പ്രിയങ്ക ഗാന്ധിയുടെ കള്ളം കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ തന്നെ പൊളിച്ചു എന്ന പ്രചരണം വ്യാജമാണ്  

False Political

ഈയിടെ പാർലാമെന്‍റില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ രണ്ട് ബിജെപി എം.പിമാര്‍ക്ക് പരിക്കേറ്റു. ഇവരെ രാഹുല്‍ ഗാന്ധിയാണ് തള്ളിയിട്ടത് എന്ന് ബിജെപി ആരോപ്പിചിട്ടുണ്ട്. അതെ സമയം ബിജെപി എം.പിമാര്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷ എം.പിമാരെ തടഞ്ഞപ്പോഴാണ് ഈ സംഘര്‍ഷമുണ്ടായത് എന്ന പ്രത്യാരോപണം പ്രതിപക്ഷവും ഉന്നയിച്ചിട്ടുണ്ട്. ഇതിനിടെ പ്രിയങ്ക ഗാന്ധിയുടെ ഒരു വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു. ഈ വീഡിയോ ക്ലിപ്പില്‍ പ്രിയങ്ക പറയുന്നു “എന്‍റെ കണ്മുന്‍പിലാണ് മല്ലിക്കര്‍ജുന്‍ ഖാര്‍ഗെയെ തള്ളി വീഴ്ത്തിയത്.” പക്ഷെ മല്ലിക്കാര്‍ജുന്‍ ഖാര്‍ഗെ തന്നെ ഇതിനെ നിരാകരിച്ച് തന്‍റെ ബാലന്‍സ് തെറ്റിയതിനാലാണ് താന്‍ താഴെ ഇരുന്നത് എന്ന് പറയുന്ന വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ക്ലിപ്പ് ചെയ്തതാണെന്ന് കണ്ടെത്തി. തന്നെ ആരും തള്ളിയിട്ടില്ല എന്ന തരത്തില്‍ യാതൊരു പ്രസ്താവനയും മല്ലിക്കാര്‍ജുന്‍ ഖാര്‍ഗെ നല്‍കിയിട്ടില്ല.  എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. 

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ വയനാട് എം.പി. പ്രിയങ്ക ഗാന്ധി മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതായി കാണാം. ഈ വീഡിയോയിൽ പ്രിയങ്ക ഗാന്ധി പാർലാമെന്‍റില്‍ നടന്ന സംഘര്‍ഷത്തിനെ കുറിച്ച് മാധ്യമങ്ങളോട് പറയുന്നു: “എന്‍റെ കണ്മുന്നിലാണ് മല്ലിക്കാര്‍ജുന്‍ ഖാര്‍ഗെജിയെ തള്ളി വീഴ്ത്തിയത്.” ഇതിനു ശേഷം വീഡിയോയില്‍ മല്ലിക്കാര്‍ജുന്‍ ഖാര്‍ഗെയുടെ ഒരു ക്ലിപ്പ് കാണിക്കുന്നു. ഈ ക്ലിപ്പില്‍ ഖാര്‍ഗെ പറയുന്നു: “ഞാന്‍ എന്‍റെ ബാലന്‍സ് നഷ്ടപെട്ട് താഴെ ഇരുന്നു.” പോസ്റ്റിന്‍റെ അടികുറിപ്പില്‍ ഈ വീഡിയോയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “കള്ളം കയ്യോടെ പൊക്കി😂

എന്റെ കണ്ണിന്റെ മുൻപിൽ ഖാർഗെജിയെ തള്ളി നിലത്തിട്ടു എന്നു പ്രിയങ്ക

ഖാർഗെ കുറെ മുൻപ് പത്ര സമ്മേളനത്തിൽ :എനിക്ക് എന്റെ ബാലൻസ് പോയി, ഞാൻ തന്നെ നിലത്തുന്നു.😄

