സമൂഹ മാധ്യമങ്ങളില്‍ ഒരു ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ റോഡിന്‍റെ ദുരവസ്ഥക്കെതിരെ പ്രതിഷേധിക്കാന്‍ ഒരാള്‍ നടുറോഡില്‍ നെല്‍കൃഷി ചെയ്യുന്നതായി കാണാം. ഈ ചിത്രം കേരളത്തിലെതാണ് എന്നാണ് അവകാശവാദം.

പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം കേരളത്തിലെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വ്യക്തി നടുറോഡില്‍ നെല്‍കൃഷി ചെയ്യുന്നതായി കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “കേരളത്തിലെ റോഡുകൾ എത്ര മനോഹരമാണെന്നു നോക്കൂ...🤣🤣🤣

എന്നാല്‍ ഈ ചിത്രം ശരിക്കും കേരളത്തിലെതാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ ചിത്രം വര്‍ഷങ്ങള്‍ പഴ്യതാണെന്ന് കണ്ടെത്തി. ഈ ചിത്രം പ്രസിദ്ധികരിച്ച ഏറ്റവും പഴയ വാര്‍ത്ത‍ ഉത്തരാഖണ്ഡ് ന്യൂസ്‌ നെറ്റവര്‍ക്ക്‌ എന്ന മാധ്യമ വെബ്സൈറ്റ് ആണെന്ന് കണ്ടെത്തി.

വാര്‍ത്ത‍ വായിക്കാന്‍ - UNN | Archived

ഈ വാര്‍ത്ത‍ പ്രകാരം ഉത്തരാഖണ്ഡില്‍ റോഡിന്‍റെ മോശമായ അവസ്ഥയെ സര്‍ക്കാരിന്‍റെ ശ്രദ്ധയിലേക്ക് കൊണ്ട് വരാന്‍ നിവാസികള്‍ നടുറോഡില്‍ നെല്‍കൃഷി ചെയ്ത് പ്രതിഷേധിച്ചു. ഈ വാര്‍ത്ത‍ പ്രസിദ്ധികരിച്ചത് 16 ജൂലൈ 2015നാണ്. വാര്‍ത്ത‍ പ്രകാരം ഈ സംഭവം ഉത്തരാഖണ്ഡിലെ പിതോരാഗഡിലെ ധ൪ചുക എന്ന നഗരത്തിലെതാണ്.

ഈ ചിത്രം 2018ലും അമേഠിയുടെ ദുരവസ്ഥ എന്ന തരത്തില്‍ പ്രച്ചരിപ്പിക്കുകെയുണ്ടായിരുന്നു. അന്ന് ഇന്ത്യ ടുഡേ ഈ ചിത്രത്തിനെ കുറിച്ച് നടത്തിയ ഫാക്റ്റ് ചെക്ക്‌ ഇവിടെ വായിക്കാം. ഫാക്റ്റ് ചെക്ക്‌ പ്രകാരം ഈ ചിത്രത്തില്‍ കാണുന്ന സംഭവം ധ൪ചുകയിലാല്ല നടന്നത് പകരം ഉത്തരാഖണ്ഡിലെ അല്മോഡ ജില്ലയിലാണ് നടന്നത്. ഈ പ്രതിഷേധത്തിനെ തുടര്‍ന്ന് അന്നത്തെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഈ റോഡിനെ നന്നക്കിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഹരീഷ് രാവത് പ്രതിഷേധത്തിന് ശേഷം ഈ ഗ്രാമം സന്ദര്‍ശിച്ചിരുന്നു കുടാതെ റോഡ്‌ നന്നാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

വാര്‍ത്ത‍ വായിക്കാന്‍ - India Today | Archived

കുടാതെ ചിത്രത്തില്‍ നമുക്ക് ഹിന്ദിയില്‍ ഒരു ബ്യുട്ടി പാര്‍ലറിന്‍റെ ബോര്‍ഡും കാണാം. ഈ ചിത്രം കേരളത്തിലെതാവാനുള്ള സാധ്യതയില്ല. കുടാതെ ഈ ചിത്രം 9 വര്‍ഷം മുമ്പുള്ളതാണ്. നിലവിലെ സാഹചര്യങ്ങളുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല.


നിഗമനം

കേരളത്തിലെ റോഡിന്‍റെ മോശമായ അവസ്ഥയെ പ്രതിഷേധിക്കാന്‍ ഒരാള്‍ നടുറോഡില്‍ നെല്‍കൃഷി ചെയ്യുന്നത്തിന്‍റെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ഉത്തരേന്ത്യയില്‍ 9 വര്‍ഷം മുമ്പ് നടന്ന ഒരു സംഭവത്തിന്‍റെ ചിത്രമാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:നടുറോഡില്‍ നെല്‍കൃഷി ചെയ്ത് പ്രതിഷേധിക്കുന്ന വ്യക്തിയുടെ ഈ ചിത്രം കേരളത്തിലെതല്ല...

Fact Check By: K. Mukundan

Result: False