FACT CHECK: ഡൊണാൾഡ് ട്രംപിന്‍റെ പഴയ എഡിറ്റഡ് വീഡിയോയുടെ സമുഹ മാദ്ധ്യമങ്ങളില്‍ വിണ്ടും പ്രചരണം…

അന്തര്‍ദേശിയ൦ | International

അമേരിക്കന്‍ രാഷ്ട്രപതി ഡൊണാൾഡ് ട്രംപിന്‍റെ എഡിറ്റ്‌ ചെയ്ത പഴയ വീഡിയോ സമുഹ മാധ്യമങ്ങളില്‍ വിണ്ടും പ്രത്യക്ഷപെട്ടിട്ടുണ്ട്. ഒരു പ്രസംഗത്തിന്‍റെ ഇടയില്‍ അള്ളാഹു അക്ബര്‍ എന്ന വിളി കേട്ട് പേടിക്കുന്നതും സുരക്ഷ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിനെ സാന്ത്വനിപ്പിക്കാന്‍ ഓടി വേദിയിലേക്ക് വേരുന്ന ദൃശ്യങ്ങളാണ് നാം വീഡിയോയില്‍ കാണുന്നത്. പക്ഷെ ഈ വീഡിയോ യഥാര്‍ത്ഥ്യമല്ല പകരം എഡിറ്റ്‌ ചെയ്തിതാണ്. വീഡിയോ പ്രചരിപ്പിക്കുന്ന ഒരു ഫെസ്ബൂക് പോസ്റ്റിന്‍റെ വിവരണം നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

പോസ്റ്റില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “അള്ളാഹു അക്ബർ (ദൈവം വലിയവനാണ് ) ഇതു കേൾക്കുമ്പോൾ ലോകത്തെ വൻ ശക്തിയായ അമേരിക്കൻ പ്രസിഡണ്ട് പോലും ഭയന്നുവിറച്ചു പോകുന്നു 😆😆😆” 

വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ വീഡിയോ കഴിഞ്ഞ ജൂലൈയില്‍ സമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ടായിരുന്നു. ഞങ്ങളുടെ ഹിന്ദി വെബ്സൈറ്റില്‍ ഈ വീഡിയോയുടെ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട്‌ പ്രസിദ്ധികരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട്‌ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കാം.

क्या ट्रम्प “अल्लाह हु अकबर” के नारे सुनकर घबरा गए?

വീഡിയോയില്‍ കാണുന്ന സംഭവത്തിനെ കുറിച്ച് അറിയാനായി ഞങ്ങള്‍ വീഡിയോ In-Vid ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ വിഭജിച്ചു അതില്‍ നിന്ന് ലഭിച്ച ഒരു ചിത്രത്തിന്‍റെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഇതേ സംഭവത്തിന്‍റെ പല, കൂടതല്‍ വ്യക്തമായ ദൃശ്യങ്ങള്‍ ലഭിച്ചു. സംഭവം നടന്നത് മാര്‍ച്ച്‌ 2016ല്‍ അമേരിക്കയിലെ ഒഹായോയില്‍ വണ്ടാലിയ എന്ന നഗരത്തില്‍ പ്രചരണം നടത്തുന്നത്തിന്‍റെ ഇടയില്‍, അദേഹത്തിന്‍റെ പ്രസംഗം കേള്‍ക്കാന്‍ വന്നവരില്‍ നിന്ന് ഒരാള്‍ അദേഹത്തിനെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ അദേഹത്തിന്‍റെ സുരക്ഷ ഉദ്യോഗസ്ഥര്‍ വ്യക്തിയെ തടഞ്ഞു. പക്ഷെ ഈ സംഭവം കാരണം വേദിയില്‍ പ്രസംഗിക്കുന്ന ഡൊണാൾഡ് ട്രംപ് കുറച്ച് നേരത്തേയ്ക്ക്  സ്തംഭിച്ചു പോയി. സംഭവത്തിന്‍റെ യഥാര്‍ത്ഥ വീഡിയോ താഴെ നല്‍കിട്ടുണ്ട്.

മുകളില്‍ നല്‍കിയ വീഡിയോ മാര്‍ച്ച്‌ 12, 2016ന് CSBN എന്ന മാധ്യമ വെബ്സൈറ്റ് അവരുടെ യുട്യൂബ് ചാനലില്‍ പ്രസിദ്ധികരിച്ചതാണ്. വീഡിയോയില്‍ എവിടെയും ആരും “അള്ളാഹു അക്ബര്‍” എന്ന് വിളിക്കുന്നില്ല. വീഡിയോ എഡിറ്റ്‌ ചെയ്തിട്ടാണ് ഈ മുദ്രാവാക്യം ചേർത്തത്. വ്യാജ വീഡിയോയും യഥാര്‍ത്ഥ വീഡിയോയും തമ്മിലുള്ള താരതമ്യം താഴെ നല്‍കിയിട്ടുണ്ട്.

നിഗമനം

എഡിറ്റഡ് വീഡിയോ ഉപയോഗിച്ച് “ഡൊണാൾഡ് ട്രംപ് അല്ലാഹു അക്ബര്‍ എന്ന വിളി കേട്ട് പേടിച്ചു” എന്ന തരത്തിലുള്ള വ്യാജ പ്രചാരണമാണ് സമുഹ മാധ്യമങ്ങളില്‍ ചില പോസ്റ്റുകളിലൂടെ നടത്തുന്നത്.

Avatar

Title:FACT CHECK: ഡോനാല്ഡ ട്രംപിന്‍റെ പഴയെ എഡിറ്റഡ് വീഡിയോയുടെ സമുഹ മാദ്ധ്യമങ്ങളില്‍ വിണ്ടും പ്രചരണം…

Fact Check By: Mukundan K 

Result: False