ഈ ചിത്രങ്ങള്‍ ടാറ്റ നാനോയുടെ പുതിയ മോഡലിന്‍റെതല്ല; സത്യാവസ്ഥ ഇങ്ങനെ…

സാമുഹികം

ടാറ്റ പുതിയ നാണോ കാരുടെ മോഡല്‍ ഇറക്കിയിട്ടുണ്ട് എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ കാറിന് വെറും 1.65 ലക്ഷം രൂപ വില വരുകയുള്ളൂ എന്നും പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ചിത്രത്തില്‍ കാണുന്നത് ടാറ്റയുടെ കാര്‍ അല്ല എന്ന് കണ്ടെത്തി. എന്താണ് ഈ കാറിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ടാറ്റയുടെ നാനോ വണ്ടിയുടെ പുതിയ മോഡല്‍ എന്ന തരത്തില്‍ ഒരു കാര്‍ കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ നാനോ❤️ Nano will shake the market again.1.65 Lakhs. ️”

എന്നാല്‍ ഈ ചിത്രങ്ങള്‍ ശരിക്കും പുതിയ ടാറ്റ നാനോയുടെതാണോ? നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണെന്ന് കണ്ടെത്തി. യഥാര്‍ത്ഥ ചിത്രം ഞങ്ങള്‍ക്ക് റഷ് ലെന്‍ എന്ന വെബ്സൈറ്റില്‍ ലഭിച്ചു. യഥാര്‍ത്ഥ ചിത്രം ചൈനീസ് കമ്പനിയായ BYDയുടെ സീഗള്‍ എന്ന വാഹനത്തിന്‍റെതാണ്.

വാര്‍ത്ത‍ വായിക്കാന്‍ – Rushlane | Archived

ടാറ്റയുടെ തീയാഗോ കാറിന്‍റെ എതിരാളിയായ വാഹനമാണ് BYD സീഗള്‍. ഇവര്‍ ഇന്ത്യയില്‍ ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്തു എന്നാണ് വാര്‍ത്ത‍യില്‍ പറയുന്നത്. ഈ കാറിന്‍റെ ഒരു വീഡിയോ നമുക്ക് താഴെ കാണാം. ഈ വീഡിയോയില്‍ കാണുന്ന ഡിസൈന്‍ തന്നെയാണ് നമുക്ക് ചിത്രങ്ങളിലും കാണുന്നത്.

റഷ് ലെനില്‍ നല്‍കിയ ചിത്രങ്ങളെ എഡിറ്റ്‌ ചെയ്തിട്ടാണ് ഈ വൈറല്‍ ചിത്രം നിര്‍മിച്ചത് എന്ന് നമുക്ക് ഈ ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം നടത്തി പരിശോധിച്ച മനസിലാകും. BYDയുടെ ലോഗോ മായിച്ചിട്ടാണ് ടാറ്റയുടെ ലോഗോ വെച്ചിരിക്കുന്നത് എന്ന് നമുക്ക് വ്യക്തമായി കാണാം.

നിഗമനം

ടാറ്റ നാനോയുടെ പുതിയ മോഡല്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം ഒരു ചൈനീസ് കമ്പനി BYDയുടെ സീഗള്‍ എന്ന കാറിന്‍റെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഈ ചിത്രങ്ങള്‍ ടാറ്റ നാനോയുടെ പുതിയ മോഡലിന്‍റെതല്ല; സത്യാവസ്ഥ ഇങ്ങനെ…

Fact Check By: K. Mukundan 

Result: False