കുറച്ച് ദിവസങ്ങൾ മുമ്പ് സുരേഷ് ഗോപി ഒരു മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ സംഭവത്തിന്‍റെ പശ്ചാതലത്തിൽ പലരും സമൂഹ മാധ്യമങ്ങളിൽ സുരേഷ് ഗോപിക്ക് പിന്തുണയുമായി എത്തി. ഈ കൂട്ടരിൽ ചില രാഷ്ട്രീയ നേതാക്കളുടെ സ്ത്രീകളോടൊപ്പമുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരമൊരു പോസ്റ്റിൽ രാഹുൽ ഗാന്ധി ഒരു സ്ത്രീയെ ചുംബിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രം എഡിറ്റ് ചെയ്ത് നിർമിച്ചതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റിൽ നമുക്ക് രാഹുൽ ഗാന്ധി ഒരു സ്ത്രീയെ ചുംബിക്കുന്നത്തിൻ്റെ ചിത്രം കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:

“അയ്യോ.. ഇത് സ്നേഹത്തിന്‍റെ കടയിലെ ഹോൾസെയിൽ ചുംബനമാണ്..”

എന്നാല്‍ എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങൾ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ചിത്രം വ്യാജമാണെന്ന് കണ്ടെത്തി. യഥാർത്ഥ ചിത്രം രാഹുൽ ഗാന്ധി അദ്ദേഹത്തിന്‍റെ സഹോദരി പ്രിയാങ്ക ഗാന്ധിയെ ചുംബിക്കുന്നതാണ്.

ലേഖനം വായിക്കാൻ - Mobilenews24x7l | Archived Link

മുകളിൽ നമുക്ക് രാഹുൽ ഗാന്ധിയുടെ യഥാർത്ഥ ചിത്രം കാണാം. രാഹുൽ ഗാന്ധി സഹോദരി പ്രിയാങ്ക ഗാന്ധിയെയാണ് ചുംബിക്കുന്നത്. ഈ ചിത്രം എഡിറ്റ് ചെയ്തിട്ടാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടത്തുന്നത്. രാഹുൽ ഗാന്ധിയും പ്രിയാങ്ക ഗാന്ധിയും തമ്മിലുള്ള ഈ നിമിഷത്തിന്‍റെ ദൃശ്യങ്ങൾ നമുക്ക് താഴെ കാണാം.

പ്രസിദ്ധ മാധ്യമപ്രവർത്തകൻ രവീഷ് കുമാറിന്‍റെ ചിത്രമാണ് ഈ ചിത്രം എഡിറ്റ് ചെയ്യാൻ ഉപയോഗിച്ചിരിക്കുന്നത്. രവീഷ് കുമാറിന്‍റെ മുഖമാണ് പ്രിയാങ്ക ഗാന്ധിയുടെ മുഖത്തിൻറെ സ്ഥലത്തു എഡിറ്റ് ചെയ്തിരിക്കുന്നത്. രവീഷ് കുമാറിന്‍റെ ചിത്രം നമുക്ക് താഴെ കാണാം.

ഈ രണ്ട് ചിത്രം തമ്മിൽ താരതമ്യം ചെയ്ത് നോക്കിയാൽ ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് മനസിലാകും.

നിഗമനം
രാഹുൽ ഗാന്ധി ഒരു സ്ത്രീയെ ബലംപ്രയോഗിച്ച് ചുംബിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം യഥാർത്ഥത്തിൽ രാഹുൽ ഗാന്ധിയുടെയും സഹോദരി പ്രിയാങ്ക ഗാന്ധിയുടെ ചിത്രം എഡിറ്റ് ചെയ്ത് നിർമിച്ചതാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:രാഹുൽ ഗാന്ധി ഒരു സ്ത്രീയെ ബലംപ്രയോഗിച്ച് ചുംബിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് എഡിറ്റഡ് ചിത്രം…

Written By: Mukundan K

Result: Altered