
കിഴക്കാംതൂക്കായ മലഞ്ചെരിവിൽ ഇടുങ്ങിയ ഒരു റോഡിൽ അതിസാഹസികമായി ഒരു ഡ്രൈവർ കാർ വളച്ച് എടുക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രചരണം
റോഡിന് താഴെ കുത്തനെ കൊക്കയുള്ള ഒരു പർവതപ്രദേശത്ത് ഡ്രൈവർ യു-ടേൺ എടുക്കുന്നതിന്‍റെ വീഡിയോ ഉള്‍പ്പെടുത്തിയ ലേഖനമാണ് പ്രചരിക്കുന്നത്. വീഡിയോ ദൃശ്യങ്ങളില്‍ ഡ്രൈവര്‍ ഇടുങ്ങിയ റോഡില്‍ ഡ്രൈവര്‍ സമര്‍ത്ഥമായും സാഹസികമായും കാര്‍ വളച്ചെടുക്കുന്നത് ശ്വാസമടക്കിപിടിച്ചാണ് വീക്ഷിക്കാനാവുക.

പോസ്റ്റിൽ പറഞ്ഞിരിക്കുന്ന അവകാശവാദത്തിന്‍റെ സത്യാവസ്ഥ പരിശോധിക്കേണ്ടത് ആവശ്യമാണെന്ന് തോന്നിയതിനാൽ ഞങ്ങൾ അന്വേഷണം ആരംഭിച്ചു. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയാണ് എന്നു കണ്ടെത്തുകയും ചെയ്തു.
വസ്തുത ഇങ്ങനെ
കാര്‍ വളച്ചെടുക്കുന്ന ഡ്രൈവര്‍ അതി സമര്‍ത്ഥനാണ് എന്ന കാര്‍യ്മ് എടുത്തു പറയേണ്ടതുണ്ട്. എന്നാല്‍ റോഡിന് താഴെ അഗാധമായ കൊക്കയല്ല ഉള്ളത്. കീവേഡുകൾ ഉപയോഗിച്ച് ഗൂഗിളിന്‍റെ സഹായത്തോടെ ഞങ്ങൾ ആദ്യം പോസ്റ്റിലെ വീഡിയോ തിരഞ്ഞു. പോസ്റ്റിലെ വീഡിയോ 2021 ഡിസംബർ 25-ന് ഡ്രൈവിംഗ് സ്‌കിൽ എന്ന യൂട്യൂബ് ചാനൽ സംപ്രേഷണം ചെയ്‌തതാണെന്ന് കണ്ടെത്തി.
പോസ്റ്റ് ചെയ്ത വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് താഴെ നിന്നുള്ള ആംഗിളിൽ നിന്നാണെന്ന് ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാകും. കാര്‍ വളച്ചെടുക്കുന്ന സ്ഥലത്തിന് താഴെ യഥാര്‍ത്ഥത്തില്‍ അഗാധമായ കൊക്ക പോലെയുള്ള ഭാഗമില്ല. തൊട്ട് താഴെയുള്ള തട്ടില്‍ മറ്റൊരു റോഡുണ്ട്. ഇതിലൂടെ വാഹനങ്ങളുടെ ഗതാഗതവും നടക്കുന്നുണ്ട്. ഇത് വെളിപ്പെടുത്തുന്ന മറ്റൊരു വീഡിയോ ഞങ്ങള്‍ക്ക് യുട്യൂബില്‍ നിന്നും ലഭിച്ചു. നിങ്ങൾക്കത് ഇവിടെ കാണാം.
മറ്റൊരു വെബ്‌സൈറ്റിൽ ഇതേ വീഡിയോ ( മറ്റൊരു ആംഗിളില്‍ ചിത്രീകരിച്ചത്) നല്‍കിയിട്ടുണ്ട്. നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയുന്നത്. autoblog | vkmag
പോസ്റ്റിലെ വീഡിയോയും മറ്റൊരു ആംഗിളിൽ എടുത്ത വീഡിയോയും തമ്മിലുള്ള വ്യത്യാസം കാണിക്കുന്ന ഫാക്റ്റ് ക്രെസന്‍റോയുടെ വീഡിയോ താഴെ കാണാം.
പോസ്റ്റിലെ ലേഖനത്തില്‍ നല്കിയിരിക്കുന്ന അവകാശവാദം തെറ്റിദ്ധാര്‍ന്ന സൃഷ്ടിക്കുന്നതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഞങ്ങളുടെ ഗുജറാത്തി ടീം ഇതേ ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. വായിക്കാന്‍:
પહાડી વિસ્તારમાં યુ-ટર્ન લઈ રહેલા કારચાલકનો વીડિયો વાયરલ… જાણો શું છે સત્ય….
നിഗമനം
പോസ്റ്റിലെ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. പോസ്റ്റിലെ വീഡിയോ താഴെ നിന്നുള്ള ആംഗിളില്‍ നിന്നു ചിത്രീകരിച്ചതാണ്. അതുകൊണ്ടാണ് ഡ്രൈവര്‍ കാര്‍ വളയ്ക്കുന്നതിന് താഴെ അഗാധമായ കൊക്കയാണ് എന്ന പ്രതീതി തോന്നുന്നത്. ഗതാഗതം നടക്കുന്ന റോഡാണ് തൊട്ട് താഴെയുള്ള തട്ടിലുള്ളത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഡ്രൈവര്‍ അതിസാഹസികമായി മലമ്പാതയില്‍ കാര്‍ യു-റ്റേണ്‍ എടുക്കുന്ന വീഡിയോയുടെ യാഥാര്‍ഥ്യം…
Fact Check By: Vasuki SResult: Misleading
