പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കഴിഞ്ഞ ദിവസം ബീഹാറിലെ പറ്റ്നയിൽ സ്ഥിതി ചെയ്യുന്ന തഖത് ശ്രീ ഹരിമന്ദിര്‍ ജി പട്ന സാഹിബ് ഗുരുദ്വാര സന്ദര്‍ശിച്ച് പൂജാദി കര്‍മ്മങ്ങള്‍ അര്‍പ്പിച്ചു. ഇതിനുശേഷം സന്ദർശനത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. അദ്ദേഹം ഗുരുദ്വാരയുടെ പാചകപ്പുരയിൽ ഭക്ഷണം തയ്യാറാക്കുന്ന ഒരു ചിത്രം തെറ്റായ വിവരണത്തോടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു

പ്രചരണം

പറ്റ്നയിലെ തഖത് ശ്രീ ഹരിമന്ദിര്‍ ജി പട്ന സാഹിബ് ഗുരുദ്വാര സന്ദർശന വേളയിൽ പൂജകള്‍ അര്‍പ്പിച്ചശേഷം പ്രധാനമന്ത്രി മോദി ഭക്തർക്കായി ഭക്ഷണം പാകം ചെയ്യുകയും വിളമ്പി കൊടുക്കുകയും ചെയ്തിരുന്നു. അദ്ദേഹം പാചകപ്പുരയിൽ ഭക്ഷണം പാകം ചെയ്യുന്ന അടുപ്പിൽ തീ കത്തിച്ചിട്ടില്ലെന്നും പാകം ഭക്ഷണം പാകം ചെയ്യുന്ന പോസില്‍ ഫോട്ടോ ഷൂട്ട് ചെയ്യുകയാണ് എന്നും അവകാശപ്പെട്ടാണ് ചിത്രം പ്രചരിപ്പിക്കുന്നത്. “തീ ഇല്ലാത്ത അടുപ്പിൽ സാമ്പാർ ഇളക്കുന്ന ജീ😁 ഡിജിറ്റൽ ഇന്ത്യ🤣🤣” എന്ന അടിക്കുറിപ്പ് ചിത്രത്തിനുണ്ട്.

FB postarchived link

എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി

വസ്തുത ഇങ്ങനെ

ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ പ്രധാനമന്ത്രി ഗുരുദ്വാര സന്ദർശിക്കുന്ന വീഡിയോ അദ്ദേഹത്തിൻറെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടു.

കൂടാതെ പല വാർത്ത മാധ്യമങ്ങളും പ്രധാനമന്ത്രിയുടെ ഗുരുദ്വാര സന്ദർശനം കവർ ചെയ്ത് വാർത്തയാക്കിയിട്ടുണ്ട്. സന്ദര്‍ശനത്തിന്‍റെ ദൈര്‍ഘ്യമുള്ള വീഡിയോ പ്രധാനമന്ത്രിയുടെ യുട്യൂബ് ചാനലില്‍ തന്നെ നല്കിയിട്ടുണ്ട്.

പ്രധാനമന്ത്രി തീയില്ലാത്ത അടുപ്പിൽ പാത്രം വെച്ചാണ് പാചകം ചെയ്യുന്നതെന്ന് വാർത്താമാധ്യമങ്ങളിൽ ഒന്നും പരാമർശമില്ല പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും നിലപാടുകളെ വിമർശിക്കുന്ന മാധ്യമങ്ങളിൽ പോലും ഇത്തരത്തിൽ ഒരു പരാമർശം കൊടുത്തിട്ടില്ല കൂടുതൽ വ്യക്തതക്കായി ഞങ്ങൾ ഗുരുദ്വാരയുടെ മാനേജർ ബെൽജിത് ബെൽജിത് സിങ്ങുമായി സംസാരിച്ചു അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെ: “പ്രധാനമന്ത്രി തീയില്ലാത്ത അടുപ്പിൽ പാത്രം വെച്ചാണ് പാചകം ചെയ്യുന്നത് എന്നത് പൂർണമായും തെറ്റായ പ്രചരണമാണ്.

പ്രധാനമന്ത്രി സ്വമേധയാ ലങ്കാറിലേയ്ക്ക് (പാചകപ്പുര) വന്ന് ചപ്പാത്തി പരത്തുകയും പരിപ്പ് കറി പാചകം ചെയ്യുകയും ചെയ്യുകയായിരുന്നു. പിന്നീട് അദ്ദേഹം തന്നെ അവിടെയുണ്ടായിരുന്ന ഭക്തര്‍ക്ക് പ്രസാദം വിളമ്പി കൊടുത്തു. ലങ്കാറിലെ ഗാസ് സ്റ്റൌ ഉയർന്ന ഫ്ലെയിമുള്ളതാണ്. അദ്ദേഹം വന്നപ്പോൾ അതിന്‍റെ ഫ്ലെയിം കുറച്ചു വെച്ചതാണ്. ഞങ്ങളുടെ പാചകപ്പുരയിലെ അടുപ്പുമായി അദ്ദേഹത്തിന് പരിചയമില്ലാത്തതിനാൽ അപകടം ഒന്നും ഉണ്ടാവേണ്ട എന്ന് കരുതിയാണ് ഫ്ലെയിം കുറച്ചുവച്ചത്. അവിടെനിന്നും പകർത്തിയ ചിത്രമാണ് തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നത്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. പ്രധാനമന്ത്രി ഗുരുദ്വാരയിൽ ഭക്ഷണം പാചകം ചെയ്യുന്ന അടുപ്പിൽ തീ ഇല്ലെന്നും ഫോട്ടോഷൂട്ടിന് വേണ്ടി പോസ് ചെയ്യുകയാണ് എന്നുമുള്ള പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ലങ്കാറിലെ ഗാസ് അടുപ്പിന് ഉയര്‍ന്ന ഫ്ലെയിം ആണെന്നും പ്രധാനമന്ത്രിക്ക് ലങ്കാറിലെ അടുപ്പുമായി പരിചയമില്ലാത്തതിനാല്‍ അപകടമുണ്ടാകേണ്ട എന്നു കരുതി ഫ്ലെയിം കുറച്ചു വെച്ചതാണെന്നും എന്ന് ഗുരുദ്വാര അധികൃതർ അറിയിച്ചിട്ടുണ്ട്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പ്രധാനമന്ത്രി തീയില്ലാത്ത അടുപ്പില്‍ പാചകം ചെയ്യുന്നുവെന്ന് പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം ഇങ്ങനെ...

Written By: Vasuki S

Result: Misleading