കേന്ദ്ര സര്‍ക്കാര്‍ ഇയടെയായി പെട്രോളിന്‍റെയും ഡീസലിന്‍റെയും മുകളില്‍ എക്സൈസ് ഡ്യൂട്ടി കുറച്ചിരുന്നു. പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയാണ് ലിറ്ററിന്‍റെ പിന്നാലെ കുറച്ചത്. ഇതിന് ശേഷം പല സംസ്ഥാനങ്ങളും പെട്രോലിന്‍റെയും ഡീസലിന്‍റെയും മുകളില്‍ ഈടാക്കുന്ന നികുതി കുറയ്ച്ചിരുന്നു.

പക്ഷെ കേരളമടകം ചില സംസ്ഥാനങ്ങള്‍ ഇന്ധനത്തിന്‍റെ മുകളില്‍ ഈടാക്കുന്ന നികുതി കുറയ്ക്കാനാകില്ല എന്ന് നിലപാട് വ്യക്തമാക്കിയിരുന്നു. കേരളം നികുതി കുറക്കണം എന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികളും ഉന്നയിച്ചിരുന്നു. ഇതിന്‍റെ പശ്ചാതലത്തിലാണ് സാമുഹ മാധ്യമങ്ങളില്‍ കേരളം നികുതി കുറക്കില്ല എന്ന് മാധ്യമങ്ങളുടെ വാര്‍ത്ത‍യ്ക്കെതിരെ പോസ്റ്റുകള്‍ പ്രത്യക്ഷപെടാന്‍ തുടങ്ങിയത്. മനോരമ പത്രത്തില്‍ വന്ന തലകെട്ടിനെ നിഷേധിച്ച് കേന്ദ്രം കുറച്ച തുകയെക്കാള്‍ കൂടുതല്‍ തുക സംസ്ഥാനത്തില്‍ കുറഞ്ഞിട്ടുണ്ട് സംസ്ഥാനം കുറക്കാതെ എങ്ങനെയാണ് ഇങ്ങനെ സംഭവിക്കുന്നത്? എന്ന ചോദ്യം ഉന്നയിക്കുന്ന ഒരു ഫെസ്ബൂക്ക് പോസ്റ്റ്‌ നമുക്ക് താഴെ കാണാം.

FacebookArchived Link

പോസ്റ്ററില്‍ നമുക്ക് ഒരു പത്രത്തില്‍ അച്ചടിച്ച തലകെട്ട് കാണാം, “ഇല്ല, കേരളം കുറയ്ക്കില്ല” എന്നാണ് തലകെട്ടില്‍ പറയുന്നത്. പോസ്റ്ററില്‍ ഈ തലകെട്ടിനെ നിഷേധിച്ച് ചോദിക്കുന്നത് “പിന്നെ എങ്ങനെയാ കേന്ദ്രം 5 രൂപ കുറച്ചപ്പോള്‍ കേരളത്തില്‍ 6.40 പെട്രോളിനും 10 രൂപ കുറച്ചപ്പോള്‍ ഡീസലിനും 12.30 രൂപ കുറഞ്ഞത്?

ഈ ചോദ്യത്തിന്‍റെ ഉത്തരം നമുക്ക് അന്വേഷിച്ച് നോക്കാം. പക്ഷെ ഈ ഉത്തരം അറിയാന്‍ ആദ്യം നമുക്ക് എങ്ങനെയാണ് പെട്രോള്‍ വില നിശ്ചയിക്കുന്നത്? അതില്‍ കേന്ദ്ര/ സംസ്ഥാന സര്‍ക്കാറുകള്‍ എത്രയാണ് നികുതി ഈടാക്കുന്നത് എന്ന് നമുക്ക് അറിയേണ്ടതുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ നികുതി

കേന്ദ്രം പെട്രോലിന്‍റെ മുകളിലും ഡീസലിന്‍റെ മുകളിലും എക്സൈസ് ഡ്യൂട്ടി ഈടാക്കും. ഇത് വരെ കേന്ദ്രം ഈടാക്കിയിരുന്നത് ഒരു ലീറ്റര്‍ പെട്രോളിന്‍റെ മുകളില്‍ 32.9 രൂപയും ഡീസലിന്‍റെ മുകളില്‍ 31.80 രൂപയുമാണ്.

Source: BPCL

മുകളില്‍ നമുക്ക് ഡല്‍ഹിയിലെ പെട്രോള്‍/ഡീസല്‍ നിരക്കുകള്‍ കാണാം. ഇത് നികുതി കുറയ്ക്കുന്നതിന് മുമ്പേയുള്ള നിരക്കുകളാണ്. നികുതി കുറച്ചതിന് ശേഷം പെട്രോളില്‍ കേന്ദ്രം ഈടാക്കുന്ന നികുതി 27.90 രൂപയും ഡീസലില്‍ 21.80 രൂപയുമാണ്. ഇനി നമുക്ക് കേരളം എത്രയാണ് ഈടാക്കുന്നത് നോക്കാം.

