FACT CHECK: ഡോണാല്‍ഡ് ട്രംപ്പിന്‍റെയും മകന്‍റെയും എഡിറ്റഡ് ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു…

അന്തര്‍ദേശിയ൦ | International

അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണാല്‍ഡ് ട്രംപ്പിന്‍റെ രണ്ട് ദിവസത്തിന്‍റെ ഇന്ത്യ സന്ദര്‍ശനത്തിനെ ചൊല്ലി മുഖ്യധാര മാദ്ധ്യമങ്ങളിലും സമുഹ മാധ്യമങ്ങളിലും ഏറെ ചര്‍ച്ചയുടെ വിഷയമാണ്. സന്ദര്‍ശനത്തിന്‍റെ പേരില്‍ ഡോണല്‍ഡ് ട്രംപ്പ്, ഭാര്യ മെലാനി ട്രംപ്പിന്‍റെ പല ചിത്രങ്ങളും സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ ഡോണല്‍ഡ് ട്രംപ്പിന്‍റെ ഏറ്റവും എല്ലായ മകനായാ ബാരന്‍ ട്രംപ്പിന്‍റെ ഒരു ചിത്രമാണ് സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചിത്രത്തില്‍ ബാരന്‍ ട്രംപ്പിന്‍റെ കൂടെ മാതാ മെലാനി ട്രംപ്പും പിതാവ് ഡോണല്‍ഡ് ട്രംപ്പിനെയും നമുക്ക് കാണാം. പക്ഷെ ബാരന്‍ ട്രംപ്പ് ധരിച്ച ടി-ഷര്‍ട്ടില്‍ “ഞാന്‍ ഒരു മണ്ടന്‍റെ കൂടെയാണ്” എന്ന് എഴുതിട്ടുണ്ട്. കൂടാതെ ടി-ഷര്‍ട്ടില്‍ ഡോണല്‍ഡ് ട്രംപ്പിന്‍റെ നേരെ ചുണ്ടികാണിക്കുന്ന ആദ്യലവുമുണ്ട്. ഈ ചിത്രം അതി വേഗത്തില്‍ വൈറല്‍ ആവുന്നതിനാല്‍ ഞങ്ങള്‍ ഈ ചിത്രത്തിനെ ഒന്ന് പരിശോധിചു. ചിത്രം പരിശോധിച്ചപ്പോള്‍ ഈ ചിത്രം വ്യജമാന്നെന്ന്‍ ഞങ്ങള്‍ കണ്ടെത്തി. ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.

വിവരണം 

FacebookArchived Link

മുകളില്‍ കാണുന്ന പോസ്റ്റിന്‍റെ ക്യാപ്ഷന്‍ ഇപ്രകാരമാണ്: “സംഭവം കത്തി എങ്കിൽ അടി മക്കളെ ലൈക്‌ 🤣” ഇതേ ചിത്രമുള്ള മറ്റൊരു പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ കാണാം.

FacebookArchived Link

പോസ്റ്റിന്‍റെ ക്യാപ്ഷന്‍: “പയ്യന് പലതും പറയാനുണ്ട്! എന്നാൽ അത് ചൂണ്ടി കാണിച്ചു എന്ന് മാത്രം!”

വസ്തുത അന്വേഷണം

പോസ്റ്റിന്‍റെ കമന്‍റ് ബോക്സില്‍ തന്നെ പലരും ചിത്രം വ്യജമാന്നെന്ന്‍ ചുണ്ടിക്കാണിച്ചിട്ടുണ്ട്. ചിലര്‍ യഥാര്‍ത്ഥ ചിത്രം തന്നെ കമന്‍റ് ബോക്സില്‍ നല്‍കിട്ടുണ്ട്. ഇത്തരത്തില്‍ ഒരു കമന്‍റ് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ലഭിച്ച ഫലങ്ങള്‍ നിന്ന് ചിത്രത്തിനെ കുറിച്ച് മനസിലായത് ഇങ്ങനെ- ചിത്രം ജനുവരി 4, 2015ല്‍ അമേരിക്കയില്‍ ഫ്ലോറിഡയിലെ പാം ബീച്ചില്‍ ഗുസ്താവോ കബായേരോ എന്ന ഫോട്ടോഗ്രാഫര്‍ എടുത്തതാണ്. 2015ല്‍ ഡോണല്‍ഡ് ട്രംപ്പ് ഇന്‍വിടെഷനല്‍ ഗ്രാ പ്രി എന്ന പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ട്രംപ്പ് കുടുംബത്തിന്‍റെ എടുത്ത പല ഫോട്ടോകളില്‍ ഒന്നാണ് ഈ ചിത്രം. ഈ ചിത്രത്തിനെ എഡിറ്റ്‌ ചെയ്തിട്ടാണ് ഇപ്പോള്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

Getty Images

യഥാര്‍ത്ഥ ചിത്രവും സമുഹ മാധ്യമങ്ങളില്‍ വൈറലായ എഡിറ്റഡ് ചിത്രവും തമ്മില്‍ താരതമ്യം നമുക്ക് താഴെ കാണാം.

നിഗമനം

സമുഹ മാധ്യമങ്ങളില്‍ ഞാന്‍ ഒരു മണ്ടന്‍റെയൊപ്പമാണ് എന്ന വാചകം എഴുതിയ ടി-ഷര്‍ട്ട്‌ ധരിച്ച ബാരന്‍ ട്രംപ്പിന്‍റെ ചിത്രം എഡിറ്റഡാണ്.

Avatar

Title:FACT CHECK: ഡോണാല്‍ഡ് ട്രംപ്പിന്‍റെയും മകന്‍റെയും എഡിറ്റഡ് ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു…

Fact Check By: Mukundan K 

Result: False