FACT CHECK - മുസ്‌ലിം ലീഗ് വഖഫ് സംരക്ഷ റാലി ദിനത്തില്‍ കോഴിക്കോട് റെക്കോര്‍ഡ് മദ്യവില്‍പ്പന നടന്നോ? യാഥാര്‍ത്ഥ്യമെന്ത്? വായിക്കുക..
വിവരണം
വഖഫ് നിയമനം പിഎസ്‌സിക്ക് വിടുന്നതിനെതിരെ വിവിധ മുസ്‌ലിം സമുദായ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഇതില്‍ പ്രബല സംഘടനകളുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി ഒത്തുതീര്‍പ്പില്‍ എത്തിയതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ആശങ്കകള്‍ പരിഹരിച്ച ശേഷമെ നടപടികളുമായി മുന്നോട്ട് പോകുകയുള്ളു എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇതിന് ശേഷവും പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കില്ലെന്നും സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നുമുള്ള പ്രഖ്യാപനം നടത്തി മുസ്‌ലിം ലീഗ് രംഗത്ത് വരുകയായിരുന്നു. ഇതോടെ സര്‍ക്കാരും മുസ്‌ലിം ലീഗും നേര്‍ക്കുനേര്‍ പോരിലേക്ക് കടന്നിരിക്കുകയാണ്. മുഖ്യമന്ത്രിയും ലീഗ് നേതാക്കളും നേര്‍ക്കുന്നേര്‍ വെല്ലുവിളികള്‍ നടത്തുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി നില്‍ക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുസ്‌ലിം ലീഗ് സംഘടപിച്ച വഖഫ് സംരക്ഷണ റാലിക്ക് ശേഷം കോഴിക്കോട് ബീച്ചില്‍ നടന്ന പൊതുസമ്മേളനത്തിലെ നേതാക്കളുടെ പല പ്രസ്താവനകളും വിവാദമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെടുത്തി ഒരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ റെക്കോര്ഡ് മദ്യ വില്‍പ്പന നടന്നത് കോഴിക്കോട് ജില്ലയില്‍.. എന്ന് സുപ്രഭാതം ഡെയ്‌ലി നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്. KL 14 സഖാക്കള്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 256ല്‍ അധികം റിയാക്ഷനുകളും 44ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ സുപ്രഭാതം ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? കോഴിക്കോട് കഴിഞ്ഞ ദിവസം റെക്കോര്‍ഡ് മദ്യവില്‍പ്പന നടന്നോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ സമസ്‌ത സംഘടനയുടെ മുഖപത്രമായ സുപ്രഭാതത്തിന്‍റെ ഫെയ്‌സ്ബുക്ക് പേജും വെബ്‌സൈറ്റും ഞങ്ങള്‍ പരിശോധിച്ചു. എന്നാല്‍ ഇത്തരത്തിലൊരു വാര്‍ത്ത അവര്‍ നല്‍കിയതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. മാത്രമല്ല കോഴിക്കോട് ഇന്നലെ റെക്കോര്ഡ് മദ്യ വില്‍പ്പനയെന്ന പേരില്‍ പേരില്‍ സുപ്രഭാതം നല്‍കിയ വാര്‍ത്ത എന്ന പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് പ്രതികരിച്ച് സുപ്രഭാതം അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുമുണ്ട്.
പ്രചരിക്കുന്ന സക്രീന്‍ഷോട്ട് വ്യാജമാണെന്ന് ചൂണ്ടക്കാട്ടി സുപ്രഭാദം പങ്കുവെച്ചിരിക്കുന്ന സ്ക്രീന്‍ഷോട്ട്-
കോഴിക്കോട് റെക്കോര്‍ഡ് മദ്യവില എന്ന കീ വേര്‍ഡുകള്‍ ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തെങ്കിലും മറ്റ് മാധ്യമങ്ങളും ഇത്തരത്തിലൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. മാത്രമല്ല ബവ്റേജ് കോര്‍പ്പൊറേഷന്‍ അധികൃതരുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ട് ഇതെ കുറിച്ച് അന്വേഷിച്ചങ്കിലും ഇത്തരത്തിലൊരു കണക്ക് പുറത്ത് വിട്ടിട്ടില്ലെന്നും അവര്‍ മറുപടി നല്‍കി.
നിഗമനം
കോഴിക്കോട് മുസ്‌ലിം ലീഗ് വഖഫ് സംരക്ഷ റാലി സംഘടിപ്പിച്ച ദിവസം റെക്കോര്‍ഡ‍് മദ്യ വില്‍പ്പന നടന്നു എന്ന വ്യാജേന പ്രചരിക്കുന്ന സുപ്രഭാതത്തിന്‍റെ സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:മുസ്‌ലിം ലീഗ് വഖഫ് സംരക്ഷ റാലി ദിനത്തില്‍ കോഴിക്കോട് റെക്കോര്‍ഡ് മദ്യവില്‍പ്പന നടന്നോ? യാഥാര്‍ത്ഥ്യമെന്ത്? വായിക്കുക..
Fact Check By: Dewin CarlosResult: False