സംസ്ഥാന സര്‍ക്കാര്‍ നികുതി

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും പെട്രോളിന്‍റെയും ഡീസലിന്‍റെയും മുകളില്‍ സെലസ് ടാക്സ് ഈടാക്കുന്നതാണ്. എല്ലാ സംസ്ഥാനങ്ങളുടെ നികുതി നിരക്ക് വ്യത്യസ്തമാണ്. ഈ നിരക്കുകള്‍ കാരണമാണ് എല്ലാ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ വിലകളില്‍ നമുക്ക് ഇന്ധനം ലഭിക്കുന്നത്. അരുണാചല്‍ പ്രദേശ്‌ പോലെയുള്ള സംസ്ഥാനങ്ങള്‍ പെട്രോളിന്‍റെ മുകളില്‍ 20% വും, ഡീസലിന്‍റെ മുകളില്‍ 13% നികുതിയാണ് ഈടാക്കുന്നത്. അതേസമയം രാജസ്ഥാന്‍ പെട്രോളില്‍ ഈടാക്കുന്നത് 36% വും, ഡീസലില്‍ 26% വും നികുതിയാണ്. ഇത് കുടാതെ സംസ്ഥാനങ്ങള്‍ വികസനത്തിന്‍റെ പേരില്‍ പല സെസുകളും ഈടാക്കും.

Source: PRS India

കേരളം പെട്രോളിന്റെയും ഡീസലിന്‍റെയും മുകളില്‍ ഈടാക്കുന്ന നികുതി നിരക്കുകള്‍ നമുക്ക് മുകളില്‍ കാണാം. പെട്രോളിന്‍റെ മുകളില്‍ 30.08% സെലസ് ടാക്സാണ് ഈടാകുന്നത്. സമാനമായി ഡീസലില്‍ 22.76% സെലസ് ടാക്സാണ് കേരള സര്‍ക്കാര്‍ ജനങ്ങളോട് ഈടാക്കുന്നത്. ഇത് കുടാതെ ഒരു രൂപ അധിക സെലസ് ടാക്സും കുടാതെ എല്ലാത്തിന്‍റെയും മുകളില്‍ 1% നികുതിയും കേരള സര്‍ക്കാര്‍ ഈടാക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ ഇതില്‍ ഒന്നും കുറച്ചിട്ടില്ല, പക്ഷെ കേരളത്തില്‍ പെട്രോള്‍ വില ലീറ്ററിന് 1.4 രൂപയും ഡീസലിന് 2.3 രൂപ കുറഞ്ഞത് ഈ ശതമാനങ്ങള്‍ കാരണമാണ്. ഈ കാര്യം നമുക്ക് പെട്രോള്‍/ഡീസല്‍ വില എങ്ങനെയാണ് നിര്‍ണയിക്കുന്നത് എന്ന് അറിയുമ്പോള്‍ മനസിലാവും.

പെട്രോള്‍ ഡീസല്‍ വില നിര്‍ണയം

എങ്ങനെയാണ് പെട്രോളും ഡീസലിന്‍റെ വില നിര്‍ണയിക്കുന്നത് നമുക്ക് താഴെ കാണാം. കേന്ദ്രം പെട്രോളില്‍ 5 രൂപ കുറച്ചപ്പോള്‍ സംസ്ഥാനങ്ങള്‍ ടാക്സ് ഇറക്കുന്ന വിലയും കുറഞ്ഞു അതിനാല്‍ കേരളത്തിന് കിട്ടിയിരുന്ന 25.38 രൂപ കുറഞ്ഞ് 23.88 ആയി. കുടാതെ മുമ്പ് കിട്ടിയിരുന്ന സെസും കുറഞ്ഞു.

പെട്രോള്‍ മുമ്പ്കേന്ദ്രം നികുതി കുറച്ചപ്പോള്‍
നികുതി രഹിത വില 47.5847.58
എക്സൈസ് ഡ്യൂട്ടി32.927.9
ഡീലറിന്‍റെ കമ്മീഷന്‍3.93.9
സംസ്ഥാനം ടാക്സ് ഈടാക്കുനത്തിന്‍റെ മുമ്പേയുള്ള വില84.3879.38
കേരള സര്‍ക്കാര്‍ സെലസ് ടാക്സ്25.381523.877504
കേരള സര്‍ക്കാര്‍ അധിക സെലസ് ടാക്സ്11
മൊത്തത്തില്‍110.7615104.257504
1% സെസ്1.1076151.04257504
ഒരു ലീറ്റര്‍ പെട്രോലിന്‍റെ റീറ്റെല്‍ വില 111.8691105.300079

ഡീസലിലും ഇത് തന്നെയാണ് സംഭവിച്ചത്. മുമ്പ് കേരള സര്‍ക്കാറിന് കിട്ടിയിരുന്ന 19.13 രൂപ സെലസ് ടാക്സ് കുറഞ്ഞ് 16.85 രൂപയായി. കുടാതെ സെസും കുറഞ്ഞു. ഡീസലിന്‍റെ വില നിര്‍ണയിക്കുന്നത് എങ്ങനെയാണ് നമുക്ക് താഴെ കാണാം.

