ലോറിയില്‍ കൊണ്ടുപോകുന്ന ആന അടിതെറ്റി റോഡിലേയ്ക്ക്…. ദൃശ്യങ്ങള്‍ എഐ നിര്‍മ്മിതം…

Misleading സാമൂഹികം

ഒരു ആനയെ ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ വണ്ടിയില്‍ നിന്നും ആന റോഡില്‍ വീഴുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

ആനകളെ ദീര്‍ഘ ദൂരത്തേയ്ക്ക് ലോറിയില്‍ കൊണ്ടുപോകുന്നത് ഇപ്പോള്‍ പതിവു കാഴ്ചയാണ്. അങ്ങനെ കൊണ്ടുപോകുന്ന ആന അടിതെറ്റി ലോറിയില്‍ നിന്നും റോഡിലേയ്ക്ക് വീഴുന്നത് പിന്നില്‍ വന്ന വാഹനത്തില്‍ നിന്നും ചിത്രീകരിച്ച ദൃശ്യങ്ങള്‍ എന്ന തരത്തിലുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ആന വീണുപോയത് അറിയാതെ ലോറി ഡ്രൈവര്‍ പ്രയാണം തുടരുകയാണ്. റോഡില്‍ വീഴുന്ന ആന എഴുന്നേറ്റ് തിരിഞ്ഞ് നില്‍ക്കുന്നത് കാണാം. “ആന വണ്ടിയിൽ നിന്ന് വീണിട്ടും ഡ്രൈവർ അറിഞ്ഞില്ല 🙆🏽‍♂️😳

FB postarchived link

എന്നാല്‍ വീഡിയോ വ്യാജമാണെന്നും എഐ നിര്‍മിതമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.

വസ്തുത ഇതാണ്  

പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി നോക്കിയാല്‍ ആനയെ കൊണ്ടുപോകുന്ന വാഹനത്തിന്‍റെ നമ്പര്‍പ്ലേറ്റ് വ്യക്തമല്ല എന്ന് കാണാം. നമ്പറുകള്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ല. കൂടാതെ പിന്നില്‍ പോകുന്ന കാറിന്‍റെ  വേഗം 60 കിലോമീറ്ററാണ്. വാഹനത്തിന്റെ സ്പീഡ് കുറയുമ്പോഴും സ്പീഡോമീറ്ററില്‍ മാറ്റമൊന്നുമില്ല. താഴെ വീഴുന്ന ആന രണ്ടാമത് എഴുന്നേല്‍ക്കുന്നതിലും അസ്വാഭാവികതകളുണ്ട്. അത്രയും ഭാരമുള്ള ആന ഒരു വശത്തേക്ക് ചെരിഞ്ഞ് വീഴുമ്പോഴും വാഹനം മറിയുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് വീഡിയോ യഥാര്‍ത്ഥമല്ലെന്നാണ്.  

അതിനാല്‍ ഞങ്ങള്‍ എഐ ഇമേജ് പരിശോധിക്കുന്ന  ടൂള്‍ ഉപയോഗിച്ച് പരിശോധിച്ചു. വീഡിയോ 99 ശതമാനവും എഐ നിര്‍മിതമാകാമെന്ന ഫലമാണ് ലഭിച്ചത്. 

സോറ ഉള്‍പ്പെടെ എഐ വീഡിയോ നിര്‍മാണ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് വീഡിയോ തയ്യാറാക്കിയതെന്ന് ഈ ഫലം വ്യക്തമാക്കുന്നു. 

തുടര്‍ന്ന്  എന്ന മറ്റൊരു എഐ ഇമേജ് പരിശോധന ടൂള്‍ ഉപയോഗിച്ച് ചെക്ക് ചെയ്തപ്പോഴും സമാന ഫലമാണ് ലഭിച്ചത്. എഐ ഉപയോഗിച്ച് വീഡിയോ നിര്‍മിക്കുന്ന സോറയാണ് ഇതിനായി ഉപയോഗിച്ചതെന്ന സൂചന ഇതിലും കാണാം. 

എഐ നിര്‍മിത ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് അന്വേഷണത്തില്‍  വ്യക്തമായിട്ടുണ്ട്.

നിഗമനം 

ലോറിയില്‍ കൊണ്ടുപോകുന്ന ആന അടിതെറ്റി റോഡിലേയ്ക്ക് മറിഞ്ഞുവീഴുന്ന ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്നത് എഐ നിര്‍മ്മിത വീഡിയോ ആണ്, യഥാര്‍ത്ഥമല്ല.  

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ലോറിയില്‍ കൊണ്ടുപോകുന്ന ആന അടിതെറ്റി റോഡിലേയ്ക്ക്…. ദൃശ്യങ്ങള്‍ എഐ നിര്‍മ്മിതം…

Fact Check By: Vasuki S 

Result: Misleading