
കേന്ദ്ര സര്‍ക്കാറിന്‍റെ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ.)യുടെ പേരുമാറ്റി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് മിഷന്‍ പദ്ധതി ആക്കിയതിന്‍റെ സര്‍ക്കാര്‍ ഉത്തരവ് എന്ന തരത്തില്‍ ഒരു സര്‍ക്കാര്‍ ഉത്തരവിന്‍റെ ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്.
പക്ഷെ ഈ ഉത്തരവ് ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ പോസ്റ്റില്‍ പറയുന്ന പോലെ പി.എം.എ.വൈ. ഭാവനനിര്‍മാണപദ്ധത്തിയുടെ പേരുമാറ്റി വെറും ലൈഫ് മിഷന്‍ പദ്ധതിയാക്കി എന്ന വാദം തെറ്റാണ് എന്ന് കണ്ടെത്തി. എന്താണ് ഈ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത് നമുക്ക് പരിശോധിക്കാം.
പ്രചരണം

Screenshot: Facebook post sharing a Kerala state G.O. alleging that it orders renaming centre’s PMAY scheme as State Government’s Life Mission.
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു സര്‍ക്കാര്‍ ഉത്തരവിന്‍റെ ചിത്രം കാണാം. ഈ ഉത്തരവിനെ കുറിച്ച് പോസ്റ്റില്‍ വാദിക്കുന്നത് ഇപ്രകാരമാണ്: “PMAY പേരുമാറ്റി LIFE MISSION എന്ന്‍ ആക്കിയതിന്‍റെ government order…”
പോസ്റ്ററില്‍ അല്ലാതെ ഇതേ വാദം പോസ്റ്റിന്‍റെ അടികുറിപ്പിലൂടെയും ഉന്നയിക്കുന്നുണ്ട്. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്:
“PMAY – പേരു മാറ്റി ലൈഫ്മിഷൻ എന്നാക്കി മാറ്റിയ ഉത്തരവ്.
അപ്പോൾ എങ്ങനെയാ കമ്മികളെ..???😊😊
നിങ്ങളുടെ സകല ഉടായിപ്പ് പരിപാടികളും..കേന്ദ്ര പദ്ധതികൾ അടിച്ചു മാറ്റലും.ഞങ്ങൾ ഓരോന്നായി പുറത്തു കൊണ്ട് വരും..
“PMAY എന്നാൽ പ്രധാനമന്ത്രി ആവാസ് യോജന ”
ഇതേ അടികുറിപ്പ് ഉപയോഗിച്ച് ഈ വാദം പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകളും നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Similar posts on Facebook.
വസ്തുത അന്വേഷണം
ഞങ്ങള്‍ ഈ സര്‍ക്കാര്‍ ഉത്തരവിനെ കുറിച്ച് അന്വേഷിച്ചു. ഈ ഉത്തരവ് ഞങ്ങള്‍ക്ക് സര്‍ക്കാറിന്‍റെ വെബ്സൈറ്റില്‍ നിന്ന് ലഭിച്ചു. ഉത്തരവ് കേന്ദ്ര സര്‍ക്കാറിന്‍റെ ഭവന നിര്‍മാണപദ്ധതിയായ പി.എം.എ.വൈയെ സംസ്ഥാന സര്‍ക്കാറിന്‍റെ ലൈഫ് മിഷന്‍ പദ്ധതിയുമായി സംയോജിപ്പിച്ച് സംസ്ഥാനത്ത് പി.എം.എ.വൈ-ലൈഫ് മിഷന്‍ എന്ന പേരില്‍ നടപ്പിലാക്കുന്നതിനെ കുറിച്ചാണ്.

