ലഹരിക്കെതിരെ ബിനീഷ് കോടിയേരിയുടെ പ്രസ്താവന എന്ന തരത്തില്‍ കൈരളി ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..
വിവരണം
മയക്കുമരുന്നിനെതിരെ കേരള ജന സമൂഹം ജാഗ്രത പാലിക്കണം എന്ന് ബിനീഷ് കോടിയേരി പറഞ്ഞു എന്ന് കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കിയെന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ലഹരിക്കച്ചവടത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന ഇഡി കേസെടുത്തത് പ്രകാരം ബെംഗളുരുവില്‍ ജയിലില്‍ കഴിഞ്ഞ വ്യക്തിയായിരുന്നു ബിനീഷ് കോടിയേരി. അതുകൊണ്ട് തന്നെ മയക്കുമരുന്നിനെതിരെ ബിനീഷ് ഇത്തരമൊരു പ്രസ്താവന നടത്തിയത് വിരോധാഭാസമാണെന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ ഈ ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നത്. മെട്രോമാന്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ശ്രീ ബി.ജി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 140ല്‍ അധികം റിയാക്ഷനുകളും 16ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ കൈരളി ന്യൂസ് നല്‍കിയ വാര്‍ത്തയുടെ ന്യൂസ് കാര്‍ഡ് തന്നെയാണോ ഇത്? ബിനീഷ് കോടിയേരി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ കൈരളി ന്യൂസിന്‍റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡിലെ തീയതി പ്രകാരം പരിശോധിച്ചെങ്കിലും ഇത്തരമൊരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ഗൂഗിളില്‍ കീ വേര്‍ഡ് ഉപയോഗിച്ചും സെര്‍ച്ച് ചെയ്തിട്ടും ബിനീഷ് കോടിയേരി ഇത്തരമൊരു പ്രസ്താവന നടത്തിയതായി ഒരു വാര്‍ത്തയിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം കൈരളി ന്യൂസ് വെബ്‌ഡെസ്കുമായി ഫോണില്‍ ബന്ധപ്പെട്ട് ന്യൂസ് കാര്‍ഡിനെ കുറിച്ച് അവരോട് അന്വേഷിച്ചു. എന്നാല്‍ ഇത് വ്യാജ ന്യൂസ് കാര്‍ഡാണെന്നും കൈരളി ന്യൂസ് നല്‍കിയ വാര്‍ത്തയല്ലായെന്നും വെബ് ഡെസ്ക് പ്രതിനിധി മറുപടി നല്‍കി.
നിഗമനം
കൈരളി ന്യൂസ് വെബ് ഡെസ്ക് പ്രതിനിധി തന്നെ ന്യൂസ് കാര്‍ഡ് വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ലാ ബിനീഷ് കോടിയേരി ഇത്തരമൊരു പ്രസ്താവന നടത്തിയതായും വാര്‍ത്തകളില്ലാ. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:ലഹരിക്കെതിരെ ബിനീഷ് കോടിയേരിയുടെ പ്രസ്താവന എന്ന തരത്തില്‍ കൈരളി ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: False