ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന ബിജെപി പ്രവര്‍ത്തകരെ ജനങ്ങള്‍ ആക്രമിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് ഗുജറാത്തും ലോകസഭ തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ബിജെപിയുടെ പ്രചരണത്തിനുള്ള വാഹനത്തിനെതിരെ ഒരു കൂട്ടം ജനങ്ങളുടെ ആക്രമണമുണ്ടാകുന്നത് കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ വീഡിയോയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:

മൈക്ക് ടെസ്റ്റിംഗ്...... സംഘികളുടെ ശ്രദ്ധയ്ക്ക്... ⚠️ എടപ്പാൾ ഓട്ടം അറിയാത്തവർ പ്രാക്ടീസ് ചെയ്യേണ്ടതാണ്....

ബിജെപിക്ക് കരണക്കുറ്റി ബോണ്ട് കെട്ടിത്തുടങ്ങി 😂😂🤣 ഇനി രക്ഷയില്ല.... എടപ്പാൾ ഓട്ടം തന്നെ ശരണം. ഗുജറാത്തിൽ നിന്ന് തുടക്കം 🤣

എന്നാല്‍ എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയില്‍ നമുക്ക് ബിജെപിയുടെ പ്രചരണ വാഹനത്തിലുള്ള ഉച്ചഭാഷിണിയില്‍ നിന്ന് ഉന്നയിക്കുന്ന മുദ്രാവാക്യങ്ങള്‍ കേള്‍കാം. ഈ മുദ്രാവാക്യങ്ങള്‍ ഗുജറാത്തിയിലല്ല പകരം ബംഗാളിയിലാണ്. ഈ വിവരം ഉപയോഗിച്ച് ഞങ്ങള്‍ വീഡിയോയില്‍ കാണുന്ന സംഭവവുമായി ബന്ധപെട്ട കീ വേര്‍ഡ്‌ ഉപയോഗിച്ച് ഗൂഗിളില്‍ അന്വേഷിച്ചു. അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് 6 ഓഗസ്റ്റ്‌ 2022ല്‍ ഈ സംഭവം ന്യൂസ്‌18 ഇന്ത്യ ട്വീറ്റ് ചെയ്തതായി കണ്ടെത്തി. അങ്ങനെ ഈ സംഭവം നിലവിലെതല്ല എന്ന് വ്യക്തമാകുന്നു. ന്യൂസ്‌18ന്‍റെ ട്വീറ്റ് താഴെ കാണാം.

Archive link

വാര്‍ത്ത‍ പ്രകാരം ഈ സംഭവം 2022ല്‍ ബംഗാളില്‍ ടി.എം.സിയും ബിജെപിയുടെ പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളാണ് നാം വീഡിയോയില്‍ കാണുന്നത്. ബംഗാളിലെ ഹൂഗ്ലിയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്താനെത്തിയ ബിജെപി പ്രവര്‍ത്തകരെ ടി.എം.സി. പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നാണ് ആരോപണം.

TV9 ഭാരത്‌വര്‍ഷിന്‍റെ റിപ്പോര്‍ട്ട്‌ പ്രകാരം ചിന്‍ചുറയിലെ ഖദീന മോഡ് ഭാഗത്തില്‍ ബിജെപിയുടെ റാലിയെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. ഇതിനിടെയാണ് ടി.എം.സി. എം.എല്‍.എ. അസിത് മജുംദാറിനെ പിന്തുണയ്ക്കുന്നവര്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചത്.

വാര്‍ത്ത‍ വായിക്കാന്‍ - TV9 | Archived Link

ടി.എം.സി. എം.എല്‍.എ. അസിത് മജുംദാര്‍ ഈ സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്നു. അദ്ദേഹം പറയുന്നത് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്‍റെ വാഹനം തടഞ്ഞ് അസഭ്യ പ്രസ്താവനകള്‍ നടത്തി. ഇതിനെ തുടര്‍ന്നാണ്‌ തന്‍റെ എം.എല്‍.എ.യെ ആക്രമിക്കുന്നത് കണ്ട് അടുത്തുള്ള തൃണമൂല്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി ഓഫീസില്‍ നിന്ന് പ്രവര്‍ത്തകര്‍ വന്ന് ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചത്.

പക്ഷെ ഈ ആരോപണം ബിജെപി തള്ളിയിരുന്നു. ബിജെപിയുടെ പ്രകാരം ശാന്തതയോടെ നടത്തുന്ന റാലിക്ക് നേരെ ആക്രമിക്കാന്‍ എം.എല്‍.എ. മജുംദാരാണ് ടി.എം.സി. പ്രവര്‍ത്തകരെ നിര്‍ദേശിച്ചത്.

നിഗമനം

ഗുജറാത്തില്‍ ലോകസഭ തെരഞ്ഞെടുപ്പിന് വേണ്ടി പ്രചരണം നടത്തുന്ന ബിജെപി പ്രവര്‍ത്തകരെ ജനങ്ങള്‍ ആക്രമിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ 2022ല്‍ ബംഗാളില്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ബംഗാളിലെ പഴയ വീഡിയോ ഉപയോഗിച്ച് ഗുജറാത്തില്‍ ബിജെപി പ്രവര്‍ത്തകരെ ജനങ്ങള്‍ ആക്രമിക്കുന്നു എന്ന വ്യാജപ്രചരണം...

Written By: Mukundan K

Result: False