ഡല്‍ഹിയില്‍ കലാപമുണ്ടാക്കിയ സിറാജ് മുഹമ്മദ്‌ അന്‍വറിനെയും സംഘത്തിനെയും ഗുജറാത്ത്‌ ക്രൈംബ്രാഞ്ച് അധികൃതര്‍ ഭാരുച്ചില്‍ പിടികൂടുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെയല്ല എന്ന് കണ്ടെത്തി. വീഡിയോയുടെ യഥാര്‍ത്ഥ്യം എന്താണ് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പോലീസ്സുകാര്‍ ഒരു സംഘത്തിനെ പിടികുടുന്നതായി കാണാം. പോസ്റ്റില്‍ നല്‍കിയ അടികുറിപ്പ് പറയുന്നത് ഇങ്ങനെയാണ്:

ദില്ലി കലാപത്തിൽ ഉൾപ്പെട്ട സിറാജ് മുഹമ്മദ് അൻവറിനെയും സംഘത്തെയും ഗുജറാത്ത് ക്രൈം ബ്രാഞ്ച് പിടി കൂടുന്ന കാഴ്‌ച.👏👏👏

ഇതേ വീഡിയോ മറ്റേയൊരു വിവരണത്തോടെയും പ്രചരിപ്പിക്കുന്നുണ്ട്. വീഡിയോ ഭാരുച്ചില്‍ പിടികുടിയ മുഹമ്മദ്‌ സരോജ് അന്‍വര്‍ ഡല്‍ഹിയില്‍ നിന്ന് ഗുജറാത്തിലെ അമോദില്‍ വന്ന്‍ താമസിക്കുന്നുണ്ടായിരുന്നു. ഈ വ്യക്തിയില്‍ നിന്ന് രണ്ട് തോക്കും രണ്ട് മാഗസീനും പോലീസ് പിടികുടി. ഈ പ്രചരണത്തില്‍ ഡല്‍ഹിയിലെ കലാപങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ല. ഇത്തരമൊരു പോസ്റ്റ്‌ നമുക്ക് താഴെ കാണാം.

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

Gujarat crime branch ഉയിർ..✊️👮

🇮🇳

ഗുജറാത്തിൽ ഭറൂച് ജില്ലയിലെ ദരോൾ ചൗക്ടി എന്ന സ്ഥലത്ത് വെച്ച് 4 ആയുധ ധാരി കളായ ജിഹാദി സുടാപ്പി കളെ കൈ യോടെ പിടികൂടുന്നു. ഗുജറാത്ത്‌ പോലീസ്...

ഇത്തരം രംഗങ്ങൾ നിങ്ങൾ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ .. ഒരു ഇൻസ്‌പെക്ടർ ബൽറാം അല്ലെങ്കിൽ ഭരത്ചന്ദ്രൻ ഐ പി എസ്‌ ക്രിമിനലുകളെ തൂക്കി എടുത്തു ജീപ്പിൽ ഇട്ടു പോകുന്നത് പക്ഷെ ഇവർ നമ്മുടെ

യഥാർത്ഥ പോലീസ് നായകന്മാർ ആണ്. പിടിയിൽ ആയ മുഹമ്മദ്‌ സരോജ് അൻവർ ഡൽഹിയിൽ നിന്നും അമോദ് എന്ന സ്ഥലത്ത് താമസിക്കുകയായിരുന്നു

അയാളുടെ കൈയിൽ നിന്നും പോലീസിനു ലഭിച്ചത് 2 പിസ്റ്റോൾ, 2 മാഗസിൻ, 19 ബുള്ളറ്റ് കൾ,61000 രൂപ ആണ്.

എന്നാല്‍ ഈ പറയുന്ന രണ്ട് സംഭവങ്ങളുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് നമുക്ക് അന്വേഷണത്തില്‍ നിന്ന് മനസിലാക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയുമായി ബന്ധപെട്ട കീ വേര്‍ഡുകള്‍ ഉപയോഗിച്ച് ഗൂഗിളില്‍ അന്വേഷിച്ചു. അതില്‍ ഞങ്ങള്‍ക്ക് ദി ഇന്ത്യന്‍ എക്സ്പ്രെസ്സ് പ്രസിദ്ധികരിച്ച ഈ വാര്‍ത്ത‍ ലഭിച്ചു.

ലേഖനം വായിക്കാന്‍- The Indian Express | Archived Link

വാര്‍ത്ത‍യുടെ പ്രകാരം വീഡിയോയില്‍ കാണുന്ന പോലീസ് സംഘം അഹമദാബാദ് ക്രൈം ബ്രാഞ്ചിന്‍റെ ഡിറ്റക്ഷന്‍ ടീമിന്‍റെ ഉദ്യോഗസ്ഥരാണ്. ഗുജറാത്തിലെ പാട്ടന്‍ നഗരത്തിന്‍റെ സമീപത്ത് ഒരു ധാബയില്‍ നിന്ന് കിഷോര്‍ പഞ്ചാല്‍ (കെ.കെ.) എന്നൊരു ക്രിമിനലിനെയാണ് ഇവര്‍ നാം കാണുന്ന വീഡിയോയില്‍ പിടികുടുന്നത്. അഹമ്മദാബാദ് പോലീസിന്‍റെ സംഘം ഇവരുടെ കയ്യില്‍ നിന്ന് ഒരു സെമി-ഓട്ടോമേട്ടിക് പിസ്റ്റളും രണ്ട് മാഗസീനും അഞ്ച് റൌണ്ട് വെടിമരുന്നും പിടികുടി.

