കേരള സര്‍ക്കാരിന്‍റെ വലിയ ആഘോഷമായ ‘കേരളീയം’ ആഘോഷപരിപാടികള്‍ നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരിക്കുകയാണ്. കേരളത്തിന്‍റെ പുരോഗതിയും നേട്ടങ്ങളും സാംസ്കാരിക പൈതൃകവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പരിപാടി ലക്ഷ്യമിടുന്നു. സെമിനാറുകൾ, പ്രവർത്തനങ്ങൾ, പ്രദർശനങ്ങൾ, മേളകൾ, ഉത്സവങ്ങൾ, 40-ലധികം വേദികളിലെ പ്രദർശനങ്ങൾ എന്നിവയിലൂടെ ‘കേരളത്തിലെ ഏറ്റവും മികച്ചത്’ പ്രദർശിപ്പിക്കുകയാണ് ലക്ഷ്യം.

പദ്ധതിയുടെ ചെലവ് 27 കോടി രൂപയാണെന്നും ജനങ്ങളുടെ നികുതിപ്പണം സർക്കാർ ദുരുപയോഗം ചെയ്യുകയാണ് എന്നും വാദിച്ച് പ്രതിപക്ഷ കക്ഷികൾ വിമർശനങ്ങളുമായി രംഗത്തുണ്ട്. ഇതിനിടെ സർക്കാരിനെ വിമർശിച്ചുകൊണ്ട് ഒരു ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു

പ്രചരണം

പട്ടിണി കിടക്കുന്നവന്‍റെ മുന്നില്‍., വയറു നിറഞ്ഞവന്‍റെ ആനന്ദ നടനം ആണ് കേരളീയം . എന്ന അടിക്കുറിപ്പില്‍ വൃദ്ധനായ ഒരു കർഷകന്‍റെ ദൈന്യതയാര്‍ന്ന ചിത്രമാണ് നൽകിയിട്ടുള്ളത്. കർഷകന്‍റെ സമീപത്ത് കൂട്ടിയിട്ടിരിക്കുന്ന തേങ്ങകളുടെ മുകളിൽ ഒരു ചെറിയ കുട്ടി കിടന്നുറങ്ങുന്നത് കാണാം. മെലിഞ്ഞ കർഷകന്‍റെയും നിസ്സഹായനായി ഉറങ്ങുന്ന കുഞ്ഞിന്‍റെയും ചിത്രം ആരുടെയും കരളലിയിപ്പിക്കും. ഈ ചിത്രം കേരളത്തിൽ നിന്നുള്ളതാണ് എന്നാണ് പോസ്റ്റിലൂടെ നൽകുന്ന സന്ദേശം.

FB postarchived link

എന്നാൽ പ്രചരണം പൂർണമായും തെറ്റാണെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി. ചിത്രത്തിന് കേരളവുമായി യാതൊരു ബന്ധവുമില്ല

വസ്തുത ഇതാണ്

ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ ചിത്രം 2014 ബംഗാളിൽ നിന്നുള്ള ഒരു ഫോട്ടോഗ്രാഫർ പകർത്തിയതാണ് എന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭ്യമായി. വേൾഡ് സ്ട്രീറ്റ് ഫോട്ടോഗ്രാഫി എന്ന വെബ്സൈറ്റിൽ ഹോപ്പ് ആൻഡ് ഹംഗര്‍ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണിത്. 2014 ജൂലൈ 18നാണ് ചിത്രം പകർത്തിയത് എന്ന് അതിൽ എഴുതിയിരിക്കുന്നു.

“പാർത്ഥസാരഥി നന്ദിയുടെ ഫോട്ടോ, ഇന്ത്യയിലെ ബംഗാളിലെ ജോയ്പൂർ ഗ്രാമത്തിൽ മകനോടൊപ്പം തേങ്ങ വിൽക്കുന്ന ഒരാളെ കാണിക്കുന്നു” എന്ന അടിക്കുറിപ്പിൽ ഡെയിലി മെയിൽ യുകെ 2015 ജാനുവരി 17ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഞങ്ങള്‍ക്ക് ലഭിച്ചു.

നിങ്ങൾ ഏറ്റവും സമ്പന്നരായ രാജ്യമാണോ ദരിദ്രരാണോ എന്നത് വിശപ്പിന് പ്രശ്‌നമല്ല': ലോകമെമ്പാടും ദാരിദ്ര്യത്തിൽ കഴിയുന്ന ആളുകളെയും അത് ലഘൂകരിക്കാൻ പ്രവർത്തിക്കുന്നവരെയും ഫോട്ടോ സീരീസ് പകർത്തുന്നു. ദാരിദ്ര്യത്തിൽ കഴിയുന്ന പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും പകർത്തുന്ന ഫോട്ടോ സീരീസ്, 'വിശപ്പിന്‍റെയും പ്രതീക്ഷയുടെയും കഥ' എന്നാണ് റിപ്പോർട്ടിന്‍റെ ഉള്ളടക്കം. ലഭ്യമായ വിവരങ്ങൾ പ്രകാരം ഈ ചിത്രം പശ്ചിമബംഗാളിലെ ജോയ്പൂർ വില്ലേജിൽ ഗ്രാമത്തിൽ 2014 ചിത്രീകരിച്ചതാണ്. കേരളവുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചിത്രം കേരളത്തിൽ നിന്നുള്ളതല്ല, പശ്ചിമ ബംഗാളി 2014 ജോയ്പൂൾ ഗ്രാമത്തിൽ നിന്നും പകർത്തിയതാണ്. കേരളവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:നിസ്സഹായനായ കര്‍ഷകന്‍റെ ചിത്രം കേരളത്തിലെതല്ല, സത്യമറിയൂ...

Written By: Vasuki S

Result: False