വിവരണം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ കോവിഡ് റിസള്‍ട്ട് നെഗറ്റീവ് ആയി എന്ന പേരില്‍ ചില പോസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാവിപ്പട കേരളം എന്ന ഗ്രൂപ്പില്‍ സ്വരാജ് കുമാര്‍.കെ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,800 ഷെയറുകളും 186ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന അമിതാഷാ ഇപ്പോള്‍ കോവിഡ് ടെസ്റ്റില്‍ നെഗറ്റീവായോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പിരശോധിക്കാം.

വസ്‌തുത വിശകലനം

കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്ത വിഷമായിരുന്നു കേന്ദ്ര മന്ത്രി അമിത് ഷാ കോവിഡ് ടെസ്റ്റ് റിസള്‍ട്ടില്‍ നെഗറ്റീവായി എന്നത്. എന്നാല്‍ പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്. ബിജെപി എംപിയായ മനോജ് തിവാരിയാണ് അമിത് ഷായുടെ കോവിഡ് ടെസ്റ്റ് നെഗറ്റീവാണെന്നും അദ്ദേഹത്തിന് രോഗമുക്തി നേടിയെന്നും ഓഗസ്റ്റ് 9ന് അദ്ദേഹത്തിന്‍റെ ഔദ്യോഗിക ട്വീറ്റര്‍ ഹാന്‍ഡിലിലൂടെ അവകാശവാദം ഉന്നയിച്ചത്. എന്നാല്‍ ഇത് തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ അവകാശവാദം തള്ളി പ്രസ്താവന പുറപ്പെടുവിക്കുകയായിരുന്നു. ടെസ്റ്റ് പോസിറ്റീവ് ആയ ശേഷം അദ്ദേഹത്തിന്‍റെ വീണ്ടും അടുത്തിടയില്‍ ടെസ്റ്റ് നടത്തിയിട്ടില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രാലയം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ വിശദീകരിച്ചിരുന്നത്. ഇതിനിടയില്‍ മനോജ് തിവാരി എംപി താന്‍ പങ്കുവെച്ച വിവരം തെറ്റാണെന്ന് മനസിലാക്കി ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എഎന്‍ഐ ഉള്‍പ്പടെയുള്ള വാര്‍ത്ത ഏജന്‍സികള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എഎന്‍ഐ മനോജ് തിവാരി എംപിയുടെ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ പ്രസ്താവന അടിസ്ഥാനമാക്കി പങ്കുവെച്ച ട്വീറ്റ് കാണാം-

ANI TweetArchived Link

നിഗമനം

കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായുടെ കോവിഡ് റിസള്‍ട്ട് നെഗറ്റീവായെന്നും അദ്ദേഹം രോഗ മുക്തനായെന്ന വാര്‍ത്തയും ആഭ്യന്തര മന്ത്രാലയം തന്നെ തള്ളിക്കളഞ്ഞതാണ്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:അമിത്ഷായുടെ കോവിഡ് റിസള്‍ട്ട് നെഗറ്റീവായി എന്ന പ്രചരണം വ്യാജം..

Fact Check By: Dewin Carlos

Result: False