ജയ് ശ്രീരാം ചൊല്ലാത്തതിന് ഉത്തര്‍പ്രദേശില്‍ യൂറോപ്യന്‍ യുവാവിനെ കത്തി കൊണ്ട് വരഞ്ഞോ...?
വിവരണം
Keyboard Journal | Archived Link |
“ജയ് ശ്രീരാം ചൊല്ലാത്തതിന് ഉത്തര്‍പ്രദേശില്‍ യൂറോപ്യന്‍ യുവാവിനെ കത്തി കൊണ്ട് വരഞ്ഞു” എന്ന തലക്കെട്ടോടെ മെയ് 28 2019ന് keyboardjournal എന്ന ഓണ്‍ലൈന്‍ മാധ്യമം ഒരു വാര്‍ത്ത പ്രസിദ്ധികരിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ യൂറോപ്പില്‍ വന്ന ഒരു യുവാവിനെ ‘ജയ് ശ്രീ രാം’ ചൊല്ലാത്തതിനാല്‍ കത്തി കൊണ്ട് ആക്രമിച്ചെന്ന ഭാവമാണ് വാ൪ത്തയുടെ തലക്കെട്ടിലൂടെ ഊഹിക്കാന്‍ കഴിയുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഒരു വിദേശി യുവാവിനെ ജയ് ശ്രീരാം ചൊല്ലത്തതിന് ആക്രമിച്ചോ? ഈ സംഭവത്തിന്‍റെ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
വസ്തുത വിശകലനം
ലേഖനത്തില്‍ ആദ്യത്തെ ഭാഗത്തില്‍ ഈ സംഭവം ഉത്തര്‍പ്രദേശിലെ മഥൂരയില്‍ ഗോവർദ്ധനിലെ രാധാകൂണ്ടിലാണ് നടന്നതെന്നാണ് അറിയിക്കുന്നത്. ലാത്വിയയിൽ നിന്നെത്തിയ സഞ്ചാരിയായ ജെമിട്രിസ് ആണ് പരികർമ മാർഗ്ഗിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കെ ആക്രമണത്തിനിരയായത് എന്നും വാര്‍ത്ത അറിക്കുന്നു.
“ലാത്വിയൻ പൗരൻ ജെമിട്രിസ് ഒരു ഇന്ത്യൻ പര്യടനത്തിലായിരുന്നു. ഇന്ന് രാവിലെ രാധകുണ്ടിൽ പ്രാർത്ഥിക്കുമ്പോൾ തദ്ദേശിയനായ ഋഷി എന്ന യുവാവ് അദ്ദേഹത്തെ കത്തി ഉപയോഗിച്ച് കഴുത്തിൽ വരഞ്ഞു.” സബ്രംഗ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. എന്ന് വാ൪ത്തയില്‍ പറയുന്നു.
പക്ഷെ ലേഖനത്തിന്‍റെ അവസാന ഭാഗത്തില്‍ പ്രതി വിദേശ യാത്രികനെ രാമനാമത്തോടെ അഭിവാദ്യം ചെയ്തപ്പോൾ പ്രത്യഭിവാദ്യം ചെയ്യാതിരുന്നതാണ് അക്രമിയെ ചൊടിപ്പിച്ചതെന്ന് മനസ്സിലായതായും സുരക്ഷാ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി എഴുതിയിട്ടുണ്ട്. ലേഖനത്തില്‍ നല്‍കിയ വിവരണം വാ൪ത്തയുടെ തലക്കെട്ടില്‍ പറയുന്നതിനോട് യോജിക്കുന്നില്ല. രാമനാമത്തിനെ അഭിവാദ്യം ചെയ്തപ്പോള്‍ പ്രത്യഭിവാദ്യം ചെയ്തതിനായിരുന്നു വിദേശി യുവാവിനെ കത്തി കൊണ്ട് ആക്രമിച്ചത് എന്ന് ലേഖനത്തില്‍ തന്നെ വ്യക്തമാക്കുന്നു. ജയ് ശ്രീരാം ചൊല്ലാത്തതിനാല്‍ അല്ല വിദേശി യുവാവിനെ പ്രതി ആക്രമിച്ചത്.
