ഗുജറാത്തിലെ അഹമദാബാദ് നഗരം അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണല്‍ഡ് ട്രംപ്പ് അടുത്ത തിങ്കളാഴ്ച സന്ദര്‍ശിക്കും. ഈ സന്ദര്‍ശനത്തിനായി അഹമദാബാദില്‍ നമസ്തേ ട്രംപ് എന്ന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഈ പരിപാടിയുടെ ഒരുക്കങ്ങളുടെ ഭാഗമായി അഹമദാബാദ് നഗരത്തിന്‍റെ സൌന്ദര്യവല്‍കരണം നടക്കുന്നുണ്ട് എന്ന വാര്‍ത്ത‍കളില്‍ നിന്ന് അറിയുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ഈ സന്ദര്‍ശനതിനെ ചൊല്ലി പല തരത്തില്‍ ചര്‍ച്ച നമുക്ക് കാണാം. അമേരിക്കന്‍ പ്രസിഡന്റ്‌ ട്രംപ്പിന് വരവെല്‍ക്കാന്‍ തെരിവ് നായ്ക്കളെ ഗുജറാത്ത്‌ സര്‍ക്കാര്‍ കൊല്ലുന്നു എന്ന തരത്തില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ ഒരു ട്രക്കില്‍ അതി ക്രൂരമായി കൊന്ന നായ്ക്കളെ കാണാം. പക്ഷെ ഞങ്ങള്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ചിത്രം പഴയതാണ് എന്ന് മനസിലായി. കുടാതെ ഈ ചിത്രത്തിന് ഗുജറാത്തുമായി യാതൊരു ബന്ധവുമില്ല എന്നതാണ് വസ്തുത. എന്താണ് പോസ്റ്റിലുള്ളത് എങ്ങനെയാണ് ഞങ്ങള്‍ ചിത്രത്തിനെ കുറിച്ചുള്ള യഥാര്‍ത്ഥ്യം കണ്ടെത്തിയത് നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

പോസ്റ്റില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്: “ഒരു അമേരിക്കൻ പ്രസിഡണ്ടിനെ വരവേൽക്കാൻ ഗുജറാത്തിൽ പതിനായിരക്കണക്കിന് തെരുവ് നായ്ക്കളെ കൊല്ലുമ്പോൾ കേരളത്തിലെ മൂന്നര കോടി ജനങ്ങൾക്ക് വേണ്ടി പതിനായിരക്കണക്കിന് തെരുവ് പട്ടികളിൽ ഒന്നിനെ പോലും കൊല്ലാൻ കേന്ദ്ര മന്ത്രി മേനകഗാന്ധി സമ്മതിക്കുന്നില്ല അന്വേശി”

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഞങ്ങള്‍ ചിത്രത്തിനെ Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് വന്‍ ഇന്ത്യ തെലുഗു എന്ന വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ ലഭിച്ചു. വാര്‍ത്ത‍ പ്രസിദ്ധികരിച്ചത് കഴിഞ്ഞ കൊല്ലം ജൂണ്‍ മാസത്തിലാണ്. വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ട് താഴെ കാണാം.

തെലങ്കിലുള്ള വാര്‍ത്ത‍യുടെ ഗൂഗിളിന്‍റെ സഹായത്തോടെ പരിഭാഷ ചെയ്തപ്പോള്‍ സംഭവം തെലങ്കാനയിലെ സിദ്ധിപെട്ട് എന്ന നഗരത്തിലാണ് നടന്നത് എന്ന് മനസിലായി. ഇതിനെ കുറിച്ച് കൂടതല്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സ്കൂപ്പ് വൂപ്പ് എന്ന വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ ലഭിച്ചു. വാര്‍ത്ത‍യില്‍ ഈ സംഭവത്തിന്‍റെ വീഡിയോ ഹൈദരാബാദിലെ പത്രപ്രവര്‍ത്തകയായ ഡോനിത ജോസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ട്വീട്ടില്‍ എഴുതിയതിന്‍റെ പരിഭാഷ ഇപ്രകാരമാണ്: “ഇതാണ് തെലങ്കാനയിലെ മുനിസിപ്പാലിറ്റികള്‍ തെരുവ് നായ്ക്കളുടെ സംഖ്യാ നിയന്ത്രിക്കാന്‍ ചെയ്യുന്നത്. ഇവര്‍ എല്ലാം നിയമങ്ങള്‍ ലംഘിക്കുകയാണ്. ഒരു മാന്യതയും ഇല്ല, വൃത്തിയില്ല, ശാസ്ത്രീയവുമല്ല. വെറും ബുദ്ധിശുന്യമായ കശാപ്പ്.”