എന്നാല്‍ എന്താണ് സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ യുട്യൂബില്‍ വീഡിയോയുമായി ബന്ധപെട്ട പ്രത്യേക കീ വേര്‍ഡുകള്‍ ഉപയോഗിച്ച് അന്വേഷണം നടത്തി. അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് പ്രിയങ്ക ഗാന്ധിയുടെ ഈ പ്രസ്താവന ലഭിച്ചു. ഖാര്‍ഗെജിയെ തള്ളി വീഴ്ത്തിയിട്ടു പിന്നിട് ഒരു സിപിഎം എം.പിയെ തള്ളിയപ്പോള്‍ അദ്ദേഹം ഖാര്‍ഗെയുടെ മുകളില്‍ വീണു എന്നാണ് പ്രിയങ്ക ഗാന്ധി പറയുന്നത്.

ഇന്നി നമ്മുക്ക് കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ മല്ലിക്കാര്‍ജുന്‍ ഖാര്‍ഗെ എന്ത പറഞ്ഞത് എന്ന് പരിശോധിക്കാം.ഞങ്ങള്‍ യുട്യൂബില്‍ പ്രത്യേക കീ വേര്‍ഡുകള്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കോണ്‍ഗ്രസ്‌ അധ്യക്ഷനുടെ പ്രസ്‌ കോണ്‍ഫ്രെന്‍സിന്‍റെ വീഡിയോ ലഭിച്ചു.

ഈ വീഡിയോ ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ മല്ലിക്കാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവന ക്ലിപ്പ് ചെയ്തിട്ടാണ് പ്രചരിപ്പിക്കുന്നത് എന്ന് വ്യക്തമായി. നമ്മള്‍ വൈറല്‍ വീഡിയോയില്‍ കാണുന്ന പ്രസ്താവന അപൂര്‍ണമാണ്. വീഡിയോയില്‍ അദ്ദേഹം 10:58 മുതല്‍ പറയുന്നു: “ഞാന്‍ ആരെയും തള്ളാനുള്ള സ്ഥിതിയിലല്ല. പക്ഷെ അവര്‍ എന്നെ തള്ളിയിട്ടു എന്‍റെ ബാലന്‍സ് തെറ്റി ഞാന്‍ അവിടെ താഴെ ഇരുന്നു.ഇന്നി അവര്‍ ഞങ്ങള്‍ക്കെതിരെ തള്ളിയെന്ന ആരോപണം ഉന്നയിക്കുന്നു.” താഴെ നല്‍കിയ വീഡിയോയില്‍ വൈറല്‍ വീഡിയോയും ഖാര്‍ഗെ യഥാര്‍ത്ഥത്തില്‍ എന്താണ് പറഞ്ഞത് തമ്മില്‍ താരതമ്യം നടത്തിയിട്ടുണ്ട്. ഈ വീഡിയോ കണ്ടാല്‍ അദ്ദേഹം പ്രിയങ്ക ഗാന്ധി ഉന്നയിച്ച ആരോപണം ശരി വെക്കുകയാണെന്ന് വ്യക്തമാകുന്നു. 

പ്രിയങ്ക പറഞ്ഞപോലെ ഖര്‍ഗെയേ ബിജെപി എം.പിമാര്‍ തള്ളി എന്ന് തന്നെയാണ് ഖാര്‍ഗെ പ്രസ്‌ കോണ്‍ഫ്രന്‍സില്‍ പറഞ്ഞത്.

നിഗമനം

പ്രിയങ്ക ഗാന്ധി പറഞ്ഞ കള്ളം മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ നിരാകരിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളില്‍ ഖാര്‍ഗെയുടെ പ്രസ്താവനയെ ക്ലിപ്പ് ചെയ്തിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അദ്ദേഹം പ്രിയങ്ക ഗാന്ധി ഉന്നയിച്ച ആരോപണം ശരി വെക്കുകയാണ് ചെയ്തത്. ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് ഈ കാര്യം വ്യക്തമാകുന്നു.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:പ്രിയങ്ക ഗാന്ധിയുടെ കള്ളം കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ തന്നെ പൊളിച്ചു എന്ന പ്രചരണം വ്യാജമാണ്

Written By: K. Mukundan 

Result: False