Image Credit: Google

ബിബിസി നികുതി വെട്ടിച്ചെന്ന് സമ്മതിച്ചു എന്ന വാര്‍ത്ത‍ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും കുറിച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. ബിബിസി 40 കോടി രൂപയാണ് വെട്ടിച്ചത് എന്നും ഈ വാര്‍ത്തകളില്‍ ആരോപ്പിക്കുന്നു.

ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ വാര്‍ത്ത‍ പ്രസിദ്ധികരിച്ചത്. അവരുടെ റിപ്പോര്‍ട്ട്‌ പ്രകാരം ബിബിസി 40 കോടി രൂപയുടെ വിവരങ്ങള്‍ മറിച്ച് വെച്ചു എന്നൊരു ഇമെയിലില്‍ സമ്മതിച്ചു. ഈ കാര്യം ഹിന്ദുസ്ഥാന്‍ ടൈംസിന് അറിയിച്ചത് ആദായ നികുതി വകുപ്പിലെ രണ്ട് അധികാരികളാണ് അറിയിച്ചത് എന്നും വാര്‍ത്ത‍യില്‍ പറയുന്നു.

സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ്(CBDT)ക്ക് അയച്ച ഇമെയിലിലാണ് ബിബിസി ടാക്സ് വെട്ടിച്ചത് സമ്മതിച്ചത് എന്ന് അധികാരികള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ദേശിയ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളില്‍ ബിബിസി ഓഫീസില്‍ ഫെബ്രുവരി മാസത്തില്‍ ആദായനികുതി വകുപ്പ് നടത്തിയ റൈഡിനെ ഈ വാര്‍ത്ത‍ ചുണ്ടിക്കാണിച്ച് ന്യായികരിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി. ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ നമുക്ക് താഴെ കാണാം.

FacebookArchived Link

ജനുവരി മാസത്തില്‍ ബിബിസി ഡോക്യുമെന്‍ററി ഇന്ത്യ: ദി മോദി ക്വേഷ്ച്ചന്‍ വിവാദത്തില്‍ പെട്ടിരുന്നു. ഈ ഡോക്യുമെന്‍ററി ഇന്ത്യക്കെതിരെ ഒരു ദുഷ്പ്രചരണത്തിന്‍റെ ഭാഗമാണ് എന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അഭിപായപെട്ടു. കുടാതെ ഈ ഡോക്യുമെന്‍ററിയെ ഇന്ത്യയില്‍ നിരോധിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ്‌ ഫെബ്രുവരിയില്‍ ഡല്‍ഹിയിലെ ബിബിസി ഓഫീസില്‍ ആദായനികുതി വകുപ്പ് റൈഡ് നടത്തിയത്.

ഈ റെയിഡിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ഇതില്‍ പ്രമുഖമായി ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകരായിരുന്നു. ഈ റെയിഡ് കേന്ദ്ര സര്‍ക്കാറിന്‍റെ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള പ്രയാസങ്ങളുടെ ഭാഗമാണ് എന്ന് പല മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായപെട്ടു. യുകെയിലെ പാര്‍ലമെന്‍റില്‍ ലേബര്‍ പാര്‍ട്ടി ഈ സംഭവത്തെ വിമര്‍ശിച്ചു. ബിബിസിയുടെ ഓഫീസില്‍ നടന്ന റെയിഡ് വലിയ ചിന്തയുടെ വിഷയമാണ് എന്ന് ബ്രിട്ടന്‍റെ ഷാഡോ വിദേശകാര്യ മന്ത്രി ഫാബിയന്‍ ഹാമില്‍ട്ടണ്‍ ഹോസ് ഓഫ് കോമണ്‍സില്‍ പറഞ്ഞു. പിന്നിട് ബിബിസി ഓഫീസില്‍ ആദായ നികുതി വകുപ്പ് നടത്തിയത് റെയിഡല്ല ടാക്സ് സര്‍വ്വേ ആയിരുന്നു എന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഈ റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നത്തിനിടെ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ഈ വാര്‍ത്ത‍യെ തള്ളി ഒരു റിപ്പോര്‍ട്ട്‌ പ്രസിദ്ധികരിച്ചു. കേന്ദ്ര സര്‍ക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഈ വാര്‍ത്ത‍ വ്യാജമാണെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സിനെ അറിയിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഇങ്ങനെയാണ്: “ടാക്സ് അസ്സെസ്മെന്‍റ് നിയമങ്ങള്‍ പ്രകാരം നടുക്കുന്നതാണ്. ഔദ്യോഗികമായോ അനൌദ്യോഗികമായോ ഇങ്ങനെ ഇമെയില്‍ ചെയ്യുന്നതിനെ കുറിച്ച് യാതൊരു എസ്.ഓ.പിയില്ല. കുടാതെ ഇങ്ങനെ കുറ്റം സമ്മതിച്ചാല്‍ ഇളവുകള്‍ ഇന്ത്യന്‍ ടാക്സ് നിയമങ്ങള്‍ നല്‍കില്ല.”

ബിബിസിക്ക് വകുപ്പ് 148 പ്രകാരം ലഭിച്ച നോട്ടിസിന്‍റെ മറുപടിയായി അവരുടെ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടി വരും. അതിനാല്‍ ഈ സമയത്ത് മുന്‍കൂട്ടി എന്തെങ്കിലും പറയുന്നത് ശരിയല്ല എന്നും ഉദ്യോഗസ്ഥന്‍ പറയുന്നതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

അങ്ങനെ ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ റിപ്പോര്‍ട്ട്‌ ബിബിസി 40 കോടി രൂപ ടാക്സ് വെട്ടിച്ചു എന്ന് പറയുമ്പോള്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്‌ വാര്‍ത്ത‍ പറയുന്നത് ബിബിസി ഇങ്ങനെയൊന്നും സമ്മതിച്ചില്ല എന്നാണ്. ഈ രണ്ട് വാര്‍ത്ത‍കളിലും സ്രോതങ്ങളുടെ പേര്‍ നല്‍കിയിട്ടില്ല. അതിനാല്‍ ആരാണ് സത്യം പറയുന്നത് നമുക്ക് വിലയിരുത്താന്‍ ഈ സമയത്ത് കഴിയില്ല. ഈ രണ്ട് വാര്‍ത്തകളെ കുറിച്ച് ബിബിസിയോ കേന്ദ്ര സര്‍ക്കാരോ ഇത് വരെ ഒന്നും പ്രതികരിച്ചിട്ടുമില്ല. അതിനാല്‍ ഈ രണ്ട് വാര്‍ത്തകളില്‍ ഏത് വാര്‍ത്തയാണ് ശരി നമുക്ക് ഇന്നി സമയത്തിന് മാത്രമേ പറയാന്‍ കഴിയൂ.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ബിബിസി 40 കോടി രൂപ വെട്ടിച്ചെന്ന് സമ്മതിച്ചോ? മാധ്യമങ്ങളില്‍ വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍

Written By: Mukundan K

Result: Explainer