‘സര്‍’ എന്ന പദത്തിന്‍റെ നിര്‍വചനമായി പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വിവരം തെറ്റാണ്...
വിവരണം
വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ എല്ലാ നാട്ടിലും ബഹുമാനം നൽകേണ്ട വ്യക്തികളെ സംബോധന നാം സാധാരണയായി ഉപയോഗിക്കുന്ന ഒരു വാക്കാണ് സർ. സര്‍‘ന്‍റെ’ അർത്ഥം അന്വേഷിക്കാതെ ബഹുമാനിക്കാൻ വേണ്ടി നാം ഈ പദം പരക്കെ ഉപയോഗിക്കുന്നു. സ്കൂളിലെ അധ്യാപകനെയും മേൽ ഉദ്യോഗസ്ഥനെയും അപരിചിതരായ മുതിർന്നവരെയും എല്ലാം ബഹുമാനപൂർവ്വം സർ എന്ന് നാമെല്ലാം അഭിസംബോധന ചെയ്യും.
ഇക്കഴിഞ്ഞ ദിവസം മുതൽ വാട്സ്ആപ്പിൽ സര്‍‘ന്‍റെ’ നിർവചനം പ്രചരിക്കുന്നുണ്ട്. ഇംഗ്ലീഷിൽ ഉള്ള ചെറിയ നിർവചനത്തിന്‍റെ ഒരു സ്ക്രീൻഷോട്ട് ആണ് പ്രചരിക്കുന്നത്:
സ്ക്രീൻഷോട്ട് പരിഭാഷ ഇങ്ങനെയാണ്
നിങ്ങൾ എല്ലാവരെയും സർ എന്ന് അഭിസംബോധന ചെയ്യുന്നു എന്നാൽ സാറിൻറെ യഥാർത്ഥ അർത്ഥം എന്താണ് എന്ന് അറിയാമോ.. സ്ലേവ് ഐ റിമൈന്‍ (slave I remain).. അതായത് ഞാൻ അടിമയായി ഇരുന്നു കൊള്ളാം എന്നര്‍ത്ഥം. ബ്രിട്ടീഷ് ഭരണകാലത്ത് എല്ലാ ഇന്ത്യക്കാരും അവരെ സർ എന്ന് അഭിസംബോധന ചെയ്യണമെന്ന് ബ്രിട്ടീഷുകാർ ശഠിച്ചു. സ്വാതന്ത്ര്യം നേടിയ 69 വർഷം കഴിഞ്ഞിട്ടും നാം സർ എന്ന പ്രയോഗം തുടരുന്നു. അമേരിക്കൻ പ്രസിഡണ്ടിനെ പോലും അഭിസംബോധന ചെയ്യുന്നത് മിസ്റ്റർ പ്രസിഡണ്ട് എന്നാണ് സര്‍ എന്നല്ല.
കൂടുതൽ പേർക്കും ഈ പദത്തിൻറെ ശരിയായ അർത്ഥം അറിയില്ല. അത് ബഹുമാനപൂർവം അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുകയാണ്. തുറന്നു പറയാം എനിക്കും അറിയില്ലായിരുന്നു... ഈ സന്ദേശം വേഗം പ്രചരിപ്പിക്കുക. എത്ര ബുദ്ധിപരമായ ആണ് അവർ ഭരണം നടത്തിയതെന്നും എത്ര വിഡ്ഢികൾ ആണ് നാം എന്നും ഇപ്പോഴും അവരെ അന്ധമായി പിന്തുടരുന്ന നാം തിരിച്ചറിയുക..
ഈ വാര്‍ത്ത സത്യമാണോ എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വായനക്കാരിലൊരാള്‍ ഞങ്ങള്‍ക്ക് സന്ദേശം അയച്ചിരുന്നു.
ഈ പ്രചരണം എത്രത്തോളം സത്യമാണ്..? സാർ എന്ന പദത്തിൻറെ അർത്ഥം സ്ലേവ് ഐ റിമൈന്‍ (slave I remain).. എന്നു തന്നെയാണോ എന്ന് ഞങ്ങൾ അന്വേഷിച്ചു. അല്ല എന്നാണ് ഞങ്ങൾ കണ്ടെത്തിയത്. അന്വേഷണ ഫലം താഴെക്കൊടുക്കുന്നു:
വസ്തുത വിശകലനം
സർ എന്ന വാക്കിൻറെ ഉത്ഭവവും പ്രയോഗവും അറിയാനായി ഞങ്ങൾ ഏറ്റവും ലളിതമായ ഒരു ഗൂഗിൾ അന്വേഷണം നടത്തി നോക്കി. പുരുഷന്മാരെ ഔപചാരികമായി ബഹുമാനപൂര്‍വം അഭിസംബോധന ചെയ്യുന്നതിനായി മധ്യകാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന
ആധുനിക കാലഘട്ടം മുതൽ, "സർ" എന്നത് ഒരു ഉയർന്ന സാമൂഹിക പദവിയിലോ സൈനിക പദവിയിലോ ഉള്ള ഏതൊരു സാധാരണക്കാരെയും അതുപോലെ . സ്ത്രീകളെ അഭിസംബോധന ചെയ്യുന്നതിനുള്ള മാന്യമായ പദം മാഡം എന്നാണ്. കൂടാതെ സാമൂഹിക ബഹുമാനങ്ങളായ മിസ്റ്റർ, മിസ്സിസ്, മിസ്, എംഎക്സ് (ശീർഷകം) എന്നിവയാണ്. ഈ വിവരങ്ങള്‍ വിക്കിപീഡിയയിലുണ്ട്.
