
സൗദിയിൽ കണ്ടെത്തിയ അല്ലാഹുവിന്‍റെ വിഗ്രഹം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടെത്തി. ആരുടെ വിഗ്രഹമാണ് ഇത് എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ഈ ചിത്രത്തിന്‍റെ താഴെ ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “അള്ളാഹുവിന്‍റെ വിഗ്രഹം. പുരാവസ്തു ഗവേഷകർ കാബയിൽ നിന്ന് കണ്ടെത്തി 360 വിഗ്രഹങ്ങളിൽ ഒന്നാണ് ഈ വിഗ്രഹം. ഈ വിഗ്രഹം അള്ളാഹുവിന്‍റെതാകാം.”
ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “മനോഹരന്റെ ദൈവം. എന്തതിശയമേ ദൈവത്തിൻ രൂപം എത്ര മനോഹരമേ… ആമീൻ ആമീൻ നെയ്മീൻ കരിമീൻ…”
എന്നാൽ എന്താണ് ഈ വിഗ്രഹത്തിന്‍റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ ചിത്രത്തിൽ കാണുന്ന വിഗ്രഹം 1973ൽ റിലീസ് ആയ ഹോളിവുഡ് സിനിമ ദി എക്സോർസിസ്റ്റിൽ കാണിക്കുന്ന ഒരു വിഗ്രഹവുമായി വളരെ സമയമായി തോന്നി. ഈ ചിത്രത്തിന്‍റെ ഒരു സീനിന്‍റെ സ്ക്രീൻഷോട്ട് കാണാം.
ഈ വിഗ്രഹം പ്രാചീന മെസോപോറ്റാമിയയിലെ ഒരു ദൈവം പസുസുവിന്‍റെതാണ്. ഈ സിനിമയിൽ ഇറാക്കിൽ നിന്ന് ഈ വിഗ്രഹം കണ്ടെത്തി എന്ന തരത്തിൽ കാണിക്കുന്ന ദൃശ്യം നമുക്ക് താഴെ കാണാം.
ബ്രിട്ടാണിക്ക വെബ്സൈറ്റ് പ്രകാരം പസുസു മെസോപോറ്റാമിയ ആദായത് ഇന്നത്തെ പശ്ചിമ ഇറാൻ, ഇറാക്ക് സിറിയ തുടങ്ങിയ പ്രദേശങ്ങളിൽ പസുസുവിനെ ആരാധിക്കുന്നതായിരുന്നു. പസുസു മെസോപോറ്റാമിയയുടെ വിശ്വാസം പ്രകാരം വായുവിന്‍റെ മകനായിരുന്നു. ലമതശു എന്ന മറ്റൊരു രാക്ഷസിയിൽ നിന്ന് സംരക്ഷണത്തിനായി വിശ്വാസികൾ പസുസുവിനെ പൂജിക്കാറുണ്ട്.
വൈറൽ പോസ്റ്റിൽ കാണുന്ന ചിത്രം എഡിറ്റ് ചെയ്ത് നിർമിച്ചതാണെന്നും ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. റിവേഴ്സ് ഇമേജ് അന്വേഷണത്തിൽ ഞങ്ങൾ Etsy.com എന്ന വെബ്സൈറ്റിൽ ആർട്ടിസ്റ്റ് റ്റിംഗ് ഹുആ ലിയു നിർമിച്ച പസുസുവിന്‍റെ വിഗ്രഹത്തിന്‍റെ പകർപ്പ് കണ്ടെത്തി. ഈ പകർപ്പിന്‍റെ ചിത്രം താഴെ കാണാം.
ഈ രണ്ട് ചിത്രങ്ങൾ തമ്മിൽ താരതമ്യം ചെയ്ത നമുക്ക് പോസ്റ്റിൽ പ്രചരിപ്പിക്കുന്ന ചിത്രം ഈ പകർപ്പിന്‍റെ ചിത്രത്തിനെ എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണെന്ന് മനസിലാകും.
പകർപ്പിന്‍റെ ചിത്രത്തിൽ നമുക്ക് കാണുന്ന ചിറകുകൾ പോസ്റ്റിൽ നൽകിയ ചിത്രത്തിൽ എടുത്ത് കാലിഞ്ഞതായി കാണാം. കൂടാതെ രണ്ട് കൊമ്പുകൾ ഫോട്ടോയിൽ ചേർത്തിയതാണ് കൂടാതെ വലുത കൈ എടുത്തോട്ട് ചേർത്തിയിട്ടാണ് ഈ ചിത്രം നിർമിച്ചത്.
നിഗമനം
അള്ളാഹുവിന്‍റെ വിഗ്രഹത്തിന്‍റെ ചിത്രം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഒരു മെസോപോറ്റാമിയൻ ദൈവം പസുസുവിന്‍റെ വിഗ്രഹത്തിന്‍റെ എഡിറ്റ് ചെയ്ത ചിത്രമാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:മെസോപോറ്റാമിയൻ ദേവതയുടെ വിഗ്രഹം സൗദിയിൽ കണ്ടെത്തിയ അള്ളാഹുവിന്‍റെ വിഗ്രഹം എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു
Written By: Mukundan KResult: False
