കൊച്ചിയില്‍ അടുത്ത ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാനിധ്യത്തില്‍ നടക്കാന്‍ പോകുന്ന യുവം എന്ന പരിപാടിക്ക് ബദലായി DYFI സംഘടിപ്പിക്കുന്ന യുവജന പരിപാടിയില്‍ ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയും മോഡല്‍ രശ്മി നായരും പങ്കെടുക്കും എന്ന വാര്‍ത്ത‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.

പക്ഷെ ഈ വാര്‍ത്ത‍ വ്യാജമാണെന്ന് ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് അറിയാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ പറയുന്നത് “മോഡിയുടെ യുവം പരിപാടിക്ക് ബദലായി DYFI സംഘടിപ്പുക്കുന്ന യുവജന [പരിപാടിയില്‍ രശ്മി നായരും രഹ്ന ഫാത്തിമയും യുവാക്കളുമായി സംവദിക്കുന്നു.”

ഈ വാചകത്തിനോടൊപ്പം ഈ പറഞ്ഞവരുടെ അര്‍ദ്ധനഗനമായ ചിത്രങ്ങളും പോസ്റ്റില്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു പരിപാടി ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതില്‍ രഹ്ന ഫാത്തിമയും രശ്മി നായരേയും സംവാദകരായി ക്ഷണിച്ചിട്ടുണ്ടോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ഡി.വായ്‌.എഫ്.ഐ. ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിനെ കുറിച്ച് വാര്‍ത്തകള്‍ അന്വേഷിച്ചു. പക്ഷെ ഈ കാര്യം സ്ഥിരികരിക്കുന്ന യാതൊരു വാര്‍ത്ത‍യും ഞങ്ങള്‍ക്ക് ലഭിച്ചില്ല. കൊച്ചിയില്‍ 24 ഏപ്രിലിന് നടക്കാന്‍ പോകുന്ന യുവം എന്ന യുവാക്കള്‍ക്കുള്ള പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും മുഖ്യാതിഥി. ഇതിന്‍റെ പകരമായി കോണ്‍ഗ്രസ്‌ മെയ്‌ മാസത്തില്‍ രാഹുല്‍ ഗാന്ധിയെ മുഖ്യാതിഥിയാക്കി യുവാക്കള്‍ക്ക് വേണ്ടി ഒരു പരിപാടി സംഘടിപ്പിക്കും എന്ന റിപ്പോര്‍ട്ടുകളുണ്ട്. പക്ഷെ ഡി.വൈ.എഫ്.ഐ. ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നു എന്ന് എവിടെയും കണ്ടെത്തിയില്ല.

ഞങ്ങള്‍ ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്‍റ എസ്. സതീശുമായി ബന്ധപെട്ടു. അദ്ദേഹത്തോട് ഈ പ്രചരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ: “ഇത് പൂര്‍ണമായും വ്യാജവാര്‍ത്തയാണ്. ഇത്തരത്തില്‍ യാതൊരു പരിപാടി ഡി.വൈ.എഫ്.ഐ. സംഘടിപ്പിക്കുന്നില്ല. പ്രസ്ഥാനത്തിന്‍റെ പേരില്‍ വ്യജപ്രചരണമാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്.”

നിഗമനം

രഹ്ന ഫാത്തിമയും രശ്മി നായരെയും പ്രമുഖ സംവാദകരാക്കി ഡി.വൈ.എഫ്.ഐ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുവം പരിപാടിക്ക് ബദലായി യുവജന എന്ന പരിപാടി സംഘടിപ്പിക്കുന്നു എന്ന തരത്തിലുള്ള സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം വ്യാജമാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മോദിയുടെ യുവം പരിപാടിക്ക് ബദലായി രഹ്ന ഫാത്തിമയും രശ്മി നായരുംപങ്കെടുക്കുന്ന DYFIയുടെ യുവജന പരിപാടി എന്ന് വ്യാജപ്രചരണം...

Fact Check By: Mukundan K

Result: False