ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു ഇന്ത്യാ ടുഡേയുടെ സൗത്ത് കോണ്‍ക്ലേവില്‍ പങ്കെടുത്തപ്പോള്‍ നടത്തിയ ഒരു പ്രസംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. “Wherever I go I take my house in my head” എന്ന് മന്ത്രി ആര്‍.ബിന്ദു നടത്തിയ പ്രസംഗത്തിലെ ഒരു വാചകമാണ് ചര്‍ച്ചകള്‍ക്കും ട്രോളുകള്‍ക്കും തുടക്കം. ഇംഗ്ലിഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും എം.ഫിലും പിഎച്ച്ഡിയുമുള്ള ആര്‍.ബിന്ദു പ്രസംഗത്തില്‍ പറഞ്ഞ വാചകങ്ങള്‍ തെറ്റാണെന്നും ഇതിന് അര്‍ത്ഥം വീട് താന്‍ തലയില്‍ ചുമന്ന് കൊണ്ടാണ് നടക്കുന്നതെന്നാണ് മന്ത്രി പറഞ്ഞതെന്നും ഒരു ദേശീയ മാധ്യമത്തിന്‍റെ പരിപാടിയില്‍ കേരളത്തെ നാണംകെടുത്തിയെന്നുമുള്ള ആക്ഷേപങ്ങളും വിമര്‍ശനങ്ങളുമാണ് ഉയരുന്നത്.

ഹൃദയ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർക്ക്‌ ജലദോഷത്തിന്‍റെ മരുന്ന് അറിയണമെന്നില്ലല്ലൊ… എന്ന തലക്കെട്ട് നല്‍കി എതീസ്റ്റ് കേരള എന്ന ഫെയ്‌സ്ബുക്ക് പേജ് മന്ത്രി ആര്‍.ബിന്ദുവിനെ പരിഹസിച്ച് പങ്കുവെച്ച് പോസ്റ്റ് -

Facebook Post Archived Screenshot

കുരുക്ഷേത്ര എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ച പോസ്റ്റ്-

ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ .ബിന്ദു Welcome to the stage 😄

" Wherever i go i take my house in my head"

Thank you...

വീഡിയോ-

Facebook Post Archived Video

എന്നാല്‍ മന്ത്രി പറഞ്ഞ ഇംഗ്ലിഷ് വാചകങ്ങള്‍ തെറ്റാണോ? വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും അടിസ്ഥാനമുണ്ടോ?

ഇംഗ്ലിഷില്‍ Idioms അഥവാ ഭാഷപ്രോയഗങ്ങള്‍ ധാരാളമുണ്ട്. അത്തരത്തില്‍ ഒരു വാചകമായിട്ടാണ് മന്ത്രി “Wherever I go I take my house in my head” എന്ന ഭാഷപ്രയോഗം മന്ത്രി നടത്തിയത്. ഇതിന് അര്‍ത്ഥം ഞാന്‍ എത്ര തിരക്കായാലും എവിടെ പോയാലും എന്‍റെ വീടിന്‍റെ ചിന്തയാണ് എന്‍റെ മനസിലെന്നാണ് മന്ത്രി ഈ വാചകത്തിലൂടെ പ്രകടപ്പിച്ചത്. തന്‍റെ കുടുംബത്തെ കുറിച്ചും അവിടെ നിറവേറ്റേണ്ട ഉത്തരവാദിത്തങ്ങളെ കുറിച്ചും പറഞ്ഞപ്പോഴാണ് മന്ത്രി ഇത്തരത്തിലൊരു ഭാഷാപ്രയോഗത്തിലൂടെ അവതാരികയ്ക്ക് മറുപടി നല്‍കിയത്. 31.04 മിനിറ്റ് ദൈര്‍ഘ്യമുള്ള പരിപാടിയുടെ പൂര്‍ണ്ണമായ വീഡിയോ യൂട്യൂബില്‍ ലഭ്യമാണ്. എഴുത്തുകാരിയായ മൃദുല രമേശ്, നര്‍ത്തകി മേതില്‍ ദേവിക എന്നിവരായിരുന്നു മറ്റ് രണ്ട് അതിഥികള്‍. പരിപാടിയില്‍ ഉടനീളം മന്ത്രിയും മറ്റ് രണ്ട് അതിഥികളും ഇംഗ്ലിഷില്‍ തന്നെയാണ് സംസാരിക്കുന്നത്.

ഇന്ത്യാ ടുഡേ സൗത്ത് കോണ്‍ക്ലേവിന്‍റെ പൂര്‍ണ്ണരൂപം-

YouTube Video

വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും പ്രതികരണമായി മന്ത്രി ആര്‍.ബിന്ദു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പ്രതികരണ പോസ്റ്റ് ഇപ്രകാരമാണ്-

“Yes, I purposefully used the metaphor of a woman bearing her house in her head to denote the cloistered condition of women in society. The words " home" and family won't be sufficient to serve my purpose because these words denote amorphous abstractions couched in emotional aura. I wanted the concrete image of the physical structure of the house where women are confined or entrapped, leaving a permanent stamp in their consciousness as the space they are assigned to.... as the space they belong to. I am fully convinced of the metaphorical potential of the expression which I used.

