സണ്ണി ലിയോൺ കുംഭമേളയിൽ എത്തി എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ പഴയതാണ്

False ദേശീയം | National

മുൻ പോൺസ്റ്റാറും നടിയുമായ സണ്ണി ലിയോൺ പ്രയാഗ്‌രാജിൽ കുംഭമേളയിൽ പങ്കെടുത്തു എന്ന തരത്തിൽ ഒരു  വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.  

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് സണ്ണി ലിയോണിൻ്റെ   ഒരു വീഡിയോ കാണാം. വീഡിയോയിൽ സണ്ണി ലിയോൺ ഒരു ബോട്ടിൽ നെറ്റിയിൽ ചന്ദനം തേച്ച് ഇരിക്കുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്: “ഇതുവരെ ചെയ്തുകൂട്ടിയ പാപങ്ങൾക്ക് പരിഹാരത്തിനായി കുംഭമേളയിൽ സണ്ണി ലിയോണും എത്തി.”  

എന്നാല്‍ ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ എന്താണെന്ന്   നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ സംഭവത്തെ കുറിച്ച് അറിയാൻ ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തിൽ ഞങ്ങൾക്ക് ഈ വീഡിയോ സണ്ണി ലിയോണിൻ്റെ ഔദ്യോഗിക X അക്കൗണ്ടിൽ ലഭിച്ചു. ഈ വീഡിയോ ഡിസംബർ 2023നാണ് സണ്ണി ലിയോൺ പ്രസിദ്ധികരിച്ചിട്ടുള്ളത്. അങ്ങനെ ഈ വീഡിയോയ്ക്ക് പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭുമായി യാതൊരു ബന്ധവുമില്ല.

പോസ്റ്റ് കാണാൻ – X | Archived Link

ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഈ വീഡിയോ സണ്ണി ലിയോൺ 2023ൽ വാരാണസിയിൽ വന്നപ്പോൾ എടുത്തതാണ്. സണ്ണി ലിയോൺ വാരാണസി സന്ദർശിച്ചു, ഗംഗ ആരതിയിലും പങ്കെടുത്തു. ഗംഗ ആരതിയുടെ വീഡിയോ സണ്ണി ലിയോൺ തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്ക് വെച്ചിട്ടുണ്ട്.

നിഗമനം

സമൂഹ മാധ്യമങ്ങളിൽ സണ്ണി ലിയോൺ പ്രയാഗ്‌രാജിൽ കുംഭമേളയിൽ പങ്കെടുക്കാൻ എത്തി എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ പഴയതാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. 2023ൽ സണ്ണി ലിയോൺ വാരണാസി സന്ദർശിച്ചപ്പോൾ എടുത്ത ദൃശ്യങ്ങളാണ് ഇത്.           

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:സണ്ണി ലിയോൺ കുംഭമേളയിൽ എത്തി എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ പഴയതാണ്

Fact Check By: K. Mukundan 

Result: False