ഏറെ ഞെട്ടലോടെയാണ് രാജ്യം കാക്കുന്ന ഒരു സൈനിനെ ഒരു സംഘം മര്‍ദ്ദിക്കുകയും പിന്നീട് മുതുകില്‍ നിരോധിത സംഘടനയായ പിഎഫ്ഐയുടെ പേര് എഴുതിയെന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്ത് വന്നത്. അതും കേരളത്തിലാണ് ഇത് നടന്നതെന്നത് വലിയ ആശങ്കയോടെയാണ് നോക്കിക്കണ്ടത്. രാജസ്ഥാനില്‍ നിന്നും അവധിക്കെത്തിയ കൊല്ലം കടയ്ക്കല്‍ തുടയന്നൂര്‍ ചാണപ്പാറ ബിഎസ് ഭവനില്‍ ഷൈനാണ് പരാതിയുമായി രംഗത്ത് വന്നത്. ഇയാള്‍ തന്നെ കടയ്ക്കല്‍ പോലീസില്‍ പിന്നീട് ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ വിവരിച്ച് പരാതി നല്‍കുകയും ചെയ്തു. ദേശീയ മാധ്യമങ്ങള്‍ വരെ ഏറെ പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്ത നല്‍കിയത്. എഎന്‍ഐ പോലെയുള്ള വാര്‍ത്ത ഏജന്‍സികളും വാര്‍ത്ത പ്രാധാന്യത്തോടെ തന്നെ നല്‍കി. ഇതെ കുറിച്ച് മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ വാര്‍ത്ത-

News Link

വാട്‌സാപ്പില്‍ വ്യാപകമായി പ്രചരിച്ച സന്ദേശം-

എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റാണ് നടന്നിരിക്കുന്നത്. സൈനികനായ ഷൈനും തന്‍റെ സുഹൃത്തും ചേര്‍ന്ന് തയ്യാറാക്കിയ വ്യാജ പരാതിയായിരുന്നു ഇതെന്നാണ് കടയ്ക്കല്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത് മുക്കടയില്‍ നിന്നും. ചാണപ്പാറയിലേക്കുള്ള വഴിയില്‍ ഞായാറാഴ്ച്ച രാത്രി 11 മണിയോടെയായിരുന്നു സംഭവമെന്നാണ് ഷൈന്‍ പോലീസിന് മൊഴി നല്‍കിയത്. റബ്ബര്‍ തോട്ടത്തില്‍ ഒരാള്‍ അബോധാവസ്ഥയില്‍ കിടക്കുന്ന എന്ന് പേരില്‍ ആറംഗ സംഘം തന്നെ ബൈക്ക് തടഞ്ഞു കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന് തുടര്‍ന്ന് ഷര്‍ട്ട് വലിച്ച് കീറി മുതുകില്‍ നിരോധിത സംഘടനയായ പിഎഫ്ഐ എന്ന് എഴുതിയെന്നും ഷൈന്‍ പരാതി നല്‍കിയതായി കടയ്ക്കല്‍ പോലീസ് വ്യക്തമായി.

കണ്ടാല്‍ തിരിച്ചറിയുന്ന ആറു പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുമ്പോള്‍ തന്നെ ‌ഷെെനിനെയും പോലീസ് വിദശമായി ചോദ്യം ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഷൈനിന്‍റെ സുഹൃത്ത് ജോഷി പരാതി വ്യാജമാണെന്ന് സമ്മതിച്ചു. തന്നെ കൊണ്ടാണ് ഷൈന്‍ മുതുകില്‍ പച്ച പെയിന്‍റ് ഉപയോഗിച്ച് പിഎഫ്ഐ എന്ന് എഴുതിച്ചതെന്ന് ഷൈന്‍ പോലീസിനോട് കുറ്റസമ്മതം നടത്തി. പ്രശസ്തിക്ക് വേണ്ടി ഷൈന്‍ മുന്‍പ് നിശ്ചയിച്ചത് പ്രകാരം നടത്തിയ നാടകമാണെന്നും കലാപശ്രമത്തിനുള്‍പ്പടെയുള്ള വകുപ്പില്‍ ഇരുവര്‍ക്കുമെതിരെ കേസ് രജിസ്ടര്‍ ചെയ്യുകയും ഇവരുടെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കടയ്ക്കല്‍ പോലീസ് വ്യക്തമാക്കി. മുതുകില്‍ പിഎഫ്ഐ എന്ന് എഴുതാന്‍ ഉപയോഗിച്ച പെയിന്‍റും ബ്രഷും ഉള്‍പ്പടെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ തുടര്‍ന്നും വിശദമായ അന്വേഷണം നടന്നു വരുകയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കൊല്ലത്ത് സൈനികനെ ആറംഗ സംഘം മര്‍ദ്ദിച്ച് മുതുകില്‍ ‘പിഎഫ്ഐ’ എന്ന് എഴുതിയെന്ന പരാതി വ്യാജം.. സൈനികനെയും സുഹൃത്തിനെയും പിടികൂടി പോലീസ്..

Written By: Dewin Carlos

Result: Insight