍ സ്പര്‍ശിച്ച് ഓളമുണ്ടാക്കിയ ശേഷം പറന്നു വന്ന് രണ്ടു പാലങ്ങള്‍ക്കടിയിലൂടെ മുകള്‍ ഭാഗത്തോ പില്ലറുകളിലോ ഒന്നും സ്പർശിക്കാതെ അതിസാഹസികമായി പുറത്തേക്ക് അ ഇറങ്ങിവന്ന് വീണ്ടും പറന്നുയരുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.
വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: ഒരേ സമയം രണ്ടു പാലത്തിന്റെ അടിയിലൂടെ ഒരു വിമാനയാത്ര…
ഈ വീഡിയോ യഥാർത്ഥത്തിൽ സംഭവിച്ച ഒരു സംഭവമാണ് എന്ന് ധരിച്ചാണ് പലരും വീഡിയോ പങ്കുവയ്ക്കുന്നത്. എന്നാൽ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഇത് ഒരു ഡിജിറ്റല്‍ ആര്‍ട്ട് വീഡിയോയാണ് എന്ന് വ്യക്തമായി
വസ്തുത ഇങ്ങനെ
അന്യഭാഷകളിലും ഈ വീഡിയോ യഥാർത്ഥ സംഭവമാണ് എന്ന നിലയിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട് എന്ന് അന്വേഷണത്തില്‍ കാണാൻ കഴിഞ്ഞു. പോർച്ചുഗീസ് ഭാഷയിൽ പ്രചരിക്കുന്ന പോസ്റ്റിലെ വിവരണ പ്രകാരം ഇത് ഇറ്റലിയിലെ പാലത്തിനടിയിലൂടെ പോകുന്ന പ്ലെയിൻ ആണ് എന്നാണ് പ്രചരണം. ഇത്തരത്തിലെ ഒരു പോസ്റ്റില്‍ വീഡിയോയ്ക്ക് ക്രെഡിറ്റ് നല്‍കിയിട്ടുണ്ട്.
ഞങ്ങൾ വീഡിയോയുടെ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ലഭിച്ച ഫലങ്ങൾ താഴെ കൊടുക്കുന്നു:
പാലത്തിനടിയിൽ നിന്ന് പറന്നുയരുന്ന വിമാനത്തിന്‍റെ വൈറലായ വീഡിയോ ഡിജിറ്റൽ സൃഷ്ടിയാണെന്നും യഥാർത്ഥ സംഭവത്തിൽ നിന്നുള്ള ദൃശ്യങ്ങളല്ലെന്നും വ്യക്തമായ സൂചനകള്‍ അന്വേഷണത്തില്‍ ലഭ്യമായി. ഒരു ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റിന്‍റെ സൃഷ്ടിയാണിത്. verticetreinamentos എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വൈറൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.
വീഡിയോയുടെ ഒപ്പം പോര്‍ച്ചുഗീസ് ഭാഷയിലുള്ള വിവരണം വിവർത്തനം ചെയ്യുമ്പോൾ, “നീ ഈ മുന്നൊരുക്കം നടത്തിയത് പിന പാലത്തിലാണോ?
അടുത്ത പോസ്റ്റിൽ ഞാൻ പ്രക്രിയയെക്കുറിച്ച് കൂടുതൽ സംസാരിക്കും.
നിങ്ങൾക്ക് വീഡിയോ വേണമെങ്കിൽ, എന്നോട് WhatsApp-ൽ ചോദിക്കുക (ബയോ ലിങ്ക്)” എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഈ സൂചന പ്രകാരം ഞങ്ങള്‍ വീണ്ടും ഇന്‍സ്റ്റഗ്രാം പരിശോധിച്ചപ്പോള്‍
2021 ഒക്ടോബർ 29 ന് തന്നെ പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോയിൽ, പാലത്തിനടിയിലൂടെ പറക്കുന്ന വിമാനം എങ്ങനെയാണ് വീഡിയോയിൽ ഡിജിറ്റലായി കൂട്ടിചേർത്തത് എന്നതിനെ കുറിച്ച് ആര്‍ട്ടിസ്റ്റ് വിശദീകരിക്കുന്നുണ്ട്.
പരിഭാഷ പെടുത്തുമ്പോൾ ഇങ്ങനെയാണ് അര്‍ത്ഥം: “ഈ വീഡിയോ കുറച്ചുകാലമായി നിർമ്മിക്കാൻ ഞാൻ ആഗ്രഹിച്ചതിനാൽ ഈ ഉണ്ടാക്കിയ രീതി ക്കുറിച്ച് സംസാരിക്കാം. എനിക്ക് രണ്ട് കാര്യങ്ങൾ മാത്രമേ ആവശ്യമുണ്ടായുള്ളൂ: ചിത്രീകരണവും , ലിക്വിഡ് സിമുലേഷൻ ഉപയോഗിച്ച് പ്രവർത്തിക്കുക എന്നതും
ഈ മാസം ഒരു ക്ലയന്‍റ് ആവശ്യപ്പെട്ട ദൃശ്യങ്ങൾ. മികച്ച ജാലകമുണ്ടായിരുന്നു. വെള്ളത്തിന്‍റെ കാര്യത്തിൽ… ഈ മാസത്തെ വെല്ലുവിളിയായിരുന്നു അത്! വിമാനം നിർമ്മിക്കുന്നത് എളുപ്പമാണ്. അതിന്‍റെ എഞ്ചിൻ വെള്ളത്തില്‍ ഓളമുണ്ടാക്കുക എന്നത് കുറച്ചു പ്രയാസമാണ്. ഞാൻ കുറച്ച് ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ മികച്ചതായി എന്ന് അവകാശപ്പെടുന്നില്ല. വെള്ളത്തില്‍ ഓളമുണ്ടാക്കാന്‍ ഒരു ജോടി റഡ്ഡറുകൾ ഉപയോഗിച്ചു. ക്രമേണ വേഗം വർദ്ധിപ്പിച്ചു. നിറങ്ങൾ യഥാർത്ഥ സാഹചര്യവുമായി പൊരുത്തപ്പെടുത്തുന്നതിന് എനിക്ക് സാങ്കേതിക വിദ്യകളുടെ സംയോജനം ഉപയോഗിക്കേണ്ടി വന്നു. നിഴൽ ഉണ്ടാക്കാൻ ഒരു വ്യാജ പാലം പണിയുകയും വൈരുദ്ധ്യം നിയന്ത്രിക്കുകയും ചെയ്യുന്നു. എന്താണ് വിശേഷം? ഫലം നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ?”
നിഗമനം
പോസ്റ്റിലെ വീഡിയോയിൽ കാണുന്ന ദൃശ്യങ്ങൾ യഥാർത്ഥത്തിൽ നടന്ന സംഭവമല്ല. അല്ല ഇത് ഒരു ഡിജിറ്റൽ ആർട്ടിസ്റ്റ് കൃത്രിമമായി സൃഷ്ടിച്ച വീഡിയോയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:പാലങ്ങള്‍ക്ക് അടിയിലൂടെ പറക്കുന്ന വിമാനം ഡിജിറ്റല്‍ ആര്‍ട്ടാണ്…യഥാര്‍ത്ഥമല്ല…
Fact Check By: Vasuki SResult: False
