
പ്രിയങ്ക ഗാന്ധി കയ്യില്‍ തൃശൂലം പിടിച്ചുകൊണ്ട് ഇരിക്കുന്നു, അടുത്തുള്ളവര്‍ അവരെ ദേവിയാക്കി പൂജിക്കുന്നതിന്‍റെ ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.
പക്ഷെ ഈ ചിത്രം എഡിറ്റഡാണ്. ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രിയങ്ക ഗാന്ധിയുടെ ചിത്രം കാണാം. നെറ്റിയില്‍ മുഴുവന്‍ സിന്ദൂരം വെച്ച് കയ്യില്‍ തൃശൂലം പിടിച്ച് ഇരിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“ആരു നീ ഭദ്രേ… കാനന കന്യേ
ആ…ശ്രമം ഏതെന്നു ചൊല്ലൂ…!
നിന്റെ ആ.. ശ്രമം എന്തെന്ന് ചൊല്ലൂ..!!!”
ഇതേ അടികുറിപ്പോടെ ഈ ചിത്രം പ്രചരിപ്പിക്കുന്ന മറ്റേ ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

എന്നാല്‍ ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് യഥാര്‍ത്ഥ ചിത്രം ലഭിച്ചു.

ലേഖനം വായിക്കാന്‍-Newsjit | Archived Link
മാര്‍ച്ച് 2019ല്‍ പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലെ പുര്‍വാഞ്ചലില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയിരുന്നു. മിര്‍സാപ്പൂര്‍ ജില്ലയിലെ വിന്ധ്യാവാസിനി ദേവി ക്ഷേത്രം പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചിരുന്നു. ഈ ക്ഷേത്രത്തില്‍ പൂജ നടത്തി പ്രാര്‍ഥിക്കുന്ന നേരത്താണ് പ്രിയങ്ക ഗാന്ധിയുടെ ഈ ചിത്രം എടുത്തത്. പ്രിയങ്ക ഗാന്ധി പ്രാര്‍ഥിക്കുന്നതിന്‍റെ മുഴുവന്‍ വീഡിയോ നമുക്ക് താഴെ കാണാം.
ഈ ചിത്രത്തിനെ എഡിറ്റ് ചെയ്ത് ഒരു വിവാദ ആള്‍ ദൈവമായ രാധേ മായെ പോലെ കാണിക്കാനാണ് ശ്രമം നടത്തിയക്കുന്നത്. രാധേ മാ കയ്യില്‍ തൃശൂലം പിടിച്ച് ഇരിക്കുന്നതിന്‍റെ ചിത്രം നമുക്ക് താഴെ കാണാം.

ചിത്രത്തിന്‍റെ സ്രോതസ്-Firstpost
വൈറല്‍ ചിത്രവും പ്രിയങ്ക ഗാന്ധിയുടെ യഥാര്‍ത്ഥ ചിത്രവും തമ്മില്‍ താരതമ്യം നമുക്ക് താഴെ കാണാം. രാധേ മായുടെ കയ്യുകളാണ് പ്രിയങ്ക ഗാന്ധിയുടെ ചിത്രത്തില്‍ നമുക്ക് കാണുന്നത്.

നിഗമനം
പ്രിയങ്ക ഗാന്ധി കയ്യില്‍ തൃശൂലം പിടിച്ച് ഇരിക്കുന്നത്തിന്‍റെ വൈറല്‍ ചിത്രം എഡിറ്റഡാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാണ്.

Title:പ്രിയങ്ക ഗാന്ധി കയ്യില്‍ തൃശൂലവുമായി പൂജയില്‍ പങ്കെടുക്കുന്ന ചിത്രം എഡിറ്റഡാണ്…
Fact Check By: Mukundan KResult: Altered



