FACT CHECK: കോണ്‍ഗ്രസ്‌ ‘കോര്‍’ കമ്മിറ്റിയുടെ യോഗത്തിന്‍റെ എഡിറ്റ്‌ഡ ചിത്രം സാമുഹ മാധ്യമങ്ങളില്‍ വൈറലായി പ്രചരിപ്പിക്കുന്നു…

രാഷ്ട്രീയം | Politics

കോണ്‍ഗ്രസ്‌ കോര്‍ ഗ്രൂപ്പ്‌ യോഗത്തില്‍ കോറിന്‍റെ പകരം ചോര്‍ (കള്ളന്‍) എന്ന്‍ എഴുതിയ ബാനറുടെ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

പക്ഷെ ഈ ഫോട്ടോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം എഡിറ്റ്‌ഡാണ് എന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. 

പ്രചരണം

Screenshot: Facebook post sharing edited image of Congress CWC meeting
FacebookArchived Link

മുകളില്‍ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് കോണ്‍ഗ്രസ്‌ നേതാക്കളുടെ ഒരു യോഗത്തിന്‍റെ ഫോട്ടോ കാണാം. ഈ യോഗത്തില്‍ മുതിര്‍ന്ന്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ സോണിയ ഗാന്ധി, എ.കെ.ആന്‍റണി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌, രാഹുല്‍ ഗാന്ധിയും, കെ.സി.വേണുഗോപാലിനെയും കാണാം. പിന്നിലുള്ള ബാനറില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ ‘ചോര്‍’ ഗ്രൂപ്പ്‌ മീറ്റിംഗ് എന്ന് എഴുതിയതായി കാണാം. പോസ്റ്ററില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “चोर(ചോര്‍)=കള്ളന്‍…മോഡിയെ താഴെയിറക്കാന്‍ കള്ളന്മാരുടെ ഗ്രൂപ്പ്‌ മീറ്റിങ്ങോ?

ഈ ചിത്രം പ്രചരിപ്പിക്കുന്നത് വരും ഈ ഒരു പോസ്റ്റിലുടെ മാത്രമല്ല. ഈ പോസ്റ്റര്‍ പ്രചരിപ്പിക്കുന്ന പല പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: CrowdTangle search shows similar posts sharing the edited photo.

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് യഥാര്‍ത്ഥ ചിത്രം ലഭിച്ചു. താഴെ നല്‍കിയ വിയോന്‍ ന്യൂസിന്‍റെ വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് യഥാര്‍ത്ഥ ചിത്രം കാണാം.

Screenshot: Wion article, dated: May 25, 2019, titled: What happened at the CWC meeting: The inside story

ലേഖനം വായിക്കാന്‍-Wion | Archived Link

ഈ ചിത്രം കോണ്‍ഗ്രസ്‌ വര്‍ക്കിംഗ് കമ്മിറ്റിയുടെ യോഗത്തിന്‍റെതാണ് എന്ന് വാര്‍ത്ത‍യില്‍ നിന്ന് മനസിലാവുന്നു. ഈ വാര്‍ത്ത‍ പ്രസിദ്ധികരിച്ചത് 2019ലാണ്. ഞങ്ങള്‍ യുട്യൂബില്‍ ഈ വിവരം വെച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ യോഗത്തിന്‍റെ ഒരു വീഡിയോ ലഭിച്ചു. വീഡിയോയില്‍ നമുക്ക് വ്യക്തമായി കാണാം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ താഴെ ഒന്നും എഴുതിയിട്ടില്ല.

ഈ ഫാക്റ്റ് ചെക്ക്‌ ഗുജറാത്തിയില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക.

Read in Gujarati: કોંગ્રેસ વર્કિંગ કમિટીની મિટીંગનો એડિટ કરેલો ફોટો થયો વાયરલ…. જાણો શું છે સત્ય….

നിഗമനം

കോണ്‍ഗ്രസ്‌ യോഗത്തില്‍ ബാനറില്‍ ചോര്‍ ഗ്രൂപ്പ്‌ കമ്മിറ്റി എന്ന് എഴുതിയിട്ടുള്ള ചിത്രം എഡിറ്റ്‌ഡാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കോണ്‍ഗ്രസ്‌ ‘കോര്‍’ കമ്മിറ്റിയുടെ യോഗത്തിന്‍റെ എഡിറ്റ്‌ഡ ചിത്രം സാമുഹ മാധ്യമങ്ങളില്‍ വൈറലായി പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K 

Result: False