പക്ഷെ വീഡിയോ എടുത്തത് ഡോനിതയല്ല എന്ന് അവര്‍ തന്നെ പിനിട് ചെയ്ത ട്വീട്ടില്‍ വ്യക്തമാക്കുന്നു. സിദ്ധിപെട്ട് ഹൈദരാബാദ് എന്നി സ്ഥലങ്ങളിലുള്ള ടീമുകളാണ് ഈ കാര്യം തന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നത് എന്നും വ്യക്തമാക്കി ഡോനിത ഈ വാര്‍ത്ത‍ പുറത്ത് കൊണ്ട് വന്ന സംഘത്തിന്‍റെ ചിത്രം ട്വീറ്റ് ചെയ്തിരുന്നു.

ദി ന്യൂസ്‌ മിനിറ്റ് എന്ന വാര്‍ത്ത വെബ്സൈറ്റ് വീഡിയോ എടുത്ത ശ്രിവിദ്യ എന്ന് പെണ്‍കുട്ടിയോട് സംസാരിച്ചിരുന്നു. ദി ന്യൂസ്‌ മിനിറ്റിന് നല്‍കിയ അഭിമുഖത്തില്‍ കംപ്പശ്യനെറ്റ് സൊസൈറ്റി ഫോര്‍ അനിമല്‍സ് (CSA) എന്ന മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ അംഗമായ ശ്രി വിദ്യ പറഞ്ഞത് ഇങ്ങനെ-

“മരിച്ച 40 തിരിവ് നായക്കളില്‍ മൂന്നെണ്ണത്തിന് ഞാന്‍ ദിവസം ഭക്ഷണം നല്‍കാറുണ്ടായിരുന്നു. ഇവരെ കാണാതായപ്പോള്‍ ഞാന്‍ അന്വേഷിച്ചു അപ്പോഴാണ്‌ ഇവരെ മുനിസിപ്പാലിറ്റി തൊഴിലാളികള്‍ പിടിച്ചു കൊണ്ട് പോയി എന്ന് ഞാന്‍ അറിയുന്നത്. നായ്ക്കളെ കൊണ്ട് പോയ വാഹനം ഞാന്‍ പിന്നീട് കണ്ടെത്തി. അതില്‍ നായ്ക്കളുടെ മൃതദേഹങ്ങള്‍ കിടക്കുന്നുണ്ടായിരുന്നു. ഞാന്‍ അവരോട് ചോദ്യം ചെയ്തപ്പോള്‍ ഇത് ചെയ്യാനുള്ള നിര്‍ദേശം അവര്‍ക്ക് മുനിസിപ്പാലിറ്റിയില്‍ നിന്നാണ് ലഭിച്ചത് എന്ന് അവര്‍ എന്നോട് പറഞ്ഞു. ഇങ്ങനെയാണോ മുനിസിപ്പാലിറ്റി നായ്ക്കളുടെ ജനന നിയന്ത്രണം ചെയ്യുന്നത്? മുന്ന്‍ മാസമായ കുഞ്ഞ് നായകുട്ടികളെയും ഇവര്‍ കൊന്നു. ”

The News MinuteArchived Link

പിന്നീട് സിദ്ധിപെട്ട് മുനിസിപല്‍ കമ്മീഷണര്‍ ജോയല്‍ ടെവീസ് സംഭവത്തിനെ കുറിച്ച് കേസ് എടുത്ത് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

നിഗമനം

പോസ്റ്റില്‍ അഹമദാബാദില്‍ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ വരവേല്‍പ്പ് ഒരുക്കുന്നതിന്‍റെ ഭാഗമായി തെരുവ് നായ്ക്കളെ കൊല്ലുന്നതിന്‍റെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം ഗുജറാത്തിലെതല്ല. ചിത്രത്തില്‍ കാണുന്ന സംഭവം നടന്നത് തെലിംഗാനയിലെ സിദ്ധിപെട്ട് നഗരത്തിലാണ്.

Avatar

Title:FACT CHECK: തെലിംഗാനയില്‍ തെരുവ് നായ്ക്കളെ കൊല്ലുന്നതിന്‍റെ ചിത്രം അഹമദാബാദിന്‍റെ പേരില്‍ പ്രചരിക്കുന്നു...

Fact Check By: Mukundan K

Result: False