സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ രക്ഷിതാക്കരുടെ കഷ്ടപ്പാട് കാണിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണെന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചൈനയിലെ ഒരു സ്കൂളിന്‍റെ വീഡിയോ കാണാം. വീഡിയോയില്‍ മലയാളത്തില്‍ വോയിസ്‌ ഓവര്‍ നല്‍കിയിട്ടുണ്ട്. മാതാപിതാക്കളുടെ കഷ്ടപ്പാട് മക്കളെ മനസിലാക്കി കൊടുക്കുന്നത് നല്ല കാര്യമാണ് എന്ന് വീഡിയോയിലൂടെ ഉപദേശിക്കുന്നു. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇപ്രകാരമാണ്: “മക്കളെയും കുടുംബത്തെയും നമ്മുടെ ജോലിയുടെയും ജീവിതത്തിന്റെയും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അറിയിച്ചു തന്നെ വളർത്തണം...

എന്നാല്‍ ഈ വീഡിയോയില്‍ നമ്മള്‍ കാണുന്നത് ശരിക്കും ചൈനയില്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ മാതാപിതാക്കളുടെ കഷ്ടപ്പാട് കാണിച്ചു കൊടുക്കുന്ന ദൃശ്യങ്ങളാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ വീഡിയോ എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ്. ഇതിനെ മുമ്പും ഇത് പോലെയുള്ള ഒരു വീഡിയോ ഞങ്ങള്‍ ഫാക്റ്റ് ചെക്ക്‌ ചെയ്തിട്ടുണ്ട്. വ്യത്യസ്ത ദൃശ്യങ്ങള്‍ കൂട്ടി ചേര്‍ത്ത് ഈ ഒരു വീഡിയോയുണ്ടാക്കിയതാണ്. വീഡിയോയില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ മാതാപിതാക്കളുടെ കഷ്ടപ്പാടും ബുദ്ധിമൂട്ടുകളല്ല കാണിക്കുന്നത്. ഇവര്‍ കരയുന്നത് വേറെ കാരണങ്ങള്‍ കൊണ്ടാണ്.

Also Read | മാതാപിതാക്കള്‍ ജോലി ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ട് ജപ്പാനില്‍ ക്ലാസ്സ്മുറിയില്‍ വിതുമ്പുന്ന കുട്ടികള്‍- വീഡിയോയുടെ സത്യമറിയൂ…

ഇതില്‍ നല്‍കിയ കഷ്ടപ്പാടിന്‍റെ വീഡിയോ ആദ്യം നമ്മള്‍ നോക്കാം. ചൈനയില്‍ തൊഴിലാളികളുടെ അവസ്ഥ കാണിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഒരു വീഡിയോയില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ എടുത്തത്. ഈ ദൃശ്യങ്ങള്‍ നമുക്ക് താഴെ നല്‍കിയ ട്വീറ്റില്‍ കാണാം.

Archived

ചൈനയിലെ എണ്ണ കിണറില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ അവസ്ഥയാണ് നമ്മള്‍ ഈ വീഡിയോയില്‍ കാണുന്നത് എന്ന് ട്വീറ്റില്‍ പറയുന്നു. മറ്റുള്ളവ വ്യത്യസ്ത വീഡിയോകളാണ്. ഇതില്‍ ഒന്ന് ഒരു ചൈനീസ് ഷോര്‍ട്ട് വീഡിയോയാണ്. ഈ വീഡിയോ നമുക്ക് താഴെ കാണാം.

മറ്റൊരു വീഡിയോ ചൈനയില്‍ ഒരു ടീച്ചര്‍ സ്കൂള്‍ വിട്ടു പോകുമ്പോള്‍ വിദ്യാര്‍ഥികള്‍ കരയുന്നത്തിന്‍റെതാണ്. യഥാര്‍ത്ഥ വീഡിയോ വീബോ എന്ന ചൈനീസ് വെബ്സൈറ്റില്‍ ലഭ്യമാണ്. വീഡിയോയുടെ അടികുറിപ്പില്‍ വ്യക്തമായി പറയുന്നുണ്ട്, ടീച്ചര്‍ സ്കൂള്‍ വിട്ടു പോകുമ്പോള്‍ വിദ്യാര്‍ഥികള്‍ വിലപിക്കുന്ന ദൃശ്യങ്ങളാണ് ഇതെന്ന്.

അടുത്ത വീഡിയോയും ചൈനയില്‍ നിന്നാണ്. ഈ വീഡിയോയും വീബോയില്‍ ലഭ്യമാണ്. വീഡിയോയില്‍ ടീച്ചര്‍ നാന്‍ജിംഗ് കൂട്ടകൊലയെ കുറിച്ച് പഠിപ്പിക്കുമ്പോള്‍ കുട്ടികള്‍ കരയുകയാണ്.

അവസാനത്തെ വീഡിയോയും ചൈനയില്‍ ഹൈസ്കൂള്‍ പഠിത്തം പൂര്‍ത്തിയാകാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ അവരുടെ അദ്ധ്യാപികക്കായി സര്‍പ്രൈസ് ഒരുക്കി നന്ദി പ്രകടിപ്പിക്കുമ്പോള്‍ കരയുന്നതിന്‍റെ വീഡിയോയാണ് ഇത്.

നിഗമനം

പല വീഡിയോകള്‍ കൂട്ടി ചേര്‍ത്ത് സ്കൂള്‍ കുട്ടികള്‍ക്ക് മാതാപിതാക്കളുടെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും കാണിച്ചു കൊടുക്കുമ്പോള്‍ അവര്‍ കരയുന്നു എന്ന തരത്തില്‍ തെറ്റായ പ്രചാരണമാണ് നടക്കുന്നത്. ഈ വീഡിയോ എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ മാതാപിതാക്കളുടെ കഷ്ടപ്പാട് കാണുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് എഡിറ്റ്‌ ചെയ്ത വീഡിയോ...

Written By: K. Mukundan

Result: Altered