ജാമിയ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത 17 വയസുള്ള അക്രമകാരിയുടെ പിതാവ് 20 വര്‍ഷം മുന്‍പ് മരിച്ചു എന്ന പ്രചരണത്തിന് പിന്നിലെ വസ്‌തുയെന്ത്?
വിവരണം
ശാഖ പുത്രന് പ്രണാമം...
വെറുതെ സ്വന്തം അമ്മെയെ പേരുദോഷം കേൾപ്പിക്കാനായിട്ടു ഓരോ പുത്രന്മാർ ഇറങ്ങിക്കോളും.. എന്ന തലക്കെട്ടില്‍ ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ സിഎഎ വിരുദ്ധ മാര്‍ച്ചിന് നേരെ വെടി ഉിതര്‍ത്ത രാംഭക്ത് ഗോപാല്‍ എന്ന യുവാവിന്‍റെ ചിത്രം ചേര്‍ത്ത് വെച്ച് ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. അച്ഛന്‍ മരിച്ചിട്ട് 20 വര്‍ഷം.. പക്ഷെ തീവ്രവാദി സംഘിക്ക് മധുര പതിനേഴ്.. ഇനി വല്ല കാളയ്ക്കും ഉണ്ടായതായിരിക്കണം.. എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. ദേവസേന എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 2,800ല്‍ അധികം ഷെയറുകളും 690ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
Facebook Post | Archived Link |
എന്നാല്‍ യഥാര്‍ഥത്തില്‍ സമരക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി വെടി ഉതിര്‍ത്ത യുവാവിന്‍റെ അച്ഛന്‍ 20 വര്‍ഷം മുന്‍പ് മരണപ്പെട്ടതാണോ? 17 വയസുള്ള യുവാവിന്‍റെ അച്ഛന്‍ 20 വര്‍ഷം മുന്‍പ് മരിച്ചു എന്ന പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്തെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ജാമിയ സര്‍വകലാശാല വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന് നേരെ വെടി ഉതിര്‍ത്ത രാംഭക്ത് ഗോപാലിന്‍റെ കുടുംബത്തെ കുറിച്ച് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ തന്നെ ദ് ഫ്രണ്‍ടിയര്‍ പോസ്റ്റ് എന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഒരു വാര്‍ത്ത റിപ്പോര്‍ട്ട് കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ ഫ്രണ്‍ടിയര്‍ പോസ്റ്റ് റൂഇറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്നും മനസിലാക്കാന്‍ കഴിഞ്ഞു. അങ്ങനെ രാംഭക്ത് ഗോപാലിന്‍റെ കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും പ്രതികരണങ്ങള്‍ ആരാഞ്ഞ് റൂഇറ്റേഴ്‌സ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് അക്രമകാരിയുടെ അച്ഛന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് മനസിലാക്കാന്‍ സാധിച്ചത്. മകന്‍ പ്രതിഷേധക്കാര്‍ക്കെതിരെ നടത്തിയ അക്രമത്തെ കുറിച്ച് റൂഇറ്റേഴ്‌സ് പ്രതികരണം ചോദിച്ചതായും അച്ഛന്‍റെ പ്രതികരണവും ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്. മകന്‍ കുറച്ച് അധികം ദിവസങ്ങളായി ഫോണില്‍ അധികമായി ഇടപെഴകുന്നുണ്ടായിരുന്നു. സ്വഭാവത്തില്‍ ചിലമാറ്റങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍ തന്നെ കാര്യം തിരക്കിയെങ്കിലും ഒന്നും തന്നെ തുറന്ന് പറയാന്‍ അവന്‍ തയ്യാറായില്ലെന്നും രാംഭക്ത് ഗോപാലിന്‍റെ അച്ഛന്‍ വിഷയത്തെ കുറിച്ച് നടത്തിയ പ്രതികരണത്തില്‍ വ്യക്തമാക്കുന്നു. ഡെല്‍ഹിയില്‍ തന്നെ ഒരു ചെറിയ പുകയില വില്‍പ്പന കട നടത്തുകയാണ് രാംഭക്ത് ഗോപാലിന്‍റെ അച്ഛനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സെര്‍ച്ച് റിസള്‍ട്ട്-
റൂഇറ്റേഴ്‌സ് റിപ്പോര്‍ട്ട്-
Archived Link | Archived Link |
നിഗമനം
17 വയസുള്ള രാംഭക്ത് ഗോപാലിന്‍റെ അച്ഛന്‍ 20 വര്‍ഷം മുന്‍പ് മരിച്ചു എന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. ഇപ്പോഴും ജീവിച്ചിരിക്കുന്ന ആളിനെ കുറിച്ചാണ് പ്രചരണമെന്നത് കൊണ്ട്തന്നെ പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
Title:ജാമിയ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത 17 വയസുള്ള അക്രമകാരിയുടെ പിതാവ് 20 വര്‍ഷം മുന്‍പ് മരിച്ചു എന്ന പ്രചരണത്തിന് പിന്നിലെ വസ്‌തുയെന്ത്?
Fact Check By: Dewin CarlosResult: False