ഇത്രയും എഴുതിയത് ഇംഗ്ലീഷ് മാത്രമറിയുന്ന സർവ്വജ്ഞർക്ക് വേണ്ടിയാണ്. ഇനിയെഴുതുന്നത് ആ വിഭാഗത്തിൽ പെടാത്തവർക്ക് വേണ്ടിയും. ഞാനെഴുതിയതിന്റെ അർത്ഥം സ്ത്രീപക്ഷരാഷ്ട്രീയം ജീവിതം കൊണ്ടു കൂടി അറിയുന്ന ഏവർക്കും മനസ്സിലായിട്ടുണ്ടാകും എന്ന് ഞാൻ കരുതുന്നു. മേൽപ്പറഞ്ഞ പ്രയോഗം ഞാൻ ആദ്യം കേൾക്കുന്നത് ജെ എൻ യു വിൽ എന്റെ സൂപ്പർവൈസർ ആയിരുന്ന ഫെമിനിസ്റ്റ് രാഷ്ട്രീയവും postcolonial തിയറിയും സംബന്ധിച്ച് ശ്രദ്ധേയമായ പുസ്തകങ്ങൾ രചിച്ചിട്ടുള്ള എന്റെ അദ്ധ്യാപികയിൽ നിന്നാണ്. കുട്ടിയെ creche യിൽ ഇരുത്തി ക്ലാസ്സിൽ ചെല്ലുമ്പോൾ മനസ്സിനുണ്ടാകുന്ന വൈക്ലബ്യം മനസ്സിലാക്കി അവർ പറഞ്ഞു, " Don't take your house in your head all the time. " ഈ വാചകം അന്ന് പതിഞ്ഞു എന്റെ ഉള്ളിൽ. കഴിഞ്ഞ മുപ്പതിലേറെ വർഷങ്ങളായി സ്ത്രീകളുടെ സദസ്സുകളിൽ എത്രയോ തവണ ഞാൻ അത് പറഞ്ഞിട്ടുണ്ട്. സ്ത്രീപക്ഷരാഷ്ട്രീയനിലപാടുകളുള്ള ഒരുപാട് സർഗ്ഗപ്രതിഭകൾ തങ്ങളുടെ രചനകളിൽ ഈ ആശയം ഉപയോഗിച്ചിട്ടുണ്ട്. ചിത്രകാരികളും കവികളും കഥാകാരികളും. ഈ ആശയപരിസരങ്ങളെ പരിചയമുള്ളവർക്ക് അത് മനസ്സിലാകും. Wren and Martin കാലത്ത് നിന്ന് വളർന്നിട്ടില്ലാത്തവർക്ക് അത് പിടി കിട്ടില്ല. അവരുടെ കുറ്റമല്ല.

ജ്യോതി സിംഗ് എന്ന പെൺകുട്ടി ക്രൂരമായ കൂട്ടാബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോൾ, ആർ എസ് എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞത് വീടിനു ചുറ്റും ഒരു ലക്ഷ്മണരേഖയുണ്ട് എന്നും അത് ലംഘിക്കുന്നവർക്ക് ദുരന്തമായിരിക്കും ഉണ്ടാവുക എന്നുമാണ്. സ്ത്രീയുടെ സ്ഥാനം വീട്ടിനകത്താണ് എന്നും അത് ലംഘിച്ച് പഠിക്കാൻ പോയതിന് കിട്ടിയ പ്രതിഫലമാണ് ഇത്തരം മരണമെന്നും പറയുന്ന തരത്തിലുള്ള സംഘപരിവാര നേതാക്കളുടെ അനുയായികൾക്ക് താങ്ങാൻ പറ്റുന്നതല്ല ഞാൻ പറഞ്ഞ കാര്യങ്ങൾ.

ട്രോളുകൾ നന്നായി. അങ്ങിനെയെങ്കിലും ഞാൻ അവതരിപ്പിച്ച രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുമല്ലോ.

ഇതോടൊപ്പം ചില ചിത്രങ്ങൾ പങ്കുവെക്കുന്നു. ഞാനുപയോഗിച്ച അതേ പ്രയോഗം ടൈറ്റിൽ ആക്കിയ ഇംഗ്ലീഷ് പുസ്തകങ്ങളുടെ പുറം ചട്ടകൾ അടക്കം.

തങ്ങൾക്ക് പിടിയില്ലാത്ത എന്തും തെറ്റെന്നു കരുതുന്ന സർവ്വജ്ഞർക്ക് വിനയപൂർവ്വം.”

മന്ത്രി ആര്‍.ബിന്ദുവിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

Facebook Post

Idioms അഥവാ ഭാഷപ്രോയഗങ്ങളുടെ ചില ഉദാഹരണങ്ങള്‍-

Break the ice എന്നാല്‍ ഐസ് പൊട്ടിക്കുക എന്നല്ലാ വാചകത്തില്‍ ഇത് ഉപയോഗിക്കുമ്പോള്‍ അര്‍ത്ഥമാകുക. രണ്ട് മുന്‍പരിചയമില്ലാത്ത രണ്ട് പേര്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ തമ്മില്‍ സംസാരിക്കുമ്പോഴുള്ള അപരിചിതത്വം ഒഴിവാകുന്ന ആ നിമഷത്തെയാണ് Break the ice എന്ന വാചകം കൊണ്ട് അര്‍ത്ഥമാകുന്നത്.

Not everyone's cup of tea എന്നത് മറ്റൊരു ഭാഷപ്രയോഗത്തിന്‍റെ ഉദാഹരണമാണ്. അതയാത് എനിക്ക് സിനിമ ഇഷ്ടമായി എന്നാല്‍ അത് എല്ലാവര്‍ക്കും ഇഷ്ടപ്പെടുമോ എന്നതില്‍ സംശയമുണ്ട് എന്നത് Not everyone's cup of tea എന്ന പ്രയോഗം ഉപയോഗിച്ചുള്ള സാഹചര്യമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:മന്ത്രി ആര്‍.ബിന്ദു ഇംഗ്ലിഷല്‍ പറഞ്ഞ ആ വാചകം തെറ്റല്ലാ.. വിശദമായ റിപ്പോര്‍ട്ട് വായിക്കാം..

Written By: Dewin Carlos

Result: Explainer