ഞങ്ങളുടെ ഗുജറാത്ത്‌ ടീം അഹമദാബാദ് ക്രൈം ബ്രാഞ്ചിലെ ഒരു സീനിയര്‍ ഉദ്യോഗസ്ഥനുമായി ബന്ധപെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത്, “ചാന്ദ്ഖേഡ, സബര്‍മതി എന്നി സ്ഥലങ്ങളില്‍ നടന്ന വാഹന മോഷണ കേസുകള്‍ ഞങ്ങളുടെ ആന്‍റി-ഓര്‍ഗനൈസ്ഡ ക്രൈം (AOC) യുണിറ്റ് അന്വേഷിക്കുന്നുണ്ടായിരുന്നു. അന്വേഷണത്തിനിടയിലാണ് പ്രതി കിഷോര്‍ പഞ്ചാല്‍ (കെ.കെ.)യുടെ പേര് മുന്നില്‍ വന്നത്. ടെക്നിക്കല്‍ അനാലിസിസ് സംവിധാനം ഉപയോഗിച്ച് ഞങ്ങള്‍ പ്രതിയുടെ ലോക്കേഷന്‍ കണ്ടെത്തി പ്രതിയെ പിടികുടി.

Read in Gujarati:

“കുടാതെ, ഈ നടപടി നടന്നത് പാട്ടനിലെ അമര്‍പ്പുര ഗ്രാമത്തിന്‍റെ അടുത്ത് സ്ഥിതി ചെയ്യുന്ന ഏക്‌ത റസ്റ്റോറന്‍റിലാണ്. ഇയാള്‍ക്കെതിരെ രാജസ്ഥാന്‍, ബാനസ്കാന്ഠ, അഹമദാബാദ് എന്നി സ്ഥലങ്ങളില്‍ പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്”, എന്നും അദ്ദേഹം ചേര്‍ത്തു. ഇയാളെ ഗുജറാത്തില്‍ കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കാന്‍ നിര്‍മിച്ച പാസാ എന്ന നിയമം പ്രകാരം പോലീസ് ഇതിനെ മുന്നേയും ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ വീഡിയോ ഭാരുചിലെതല്ല എന്ന് വ്യക്തമാണ്. ഭാരുച്ചില്‍ സരോജ് മൊഹമ്മദ്‌ അന്‍വര്‍ എന്ന വ്യക്തി അറസ്റ്റില്‍ ആയതിനെ കുറിച്ച് വാര്‍ത്ത‍കള്‍ അന്വേഷിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഭാരുച്ച് പോലീസിന്‍റെ ഈ ട്വീറ്റ് ലഭിച്ചു.

Archived Link

ഭാരുച്ചില്‍ ഗുജറാത്ത്‌ പോലീസ് ക്രൈംബ്രാഞ്ചിന്‍റെ വിവിധ സംഘങ്ങള്‍ അമോദ് എന്ന സ്ഥലത്തില്‍ താമസിക്കുന്ന ഡല്‍ഹിയില്‍ നിന്ന് വന്ന മുഹമ്മദ്‌ സെറാജ് അന്‍വര്‍ എന്ന പ്രതിയെ പിടികുടി രണ്ട് തോക്കുകളും രണ്ട് മാഗസീനുകളും ഇയാളുടെ ഇടത്തില്‍ നിന്ന് ജപ്തി ചെയ്തിരുന്നു. പക്ഷെ ഈ സംഭവത്തിന് ഡല്‍ഹി കലാപവുമായി ബന്ധമുണ്ട് എന്ന് പോലീസ് പറഞ്ഞിട്ടില്ല കുടാതെ പ്രസ്തുത വീഡിയോയ്ക്കും ഈ സംഭവവുമായി യാതൊരു ബന്ധവുമില്ല എന്നും വ്യക്തമാണ്.

നിഗമനം

സാമുഹ മാധ്യമങ്ങളില്‍ പ്രസ്തുത വീഡിയോ വെച്ച് നടത്തുന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാവുന്നു. ഗുജറാത്തിലെ പാട്ടനില്‍ കിഷോര്‍ പഞ്ചാല്‍ (കെ.കെ.) എന്ന പ്രതിയെ അഹമദാബാദ് പോലീസ് AOC സംഘം പിടികൂടുന്നതിന്‍റെ ദൃശ്യങ്ങളാണ് ഡല്‍ഹികലാപവുമായി തെറ്റായി ബന്ധപെടുത്തി പ്രചരിപ്പിക്കുന്നത്. ഗുജറാത്ത്‌ പോലീസ് മൊഹമ്മദ്‌ സെറാജ് അന്‍വര്‍ എന്ന വ്യക്തിയെ ഭാരുച്ചില്‍ പിടികുടി എന്ന വാര്‍ത്ത‍ സത്യമാണ് പക്ഷെ ഇയാള്‍ക്ക് ഡല്‍ഹി കലാപവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പോലീസ് വെളിപെടുത്തിയിട്ടില്ല. കുടാതെ ഈ സംഭവവും വൈറല്‍ വീഡിയോയും തമ്മില്‍ യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഗുജറാത്ത്‌ പോലീസ് ഒരു കള്ളനെ പിടികൂടുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു...

Fact Check By: Mukundan K

Result: False