ഡീസല്‍മുമ്പ്കേന്ദ്രം നികുതി കുറച്ചപ്പോള്‍
നികുതി രഹിത വില 49.6449.64
എക്സൈസ് ഡ്യൂട്ടി31.821.8
ഡീലറിന്‍റെ കമ്മീഷന്‍2.612.61
സംസ്ഥാനം ടാക്സ് ഈടാക്കുനത്തിന്‍റെ മുമ്പേയുള്ള വില84.0574.05
കേരള സര്‍ക്കാര്‍ സെലസ് ടാക്സ്19.1297816.85378
കേരള സര്‍ക്കാര്‍ അധിക സെലസ് ടാക്സ്11
മൊത്തത്തില്‍104.179891.90378
1% സെസ്1.0417980.9190378
ഒരു ലീറ്റര്‍ ഡീസലിന്‍റെ റീറ്റെല്‍ വില 105.221692.8228178

അങ്ങനെ കേരള സര്‍ക്കാര്‍ നികുതി നിരക്കുകള്‍ കുറയ്ക്കാതെയും കേരളത്തില്‍ പെട്രോള്‍ ഏകദേശം 1.5 രൂപയും ഡീസല്‍ 2.40 രൂപയും കൂടുതല്‍ വില കുറഞ്ഞത്. മുകളില്‍ നല്‍കിയ കണക്കുകള്‍ പരിശോധിച്ചാല്‍ നമുക്ക് മനസിലാവുന്നത് ഇങ്ങനെയാണ്:

  • കേന്ദ്രം നികുതി കൂട്ടിയാല്‍ അതിന്‍റെ ലാഭം സംസ്ഥാനങ്ങള്‍ക്കും ലഭിക്കും.
  • അന്താരാഷ്ട്ര വില്‍പനിയില്‍ ക്രൂഡ് ഓയില്‍ വില അനുസരിച്ച് പെട്രോളിന്‍റെ വില കൂടുകയും കുറയുകയും ചെയ്യും. ഇത് അനുസരിച്ച് സംസ്ഥാനങ്ങളുടെ നികുതിയും കൂടും അല്ലെങ്കില്‍ കുറയും.
  • പക്ഷെ കേന്ദ്ര സര്‍ക്കാറിന് അന്താരാഷ്ട്ര വില്പനിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയാലും കുറഞ്ഞാലും യാതൊരു പ്രശ്നമുണ്ടാകില്ല. കേന്ദ്ര സര്‍ക്കാര്‍ ഉറപ്പിച്ച തുകയാണ് പെട്രോളിന്റെയും ഡീസലിന്‍റെയും മുകളില്‍ ഈടാക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന നികുതിയില്‍ സംസ്ഥാനങ്ങള്‍ക്ക് പങ്ക്

15ആം ഫൈനാന്‍സ് കമ്മീഷന്‍ നിര്‍ദേശിച്ച പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന എക്സൈസില്‍ സംസ്ഥാനങ്ങള്‍ക്ക് 59% വിഹിതം കേന്ദ്രം നല്‍കണം. അങ്ങനെ കേന്ദ്രം ഈടാക്കുന്ന നികുതിയുടെ വലിയ പങ്ക് സംസ്ഥാനങ്ങള്‍ക്ക് പോകേണ്ടതാണ്, പക്ഷെ അങ്ങനെയല്ല. അതിന് കാരണം കേന്ദ്രം ഈടാക്കുന്ന നികുതിയില്‍ രണ്ട് ഘടകങ്ങളുണ്ട്:

  1. എക്സൈസ് ഘടകം (Basic Excise Duty)
  2. സെസ് ഘടകം (Cess Component)

കേന്ദ്രം പെട്രോളില്‍ ഈടാക്കുന്ന നികുതിയില്‍ എക്സൈസ് ഘടകം വെറും 1.4 രൂപയാണ്. അതെ സമയം ഡീസലിന്‍റെ എക്സൈസ് ഘടകം വെറും 1.8 രൂപയാണ്. ബാക്കിയുള്ളത് മുഴുവന്‍ സെസാണ്. ഫൈനാന്‍സ് കമ്മീഷന്‍ നിര്‍ദേശം പ്രകാരം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് എക്സൈസ് ഘടകത്തിന്‍റെ 59% നല്‍കാന്‍ ബാധ്യസ്ഥരാണ്. സെസുകള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കില്ല.

Source: PRS India

മുകളില്‍ PRS നല്‍കിയ കണക്കുകളില്‍ നമുക്ക് 2017 ഏപ്രിലില്‍ പെട്രോളില്‍ ഈടാക്കുന്ന നികുതിയില്‍ 44% ഉണ്ടായിരുന്ന എക്സൈസ് ഘടകം ഫെബ്രുവരി 2021ല്‍ കുറച്ച് വെറും 4% ആക്കിയതായി മനസിലാവുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കേന്ദ്രം പെട്രോളിന് 5 രൂപയും ഡീസലിനും 10 രൂപയും കുറച്ചപ്പോള്‍ കേരളത്തില്‍ പെട്രോളിന് 6.40 രൂപയും ഡീസലിന് 12.30 രൂപയും കുറഞ്ഞത് ഇങ്ങനെ...

By: Mukundan K

Result: Explainer