ഉയർന്ന സാമൂഹ്യ നിലവാരത്തിലുള്ള ഉള്ളതോ ബഹുമാനിക്കപ്പെടേണ്ടതോ ആയ വ്യക്തിയെ അഭിസംബോധന ചെയ്യാനാണ് ഈ പദം ഉപയോഗിച്ചത്.
ഔപചാരികമായ പ്രിഫിക്സ് ആയും സർ ഇംഗ്ലീഷ് രാജ്യങ്ങളിൽ ഉപയോഗിക്കുന്നു. സര്‍ പദവി ലഭിച്ച ചില പ്രമുഖരുടെ പേരുകളുള്ള ഒരു പട്ടിക താഴെ കൊടുക്കുന്നു.
ഇന്ത്യയിൽ ഇന്ന് അധ്യാപകരെ അടക്കം എല്ലാവരെയും ബഹുമാന പൂര്‍വം അഭിസംബോധന ചെയ്യാൻ ആയി ഉപയോഗിക്കുന്ന ഒരു പദമാണ്.
സ്ലേവ് ഐ റിമൈന്‍ എന്ന രീതിയില്‍ സർ എന്ന പദത്തിന് അർത്ഥം ഉപയോഗിച്ച് വരുന്നതായി കണ്ടെത്താൻ കഴിഞ്ഞില്ല. സ്ലേവ് ഐ റിമൈന്‍ എന്ന അര്‍ഥത്തില്‍ ഈ പദം ബ്രിട്ടീഷുകാര്‍ നിര്‍ബന്ധിച്ച് ഇന്ത്യാക്കാരെ കൊണ്ട് വിളിപ്പിച്ചു എന്ന അവകാശവാദം തെളിയിക്കാനുള്ള ചരിത്ര രേഖകളും ഇല്ല. പഴയ ഫ്രഞ്ച് ഭാഷയിലുള്ള sieur എന്ന പദത്തില്‍ നിന്നാണ് സര്‍ എന്ന വാക്ക് ഉല്‍ഭവിച്ചത് എന്നും വാദമുണ്ട്.
ബഹുമാന പ്രകടനത്തിനായിട്ടാണ് sire എന്ന വാക്ക് ഉപയോഗിച്ചിരുന്നത് എന്നും ചില വെബ്സൈറ്റുകൾ കാണിക്കുന്നു. ഏതാണ്ട് 2012 മുതൽ പോസ്റ്റില്‍ നല്കിയിട്ടുള്ള സ്ക്രീന്‍ഷോട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പൂർണ്ണമായും തെറ്റായ അവകാശവാദം ആണിത്. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാതെ വെറും ഒരു ഹോക്സ് മാത്രമാണ്. ഇതിനുമുമ്പ് ബൂംലൈവ് എന്ന വസ്തുതാ അന്വേഷണ വെബ്സൈറ്റ് ഇതേപ്പറ്റി അന്വേഷണം നടത്തി ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്. സാർ എന്ന പദത്തിൻറെ അർത്ഥം slave i remain എന്നല്ല. സമൂഹത്തിൽ ഉന്നത നിലവാരത്തിലുള്ള വരെ അഭിസംബോധന ചെയ്യാൻ ഏതാണ്ട് പതിമൂന്നാം നൂറ്റാണ്ടു മുതൽ നിലവിലുണ്ടായിരുന്ന seur എന്ന വാക്കിൽ നിന്നും പദത്തിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന പദമാണ് സർ. മറ്റു രീതിയിലുള്ള പ്രചരണങ്ങൾ എല്ലാം തെറ്റിദ്ധാരണ ജനകമാണ്.
Title:‘സര്‍’ എന്ന പദത്തിന്‍റെ നിര്‍വചനമായി പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വിവരം തെറ്റാണ്...
Fact Check By: Vasuki SResult: False