ഈ ലേഖനത്തില്‍ സബ്രന്ഗ് ഇന്ത്യ ഇതിനെ കുറിച്ച ചെയ്ത വാ൪ത്തയുടെ സന്ദര്‍ഭം നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ ഈ വാര്‍ത്ത ഓണ്‍ലൈന്‍ അന്വേഷണത്തിലൂടെ കണ്ടെത്തി. ഈ വാ൪ത്ത പറയുന്നത്. ലാത്വിയ പൌരന്‍ ആയ ജെമെത്രിസ് രാധകൂണ്ടിലെ ഖജൂര്‍ ഘാട്ടില്‍ ഭജന ചെയ്യുന്നുണ്ടായിരുന്നു. അപ്പോളാണ് ഋഷി എന്ന യുവാവ് അവിടെ എത്തി ‘റാം റാം’ എന്ന ചൊല്ലി ജെമെത്രിജിനെ അഭിവാദ്യം ചെയ്തത്. മറുപടിയില്‍ ഒന്നും ലഭിക്കാത്തതിനാല്‍ വിണ്ടും ഋഷി ‘റാം റാം’ എന്ന് ചൊല്ലി. അപ്പോള്‍ ജെമെത്രിജ് എന്ന ഈ വിദേശി യുവാവ് പ്രതിയെ ചെകിട്ടത്ത് അടിച്ചു. ഇതിനെ തുടർന്ന് ദേഷ്യത്തില്‍ പ്രതി വിദേശി യുവാവിന്‍റെ കഴുത്തില്‍ കത്തികൊണ്ട് കുത്തി ആക്രമിച്ചു, എന്നും ഈ വാ൪ത്ത അറിയിക്കുന്നു. ഈ വാര്‍ത്ത വിശദമായി താഴെ നല്‍കിയ ലിങ്ക സന്ദര്‍ശിച്ച് വായിക്കാം.
Sabrang | Archived Link |
ജയ് ശ്രി റാം എന്ന് ചൊല്ലാത്തതിനാല്‍ അല്ല പകരം ‘റാം റാം’ എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്തപ്പോള്‍ വിദേശി യുവാവ് അടിച്ചതിനെ തുടർന്നാണ് പ്രതി വിദേശി യുവാവിനെ കത്തികൊണ്ട് കുത്തിയത് എന്ന് വാ൪ത്തയിലുടെ വ്യക്തമാക്കുന്നു. ഈ വാര്‍ത്ത ജാഗരൻ എന്ന ദേശിയ മാധ്യമം അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ചത്. ഭജന ചെയ്തുകൊണ്ടിരിക്കുന്ന വിദേശി ഭക്തനെ ആക്രമിച്ചു, എന്നാണ് ഈ വാ൪ത്തയുടെ തലക്കെട്ട്. ഈ വാ൪ത്ത താഴെ നല്‍കിയ ലിങ്ക് സന്ദര്‍ശിച്ചു വായിക്കാം.
Jagran | Archived Link |
വെറും തലകെട്ട് വായിച്ചു തെറ്റിദ്ധരിപ്പിക്കുന രിതിയില്‍ പലരും ഈ ലേഖനം ഫെസ്ബൂക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഉദാഹരണത്തിനായി താഴെ ഒരു പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് നല്‍കിയിട്ടുണ്ട്.
ലേഖനം വായിക്കാതെ പലരും തെറ്റിദ്ധരിച്ച് ഈ പോസ്റ്റിനെ പറ്റി ഇങ്ങനെ കമന്റ് ചെയ്തിട്ടുണ്ട്:
നിഗമനം
ഈ വാ൪ത്തയുടെ തലകെട്ട് തെറ്റിധാരണ സ്രിഷ്ടിക്കുകയാണ്. ‘ജയ് ശ്രീരാം’ ചൊല്ലാത്തതിനാല്‍ അല്ല ഈ വിദേശി യുവാവിനെ ഉത്തര്‍പ്രദേശില്‍ ആക്രമിച്ചത്. ലേഖനത്തില്‍ വിദേശി യുവാവ് പ്രതിയെ ആക്രമിച്ചപ്പോള്‍ ദേഷ്യത്തില്‍ പ്രതി കത്തി വെച്ച് ആക്രമിച്ചതായിരുന്നു വസ്തുത ലേഖനത്തില്‍ ഉൾപ്പെടുത്തിയിട്ടില്ല.
Title:ജയ് ശ്രീരാം ചൊല്ലാത്തതിന് ഉത്തര്‍പ്രദേശില്‍ യൂറോപ്യന്‍ യുവാവിനെ കത്തി കൊണ്ട് വരഞ്ഞോ...?
Fact Check By: Harish NairResult: False Headline