
കൊല്‍ക്കത്തക്കാര്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ‘കൊറോണ വൈറസ്’എന്ന് വിളിച്ചപ്പോള്‍ അവര്‍ രോഷകുലമായി തന്നെ ഇങ്ങനെ വിളിച്ചവര്‍ക്കെതിരെ രോഷം പ്രകടിപ്പിക്കുന്നു എന്ന് കാണിക്കുന്ന ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ എഡിറ്റ് ചെയ്തതാണ് എന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ സംഭവം എന്ന് നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ദേഷ്യത്തില്‍ വണ്ടിയുടെ പുറത്ത് ഇറങ്ങി ചില ചെറുപ്പക്കാരോട് ദേഷ്യപ്പെടുന്നതായി കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ സംഭവത്തിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:
“അടുത്ത പ്രധാനമന്ത്രി ഞാനാണ് എന്ന് സ്വയം പറഞ്ഞ് നടക്കുന്ന മമത ശൂർപ്പണഖയെ കൽക്കട്ടക്കാർ സ്വീകരിച്ചത് 𝐂𝐎𝐑𝐎𝐍𝐀 𝐕𝐈𝐑𝐔𝐒 എന്ന് വിളിച്ചാണ്
അൽ ഖേരളത്തിലെ കമ്മികളുടെ ഡൈബത്തിനായിരിക്കും ആ പേര് ഒന്നുകൂടി നന്നായി ചേരുക
🚩🕉️🅂🄸🅅🄰🅂🄰🄺🅃🄷🄸🕉️🚩”
വീഡിയോയുടെ അടിസ്ഥാനത്തിലാണ് പോസ്റ്റില്‍ മമത ബാനര്‍ജിയെ ജനങ്ങള്‍ കൊറോണ വൈറസ് വിളിക്കുന്ന എന്ന് അവകാശിക്കുന്നത്. പക്ഷെ വീഡിയോയില്‍ ഒരുപാട് എഡിറ്റിങ്ങുണ്ട് എന്ന് നമുക്ക് മനസിലാക്കാം. ഈ എഡിറ്റിങ് തമാശക്കായിരിക്കും എന്ന് നമുക്ക് തോന്നാം. പക്ഷെ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ വാദിക്കുന്നത് സത്യമാണോ എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പറ്റില്ല. അതിനാല്‍ നമുക്ക് വീഡിയോയുടെ സത്യാവസ്ഥ എന്താണ്ന്ന്‍ പരിശോധിച്ച് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ വീഡിയോയില്‍ കാണുന്ന സംഭവത്തിനോട് സംബന്ധിച്ചിട്ടുള്ള കീ വേര്‍ഡ് ഉപയോഗിച്ച് യുട്യൂബില്‍ തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ ലഭിച്ചു.
ഹിന്ദുസ്ഥാന്‍ ടൈംസ് അവരുടെ യുട്യൂബ് ചാനലിലാണ് ഈ വീഡിയോ പ്രസിദ്ധികരിച്ചിട്ടുള്ളത്. മമത ബാനര്‍ജി രോഷം പ്രകടിപ്പിക്കുന്നത് നമുക്ക് വീഡിയോയില്‍ കാണാം പക്ഷെ ജനങ്ങള്‍ കൊറോണ വൈറസ് വിളിച്ചതിനാലല്ല പകരം ജയ് ശ്രീ റാം എന്ന മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് എന്ന് വ്യക്തമാകുന്നു. വീഡിയോ നമുക്ക് താഴെ കാണാം.
2019 പൊതു തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മമത ബാനര്‍ജിയുടെ പരിപാടികളില്‍ ജയ് ശ്രീ റാം എന്ന മുദ്രാവാക്യം മുഴക്കുകയുണ്ടായിരുന്നു. തെരഞ്ഞെടുപ്പിനെ ശേഷം വടക്കന്‍ 24 പര്‍ഗണയില്‍ മമത സന്ദര്‍ശനത്തിനു എത്തിയപ്പോള്‍ ചിലര്‍ ജയ് ശ്രീ റാം എന്ന് മുദ്രാവാക്യം ഉന്നയിച്ചു. ഇതിനെ തുടര്‍ന്നാണ് മമത ബാനര്‍ജി ഇത്തരം ഒരു രോഷപ്രകടനം കാഴ്ച വെച്ചത്. ഈ വീഡിയോ മെയ് 30, 2019 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. അതായത് കോവിഡ് മഹാമാരി തുടങ്ങുന്നത്തിന്‍റെ മുമ്പ് മുതല്‍.

ജയ് ശ്രീ റാം വിളിച്ചവരെ അറസ്റ്റ് ചെയ്യാന്‍ മമത ബാനര്‍ജി പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതായി നമുക്ക് വീഡിയോയില്‍ കാണാം. ഈ പ്രവര്‍ത്തി ചെയ്തവര്‍ ബംഗാളികളല്ല ബിജെപികാര്‍ ബംഗാളിന്‍റെ പുറത്ത് നിന്ന് കൊണ്ട് വന്ന ക്രിമിനലുകലാണ് എന്ന് ബംഗാള്‍ മുഖ്യമന്ത്രി ആരോപിക്കുന്നതും നമുക്ക് വീഡിയോയില്‍ കാണാം.
നിഗമനം
മമത ബാനര്‍ജിയെ കൊല്‍ക്കത്തകാര്‍ കൊറോണ വൈറസ് വിളിച്ച് കളിയാക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റ്‌ഡാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. വീഡിയോ രണ്ട് കൊല്ലം പഴയ സംഭവത്തിന്‍റെതാണ്, കൊറോണ മഹാമാരിയുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:എഡിറ്റ്‌ഡ വീഡിയോ ഉപയോഗിച്ച് മമത ബാനര്‍ജിയെ കൊല്‍ക്കത്തകാര്‍ കൊറോണ വൈറസ് വിളിച്ചു എന്ന് വ്യാജപ്രചരണം…
Fact Check By: Mukundan KResult: Altered
