സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരണം

ഗൂഗിളിന്‍റെ സി.ഇ.ഓ. സുന്ദര്‍ പിച്ചൈ 26 കൊല്ലത്തിന് ശേഷം തന്നെ സ്കൂളില്‍ പഠിപ്പിച്ച മോളി ടീച്ചറിനെ കണ്ടുമുട്ടുന്നതിന്‍റെ ഹൃദയസ്പര്‍ശിയായ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ കാണുന്ന വ്യക്തി സുന്ദര്‍ പിച്ചായ് അല്ല എന്ന് സംശയിക്കുന്ന ചിലര്‍ ഈ വീഡിയോ ഞങ്ങള്‍ക്ക് വാട്സാപ്പിലൂടെ പരിശോധനക്കായി അയയ്ച്ചു.

വീഡിയോയോടൊപ്പം പ്രചരിക്കുന്ന സന്ദേശം ഇപ്രകാരമാണ്: “ഒരു ടീച്ചർ കുട്ടികൾക്ക് എത്രത്തോളം ആത്മവിശ്വാസമേകും, എത്രത്തോളം നമ്മുടെ ജീവിതത്തെ സ്വാധീനിക്കും...... ഗൂഗിൾ CEO സുന്ദർ പിച്ചൈ തന്‍റെ പ്രിയപ്പെട്ട മോളി ടീച്ചറെ വീണ്ടും കാണുന്നത്.... അദ്ദേഹത്തിന്‍റെ ഈ വിനയം തന്നെ ടീച്ചർക്കുള്ള ഗുരു ദക്ഷിണ...... എല്ലാ പ്രിയപ്പെട്ട ടീച്ചർമാർക്കും സമർപ്പിക്കുന്നു '”

ഇതേ അടിക്കുറിപ്പോടെ ഫെസ്ബൂക്കില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ്‌

FacebookArchived Link

പക്ഷെ ഈ പ്രചരണം തെറ്റാണ്! സത്യവസ്ഥ ഇങ്ങനെ....

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വീഡിയോയെ കുറിച്ച് ഞങ്ങള്‍ ഗൂഗിളില്‍ വീഡിയോയുമായി ബന്ധപെട്ട കീവേര്‍ഡുകള്‍ ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോയില്‍ കാണുന്ന വ്യക്തി ഐ.സി.3 എന്ന സ്ഥാപനത്തിന്‍റെ ഉടമയായ ഗണേഷ് കോലിയാണ് എന്ന് മനസിലായി. ഈ വീഡിയോയിനെ കുറിച്ച് ഗണേഷ് കോലി തന്നെ തന്‍റെ ട്വിട്ടര്‍ അക്കൗണ്ടിലൂടെ വിശദികരണം നല്‍കിട്ടുണ്ട്. അദേഹത്തിന്‍റെ ട്വീറ്റ് താഴെ കാണാം.

ട്വീറ്റില്‍ ഗണേഷ് പറയുന്നത്, “ഐ.സി.3യുടെ ഒരു മൂന്ന് കൊല്ലം പഴക്കമുള്ള വീഡിയോ കഴിഞ്ഞ മാസം തൊട്ടു സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നുണ്ട്. ഈ വീഡിയോ സുന്ദര്‍ പിച്ചൈയുടെയും സത്യാ നദേലയുടെയും പേരില്‍ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ നല്‍കുന്ന സന്ദേശമാണ് പ്രധാനമെങ്കിലും ഇത്തരം വ്യാജപ്രചാരണത്തിനെ കുറിച്ച് എന്ത് ചെയ്യാന്‍ പറ്റും?”

ഞങ്ങള്‍ ഐ.സി.3 യുടെ യുട്യൂബ് ചാനലില്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് 3 കൊല്ലം മുമ്പേ പ്രസിദ്ധികരിച്ച യഥാര്‍ത്ഥ വീഡിയോലഭിച്ചു. ഈ വീഡിയോ സെപ്റ്റംബര്‍ 1, 2017നാണ് പ്രസിധികരിച്ചത്.

കുടാതെ സുന്ദര്‍ പിച്ചൈയും വീഡിയോയില്‍ കാണുന്ന ഗണേഷ് കോലിയും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. രണ്ട് പേരുടെ ചിത്രങ്ങളുടെ താരതമ്യം താഴെ നല്‍കിയിട്ടുണ്ട്.

നിഗമനം

ഐ.സി.3 എന്ന സ്ഥാപനത്തിന്‍റെ ഉടമ ഗണേഷ് കോളി 26 കൊല്ലങ്ങള്‍ക്ക് ശേഷം തന്‍റെ സ്കൂള്‍ ടീച്ചറെ കണ്ടുമുട്ടുന്നതിന്‍റെ വീഡിയോ ഗൂഗിള്‍ സി.ഇ.ഓ.സുന്ദര്‍ പിച്ചായുടെ പേരില്‍ തെറ്റായി പ്രചരിക്കുകയാണ്.

Avatar

Title:RAPID FC: 26 കൊല്ലങ്ങള്‍ക്ക് ശേഷം തന്‍റെ ടീച്ചറിനെ കാണാന്‍ എത്തിയ ഈ വ്യക്തി ഗൂഗിള്‍ സി.ഇ.ഓ. സുന്ദര്‍ പിച്ചൈയല്ല...

Fact Check By: Mukundan K

Result: False