RAPID FC: ഒറ്റ പ്രസവത്തില്‍ പതിനേഴ് കുട്ടികളെ ജന്മം നല്‍കി യുവതി എന്ന വാര്‍ത്തയുടെ സത്യാവസ്ഥ അറിയൂ...
ഒരു യുവതി ഒറ്റ പ്രസവത്തില്‍ പതിനെഴ് കുട്ടികളെ ജന്മം നല്‍കി എന്ന പോസ്റ്റുകള്‍ ഫെസ്ബൂക്കില്‍ വിണ്ടും പ്രത്യക്ഷപെട്ടിട്ടുണ്ട്. പോസ്റ്റില്‍ ഒരു യുവതിയുടെ ചിത്രം നല്‍കിട്ടുണ്ട്. സാധാരണയായി ഗര്‍ഭിണികളുടെ വയറിനെക്കാള്‍ വലിയ വയര്‍ ചിത്രത്തില്‍ കാണുന്നു. ഒപ്പം പ്രചരിക്കുന്ന ചിത്രങ്ങളില്‍ ഒരുപാട് കുഞ്ഞുങ്ങളെ നമുക്ക് കാണാം. ഈ യുവതി പ്രസവിച്ച കുഞ്ഞുങ്ങളുടെ ചിത്രം എന്ന തരത്തിലാണ് പോസ്റ്റില്‍ പ്രചരിക്കുന്നത്. പക്ഷെ ഈ പോസ്റ്റില്‍ വാദിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്. ഒരു തമാശയായി തുടങ്ങിയത് പീനിട് വ്യാജ വാര്‍ത്തയായി മാറി. ഈ കിംവദന്തിയുടെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അറിയാം.
വിവരണം
Archived Link |
മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ ക്യാപ്ഷന്‍ ഇപ്രകാരമാണ്: “ഒറ്റ പ്രസവത്തിൽ പതിനേഴു കുട്ടികൾക്ക് ജന്മം നൽകി ലോക റെക്കോർഡ് നേടിയ കാതറിൻ എന്ന സ്ത്രീയും കുടുംബവും.”
വസ്തുത അന്വേഷണം
ഈ വാര്‍ത്തയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ അമേര്‍ക്കയിലെ വസ്തുത അന്വേഷണ വെബ്സൈറ്റ് Snopes.com നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് ലഭിച്ചു. അതില്‍ നല്‍കിയ വിവരം പ്രകാരം ഒറ്റ പ്രസവത്തില്‍ കാതറിന്‍ എന്ന യുവതി പതിനേഴ് കുഞ്ഞുങ്ങളെ ജന്മം നല്‍കിയെന്ന വാര്‍ത്ത ആദ്യം പുറത്തിറക്കിയത് വേള്‍ഡ് ന്യൂസ് ഡെയിലി റിപ്പോര്‍ട്ട് എന്ന ആക്ഷേപഹാസ്യം വെബ്സൈറ്റ് ആണ്.
ഞങ്ങള്‍ ഇതിനെ മുമ്പേയും വേള്‍ഡ് ന്യൂസ് ഡെയിലി റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ച വ്യാജ വാര്‍ത്തകളെ കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ട്. താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് ഈ റിപ്പോര്‍ട്ടുകള്‍ വായിക്കാം.
ചിത്രത്തില്‍ കാണുന്ന 101 വയസായ മുത്തശ്ശി പ്രസവിച്ച പെണ്‍കുഞ്ഞിന്‍റെ ഫോട്ടോയാണോ ഇത്...?
ചെങ്കടലിന്‍റെ അടിയില്‍ നിന്നും ഫറവോയുടെ സൈന്യത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നോ...?
101 വയസായ മുത്തശി ഒരു കുഞ്ഞിനെ പ്രസവിച്ചു, ചെങ്കടലിന്‍റെ അടിയില്‍ നിന്ന് ഫറോയുടെ സൈന്യത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടത്തി തുടങ്ങിയ വ്യാജ വാര്‍ത്തകള്‍ ഈ വെബ്സൈറ്റ് പ്രച്ചരിപ്പിചിട്ടുണ്ട്. ഈ വാര്‍ത്തകള്‍ സത്യമാന്നെന്ന്‍ കരുതി പലരും പ്രചരിപ്പിച്ചു. ഈ വാര്‍ത്തയും അതേ പോലെ തന്നെയാണ്. 2014നാണ് ഇവര്‍ ഈ വാര്‍ത്ത പ്രസിദ്ധികരിച്ചത്. അതിനെ ശേഷം പലരും സമുഹ മാധ്യമങ്ങളില്‍ ഈ വാര്‍ത്ത പ്രചരിപ്പിക്കാന്‍ തുടങ്ങി. ഈ വാര്‍ത്ത സത്യമാന്നെന്ന്‍ പലരും വിശ്വസിക്കുകയുമുണ്ടായി. പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ഗര്‍ഭിണിയായ സ്ത്രിയുടെ ചിത്രവും വ്യാജമാണ്. ഞങ്ങള്‍ ഈ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ യഥാര്‍ത്ഥ ചിത്രം ഞങ്ങള്‍ക്ക് ലഭിച്ചു. ഗര്‍ഭിണിയായ സ്ത്രിയുടെ യഥാര്‍ത്ഥ ചിത്രം താഴെ നല്‍കിട്ടുണ്ട്.
നിലവില്‍ ഒറ്റ പ്രസവത്തില്‍ ഏറ്റവും അധികം കുട്ടികൾക്ക് ജന്മം നല്‍കിയതിന്‍റെ ഗിന്നസ് ബുക്ക് റെക്കോര്‍ഡ് അമേരിക്കയിലെ നാദ്യ സുലെമാന്‍ എന്നൊരു സ്ത്രിയുടെ പേരിലാണ്. ഒറ്റ പ്രസവത്തില്‍ എട്ട് കുട്ടികൾക്കാണ് നാദ്യ ജന്മം നല്‍കിയത്.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്. പോസ്റ്റില്‍ പങ്ക് വെച്ച യുവതിയുടെ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ്. കാതറിന്‍ എന്ന അമേരിക്കന്‍ പെണ്‍കുട്ടി പതിനേഴ് കുഞ്ഞുങ്ങളെ ഒറ്റ പ്രസവത്തില്‍ ജന്മം നല്‍കിയെന്ന ആദ്യം വ്യാജ വാര്‍ത്ത പ്രസിദ്ധികരിച്ചത് വേള്‍ഡ് ന്യൂസ് ഡെയിലി റിപ്പോര്‍ട്ട് എന്ന ആക്ഷേപഹാസ്യ വെബ്സൈറ്റ് ആണ്.
Title:RAPID FC: ഒറ്റ പ്രസവത്തില്‍ പതിനേഴ് കുട്ടികളെ ജന്മം നല്‍കി യുവതി എന്ന വാര്‍ത്തയുടെ സത്യാവസ്ഥ അറിയൂ...
Fact Check By: Mukundan KResult: False