‘പശുവിനെ തള്ളി മാറ്റാൻ നോക്കിയതിന് വിദേശവനിതയെ ഗോ രക്ഷാ സംഘം ആക്രമിക്കുന്നു’- പ്രചരണത്തിന്‍റെ യാഥാര്‍ഥ്യം ഇതാണ്...
പശുക്കളുടെ പേരിൽ ഇന്ത്യയിൽ പലയിടത്തും സംഘര്‍ഷങ്ങൾ ഉണ്ടാവുന്ന വാർത്ത ഇടയ്ക്ക് മാധ്യമങ്ങളിൽ വരാറുണ്ട്. ഗോവയിൽ നിന്നും ഇപ്പോൾ അത്തരത്തിലൊരു ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.
അടുത്തേക്ക് വന്ന പശുവിനെ തള്ളി മാറ്റാൻ നോക്കിയതിന് വിദേശവനിതയെ ഗോ രക്ഷാ സംഘം ആക്രമിക്കുകയാണ് എന്ന് സൂചിപ്പിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: തന്റെ ലഗേജിന്റെ അടുത്തു വന്ന പശുവിനെ തള്ളി മാറ്റിയതിനു വിദേശി വനിതയ്ക്ക് നേരെ സംഘപരിവാർ ആക്രമണം.. വീഡിയോ വിദേശത്തു വൈറൽ..
ലോക ടൂറിസ്റ്റ് മാപ്പിൽ നിന്ന് ഗോവ അകലുന്നു . ലോകത്തിനു മുൻപിൽ മനുഷ്യന് വിലയില്ലാത്ത മന്ദബുദ്ധികളുടെ രാജ്യമായി ഇന്ത്യ. Shame for India In world council.”
എന്നാൽ ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ വർഷങ്ങൾ പഴക്കമുള്ള വീഡിയോ തെറ്റായ വിവരണത്തോടെ ഇപ്പോള്‍ പ്രചരിപ്പിക്കുകയാണ് എന്ന് വ്യക്തമായി
വസ്തുത ഇതാണ്
ഞങ്ങൾ വീഡിയോയുടെ കീ ഫ്രെയിമുകളിൽ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ 2017 പ്രസിദ്ധീകരിച്ച ചില വാർത്താ റിപ്പോർട്ടുകൾ ലഭിച്ചു. എബിപി ന്യൂസ് 2017 ഏപ്രിൽ 19ന് പ്രസിദ്ധീകരിച്ച വാർത്ത പ്രകാരം സംഭവം നടന്നത് ഗോവയിൽ തന്നെയാണ്. എന്നാൽ പോസ്റ്റിൽ ആരോപിക്കുന്നതുപോലെ പോലെ വിദേശവനിത പശുവിനെ തള്ളി മാറ്റിയതിനല്ല സംഘർഷമുണ്ടായത്.
ഈ വീഡിയോ 2012-ൽ യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌തതാണ് (10 വർഷം മുമ്പ്) വീഡിയോ തീർച്ചയായും ഗോവയിൽ ചിത്രീകരിച്ചതാണ്, പക്ഷേ ഇത് പഴയതാണ്. ഗോവയിൽ, റെസ്റ്റോറന്‍റുകൾക്ക് പുറത്ത് സ്ഥാപിച്ചിരിക്കുന്ന ബെഞ്ചുകൾ ഉപയോഗിക്കുന്നതിന് സാധാരണയായി ഒരാൾക്ക് കുറച്ച് ഭക്ഷണമോ പാനീയങ്ങളോ ഓർഡർ ചെയ്യേണ്ടിവരും ഇവ ഉപയോഗിക്കുന്നതിനെ ചൊല്ലി ഒരു റസ്റ്റോറന്‍റ് ഉടമയും വിദേശീയരും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്നാണ് വിദേശ വിനോദ സഞ്ചാരികൾക്ക് മർദനമേറ്റത്. പണം നൽകാതെ ബെഞ്ചുകൾ ഉപയോഗിക്കാന്‍ വിനോദ സഞ്ചാരികള്‍ ശ്രമിച്ചുവത്രെ. ഈ സംഭവമാണ് പശുവിനെ പേര് ചേർത്ത് മറ്റൊന്നാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഈ സംഭവം യഥാർത്ഥത്തിൽ 2012ലാണ് നടന്നത് എന്ന് പറയപ്പെടുന്നു. 2012 പ്രസിദ്ധീകരിച്ച വീഡിയോ ഇപ്പോൾ യൂട്യൂബിൽ ലഭ്യമല്ല. വിദേശ രാജ്യങ്ങളിലെ സാമൂഹ്യ മാധ്യമങ്ങളില്‍ ഇതേ വീഡിയോ പശുവുമായി ബന്ധപ്പെടുത്തി 2017 ല്‍ പ്രചരിച്ചിരുന്നു.
റസ്റ്റോറന്‍റ് ഉടമകളും വിനോദ സഞ്ചാരികളും തമ്മിലുണ്ടായ തര്‍ക്കം പശുവിന്‍റെ പേര് ചേർത്ത് തെറ്റായ വിവരണത്തോടെ പ്രചരിക്കുകയാണ് എന്ന് സൂചിപ്പിച്ച് ടിവി 9 തെലുങ്ക് 2017 പ്രസിദ്ധീകരിച്ച ഒരു വീഡിയോ ഞങ്ങൾക്ക് ലഭിച്ചു.
ലഭ്യമായ വിവരങ്ങളനുസരിച്ച് ഈ സംഭവം 2012 നടന്നതാണ് സംഭവത്തെക്കുറിച്ച് ഒടുവിൽ മാധ്യമങ്ങളിൽ വാർത്ത വന്നിരിക്കുന്നത് 2017 ലാണ് ഇതിനെല്ലാം റസ്റ്റോറൻറ് ഉടമകളും ഇനി ശീലം തമ്മിലുണ്ടായ പ്രശ്നത്തിന് പേരിലാണ് ഈ സംഘർഷമുണ്ടായത് എന്നാണ് വിചാരിക്കുന്നത് അത് പശുവുമായി സംഘർഷത്തിന് യാതൊരു ബന്ധവുമില്ല
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. 2012 ല്‍ ഗോവ ബീച്ചിൽ നടന്ന ഈ സംഭവം സംഭവത്തിന് പശുവുമായി യാതൊരു ബന്ധവുമില്ല. ബീച്ചിലെ തുറസ്സായ സ്ഥലത്ത് ഇട്ടിരുന്ന റസ്റ്റോറൻറ് വക ഡെസ്കുകളും കസേരകളും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് റസ്റ്റോറൻറ് ഉടമകളും വിനോദ സഞ്ചാരികളും തമ്മിലുണ്ടായ തർക്കത്തിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ദൃശ്യങ്ങൾക്ക് പശുവുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)
Title:‘പശുവിനെ തള്ളി മാറ്റാൻ നോക്കിയതിന് വിദേശവനിതയെ ഗോ രക്ഷാ സംഘം ആക്രമിക്കുന്നു’- പ്രചരണത്തിന്‍റെ യാഥാര്‍ഥ്യം ഇതാണ്...
Fact Check By: Vasuki SResult: False