വിവരണം

Accident in Wonder La injures 4 from Fact Crescendo on Vimeo.

FacebookArchived Link

“വണ്ടർലാ വാട്ടർ തീം പാർക്കിൽ അപകടം 25ഓളം ആളുകൾക്ക് പരിക്ക് പക്ഷെ കേരളത്തിൽ ഒരു മീഡിയയിൽ പോലും ഈ വാർത്ത വന്ന് കണ്ടില്ല അതെന്താ അങ്ങനെ” എന്ന അടിക്കുറിപ്പോടെ 23 ജൂണ്‍ 2019 മുതല്‍ ശംഖൊലി എന്ന ഫെസ്ബൂക്ക് പേജ് ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ അപകടത്തില്‍ പെട്ടവരെ രക്ഷിക്കാനായി വണ്ട൪ലാ ജിവനക്കാ൪ ശ്രമിക്കുന്നതായി വീഡിയോയില്‍ കാണാന്‍ സാധിക്കുന്നു. വീഡിയോയില്‍ കേല്ക്കൂന്നത് കന്നട ഭാഷയാണ് അതിനാല്‍ ഈ വീഡിയോ ബാംഗ്ലൂരിലെ വണ്ടർലായാണ് എന്ന് തോന്നുന്നു. എന്നാല്‍ ഇങ്ങനെയൊരു സംഭവം നടന്നത് എപ്പോഴാണ് എന്ന് പോസ്റ്റില്‍ പറയുന്നില്ല. യഥാര്‍ഥത്തില്‍ വണ്ട൪ലയില്‍ നടന്ന അപകടത്തില്‍ എത്ര ആളുകല്‍ക്കാണ് പരിക്കേറ്റത്? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

സംഭവത്തിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങല്‍ ഈ വാ൪ത്തെയെ സംബന്ധിച്ച് കീ വേർഡ്സ് ഉപയോഗിച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോല്‍ ഞങ്ങള്‍ക്ക് വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങൾ‍ അവരുടെ വെബ്‌സൈറ്റില്‍ ഈ സംഭവത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച റിപ്പോര്‍ട്ടുകല്‍ ലഭിച്ചു.

റിപ്പോര്‍ട്ടില്‍ അറിയിക്കുന്ന പ്രകാരം സംഭവം നടന്നത് ബാംഗ്ലൂറിലെ വണ്ടര്‍ലാ അമ്യുസ്മെന്‍റ പാര്‍ക്കില്‍ ഹരിക്കെയന്‍ എന്ന റൈഡിലാണ് അപകടം സംഭവിച്ചത്. ഈ റൈഡില്‍ ഫാനിന്‍റെ പോലെ മൂന്ന് ബ്ലേഡുകല്‍ ഉണ്ട്. പ്രത്യേക ബ്ലേഡില്‍ നാല്‍ പേര്‍ക്ക് ഇരിക്കാം. പവ൪ കട്ട്‌ കാരണം റൈഡ് ഇടയില്‍ നിന്നു പോയിട്ടുണ്ടായിരുന്നു. അപ്പോല്‍ റൈഡിനെ താഴെ കൊണ്ട് വരാനായി അവിടുത്തെ ജിവനക്കാ൪ ശ്രമിച്ചു. ഇതിന്‍റെ ഇടയില്‍ റായിഡിന്‍റെ ഒരു ബ്ലേഡ് താഴെ നിലത്ത് മുട്ടി. ഈ ബ്ലേഡില്‍ ഉണ്ടായിരുന്നത് നാലു പേരാണ്. ഈ നാലു പേരെ രക്ഷിക്കാനുള്ള ശ്രമമാണ് നമ്മല്‍ പ്രസ്തുത പോസ്റ്റ്‌ ഷയ൪ ചെയ്ത വീഡിയോയില്‍ കാനുന്നത്.

നാലു പേര്‍ക്ക് ഈ അപകടത്തില്‍ പരിക്കേറ്റു. പോസ്റ്റില്‍ പറയുന്ന പോലെ 25 പേര്‍ക്ക് പരി ക്കേറ്റതായി ഒരു വാ൪ത്തയു൦ റിപ്പോര്‍ട്ട്‌ ചെയുന്നില്ല. പ്രമുഖ മാധ്യമങ്ങൾ ഈ സംഭവത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച വാര്‍ത്ത‍കളുടെ തലകെട്ടിന്‍റെ സ്ക്രീന്ഷോട്ടുകല്‍ താഴെ നല്‍കിയിട്ടുണ്ട്. നാലു പേര്‍ക്ക് പരിക്കെട്ടതായാണ് എന്നാണ് ഇവ൪ എല്ലാവരും റിപ്പോര്‍ട്ട്‌ ചെയുന്നത്.

പരിക്കേറ്റ നാലു പേരെ വണ്ട൪ല ജിവനക്കാര്‍ BCS ആശുപത്രിയിലേക്ക് കൊണ്ട് പോയി. പരിക്കേറ്റ നാലു‍ പേര് പോലീസില്‍ പരാതി നല്കിട്ടുണ്ടായിരുന്നില്ല. പക്ഷെ സംഭവ സ്ഥലത്തുള്ളവ൪ ഈ വീഡിയോ സാമുഹിക മാധ്യമങ്ങളില്‍ വൈറല്‍ ആകിയതിനെ ശേഷമാണ് പോലീസ്‌ ഇങ്ങനെയൊരു സംഭവത്തിനെ കുറിച്ച് അറിയുന്നത്. കങ്ങേരി സബ് ഡിവിഷനിന് മെമോ ലഭിച്ചതിനെ ശേഷമാണ് പോലീസ് ഈ സംഭവത്തിനെ കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയത്. കാരണം ആരും പരാതിയുമായി പോലിസിനെ സമിപിച്ചിരുന്നില്ല. എസ.ഐ. ഹരിശ് മാധ്യമങ്ങളെ അറിയിച്ചു. സംഭവം ഗുരുതരം അല്ല എന്ന് കരുതി ഞങ്ങല്‍ പോലിസിനെ വിവരം അറിയിച്ചില്ല എന്ന് വണ്ട൪ല ജീവനക്കാരന്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്‌നോട്‌ പറഞ്ഞതായി അവ൪ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

നിഗമനം

ബാംഗ്ലൂരിലുള്ള വണ്ട൪ല അമ്യുസ്മെന്റ്റ് പാര്‍ക്കില്‍ അപകടം സംഭവിച്ചത് സത്യമാണ് പക്ഷെ ഈ അപകടത്തില്‍ പോസ്റ്റില്‍ അവകാശപ്പെടുന്ന പോലെ 25ഓളം പേര്‍ക്ക് പരിക്ക് സംഭവിച്ചില്ല. ഈ അപകടത്തില്‍ നാലു പേര്‍ക്ക് മാത്രമാണ് പരിക്കേറ്റത്.

Avatar

Title:വണ്ട൪ല തീം പാര്‍ക്കില്‍ അപകടത്തില്‍ 25ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നോ...?

Fact Check By: Harish Nair

Result: Mixture