Screenshot: Kerala State G.O. on PMAY-Life Mission Scheme dated 2/07/2018.
കേന്ദ്ര സഹായത്തോടൊപ്പം ലൈഫ് പദ്ധതിയില്‍ നിന്നുള്ള വിഹിതം കൂടി ഉള്‍പെടുത്തി യുണിറ്റ് നിരക്ക് 4 ലക്ഷം രൂപയായി നിശ്ചയിച്ചു എന്നാണ് വ്യക്തമായി ഉത്തരവില്‍ പറയുന്നത്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നഗരങ്ങളില്‍ താമസിക്കുന്ന സാമ്പത്തികമായി പിനോക്കുള്ള വിഭാഗങ്ങള്‍ക്ക് 1.5 ലക്ഷം രൂപ വരെ ധനസഹായം അലെങ്കില്‍ ഹോം ലോണില്‍ പലിശയില്‍ ചില അളവുകള്‍ കൊടുക്കുന്നതാണ്. ഇതേ പോലെ ഗ്രാമങ്ങളിലും താമസിക്കുന്നവര്‍ക്കും കേന്ദ്ര സര്‍ക്കാറിന്‍റെ PMAY പദ്ധതിയുടെ ലാഭം ഇടക്കാം.

Screenshot: About Section of PMAY(U) Scheme Official Website.
അങ്ങനെ പ്രധാനമന്ത്രി ആവാസ് യോജനയില്‍ നിന്ന് ലഭിക്കുന്ന 1.5 കോടി രൂപയും ലൈഫ് പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന ധനസഹായവും കൂട്ടി യുണിറ്റ് നിരക്ക് 4 ലക്ഷം രൂപ ആക്കുന്നതാണ് ഉത്തരവില്‍ പറയുന്നത്. ഈ പദ്ധതിയെയാണ് പി.എം.എ.വൈ-ലൈഫ് പദ്ധതി എന്ന പേരില്‍ നഗരങ്ങളില്‍ നടപ്പിലാക്കാന്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്നത്. ഈ കാര്യം ലൈഫ് മിഷനിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലും പറയുന്നുണ്ട്.

Screenshot: Answer on how to avail benefits of both PMAY and Life mission schemes explained on Life Mission’s FAQ section.
മുകളില്‍ നല്‍കിയ സ്ക്രീന്‍ഷോട്ട് ലൈഫ് മിഷന്‍ വെബ്സൈറ്റില്‍ പതിവ് ചോദ്യങ്ങളിലുള്ള ഒരു ചോദ്യത്തിന്‍റെ മറുപടിയുടെതാണ്. മറുപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് ഇങ്ങനെയാണ്: ” PMAY പോലുള്ള ഭവന നിര്‍മ്മാണ പദ്ധതികളില്‍ നല്‍കുന്ന യൂണിറ്റ് കോസ്റ്റും ലൈഫ് മിഷന്‍ മുഖേന നല്‍കുവാന്‍ തീരുമാനിച്ചിട്ടുള്ള യൂണിറ്റ് കോസ്റ്റും തമ്മിലുള്ള വ്യത്യാസം ഏകീകരിക്കുന്നതിനും അധികം വകയിരുത്തുന്ന ബാക്കി തുക ലൈഫ് മിഷനില്‍ നിന്ന് നല്‍കുവാനും തീരുമാനിച്ചിട്ടുണ്ട്.”
കേന്ദ്ര സര്‍ക്കാരുടേയും സംസ്ഥാന സര്‍ക്കരുടെയും ഭവന നിര്‍മാണപദ്ധതികളെ സംയോജിപ്പിച്ച് നടപ്പിലാക്കാന്‍ നിര്‍ദേശിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പൂര്‍ണരൂപത്തില്‍ താഴെ വായിക്കാം.
go20180702_21324നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ് എന്ന് അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. സര്‍ക്കാര്‍ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (PMAY)യുടെ പേരുമാറ്റി ലൈഫ് മിഷന്‍ ആക്കുന്നത്തിന്‍റെതല്ല പകരം രണ്ട് പദ്ധതികളും സംയോജിപ്പിച്ച് കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും ചേര്‍ത് ഒരു യുണിറ്റിന് 4 ലക്ഷം രൂപ ഗുണഭോക്തകള്‍ക്ക് ലഭിക്കാന്‍ നഗരങ്ങളില്‍ പി.എം.എ.വൈ-ലൈഫ് മിഷന്‍ എന്ന പേരില്‍ നടപ്പിലാക്കാനാണ് ഉത്തരവില്‍ നിര്‍ദേശിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ സര്‍ക്കാര്‍ ഉത്തരവ് PMAY പദ്ധതിയുടെ പേരുമാറ്റി ലൈഫ് മിഷന്‍ ആക്കിയതിന്‍റെതല്ല…
Fact Check By: Mukundan KResult: False
