
വിവരണം

Archived Link |
“വിയന്ന: തീവ്ര ഇസ്ലാമിനെതിരെ നടപടിയെടുക്കുമെന്ന് ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സിന്‍റെ വാഗ്ദാനം. ഇതിന്റെ ഭാഗമായി എഴു മുസ്ലീം പള്ളികള്‍ അടച്ചുപൂട്ടുമെന്നും, വിദേശ ധനസഹായമുള്ള ഡസന്‍ കണക്കിന് ഇമാമുകളെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും വെള്ളിയാഴ്ച അദ്ദേഹം പ്രഖ്യാപിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാര്‍ അടച്ച് പൂട്ടാന്‍ ഉദ്ദേശിക്കുന്ന പള്ളികളില്‍ ഒന്ന് തുര്‍ക്കി ദേശീയവാദികളുമായി ബന്ധപ്പെട്ടതാണെന്നാണ് സൂചന. മറ്റു ആറ് പള്ളികള്‍ നടത്തുന്നത് അറബ് മത കൂട്ടായ്മ എന്ന ഗ്രൂപ്പാണ്.
ഇത് ഒരു തുടക്കം മാത്രമാണ്,” തീവ്ര വലതുപക്ഷ വൈസ് ചാന്‍സലര്‍ ഹീന്‍സ്-ക്രിസ്റ്റ്യന്‍ സ്ട്രാച്ച് പറഞ്ഞു.” എന്ന അടിക്കുറിപ്പോടെ ഒരു പോസ്റ്റര്‍ ഓഗസ്റ്റ് 16, 2019 മുതല്‍ Soldiers Of Cross എന്ന ഫെസ്ബൂക്ക് പെജിലൂടെ പ്രചരിപ്പിക്കുകയാണ്. പോസ്റ്റിനോടൊപ്പം നല്‍കിയ പോസ്റ്ററില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ഇതൊരു തുടക്കം മാത്രമാണ് മുന്നറിയിപ്പ്. ഓസ്ട്രിയയില്‍ ഏഴു മുസ്ലിം പള്ളികള്‍ അടച്ചുപൂട്ടും. ഇസ്ലാമിക് തിവ്രവാദികളെ നശിപ്പിക്കാന്‍ അതിശക്തമായ നിലപാടുമായി ഓസ്ട്രിയ…സെബാസ്റ്റ്യന്‍ കൃസിന് എല്ലാ ആശംസകളും.” വെള്ളിയാഴ്ച അദായത്ത് ഇന്നലെ 16 ഓഗസ്റ്റിനാണ് ഈ തിരുമാനം ഓസ്ട്രിയ സര്‍ക്കാര്‍ എടുത്തതെന്ന് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ ഇങ്ങന്തെയൊരു തിരുമാനം ഓസ്ട്രിയ സര്‍ക്കാര്‍ ഇന്നലെ എടുത്തുവോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ വാര്‍ത്തയെ കുറിച്ച് കൂടുതല്‍ അറിയാനായി ഗൂഗിളില്‍ വാര്‍ത്തയോട് ബന്ധപെട്ട കീ വേര്‍ഡ്സ് ഉപയോഗിച്ച് അന്വേഷണം നടത്തി. അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ലഭിച്ച പരിണാമങ്ങളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

മുകളില്‍ നല്‍കിയ ഗൂഗിള്‍ അന്വേഷണത്തിന്‍റെ സ്ക്രീന്ശോട്ടില്‍ കാണുന്ന പോലെ ഈ വാര്‍ത്ത കഴിഞ്ഞ കൊല്ലം വന്ന വാര്‍ത്തയാണ്. കുടാതെ നിലവിലുള്ള ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ ക്രൂസല്ല പകരം ബ്രിജെറ്റ് ബിയര്‍ലിനാണ്.

കഴിഞ്ഞ കൊല്ലം സെബാസ്റ്റ്യന്‍ കുര്സിന്‍റെ സര്‍ക്കാര്‍ ഓസ്ട്രിയയിലെ ഏഴു മുസ്ലിം പള്ളികള്‍ അടക്കാന്‍ തിരുമാനം എടുതിട്ടുണ്ടായിരുന്നു. കുടാതെ വിദേശത്തില്‍ നിന്ന് പണം ലഭിക്കുന്ന 60,000 തോളം ഇമാമുകളെയും തിരിച്ചയയ്ക്കും എന്നൊരു നിലപാടും ഓസ്ട്രിയ സര്‍ക്കാര്‍ എടുത്തിരുന്നു. ഈ വാര്‍ത്ത പ്രമുഖ മാധ്യമങ്ങള്‍ കഴിഞ്ഞ കൊല്ലം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു.

കുടുതല്‍ അറിയാനായി താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് പ്രമുഖ അന്താരാഷ്ട്ര വെബ്സൈറ്റുകള്‍ പ്രസിദ്ധികരിച്ച വാര്‍ത്തകള്‍ വായിക്കാം.
Telegraph | Archived Link |
Washington Post | Archived Link |
NY Times | Archived Link |
എന്നാല്‍ ഈ കൊല്ലം മെയ് മാസത്തില്‍ അവിശ്വാസ പ്രമയം തോറ്റതിനാല്‍ സെബാസ്റ്റ്യന്‍ കുര്സിനെ ചാന്‍സലര്‍ സ്ഥാനത്തില്‍ നിന്ന് മാറ്റി ഓസ്ട്രിയന്‍ രാഷ്‌ട്രപതി അലെക്സാണ്ടര്‍ വാന്‍ ദേര്‍ ബെല്ലെന്‍ ബ്രിജെറ്റ് ബിയര്‍ലീനിനെ ഓസ്ട്രിയയുടെ പുതിയ ചാന്‍സലറായി നിയമിച്ചു.

BBC | Archived Link |
അറബ് ദേശങ്ങളില്‍ നിന്ന്‍ ധനസഹായം ലഭിക്കുന്ന ആറു പള്ളികള്‍ കഴിഞ്ഞ കൊല്ലം ഓസ്ട്രിയന്‍ സര്‍ക്കാര്‍ അടക്കാനായി പുറപ്പെടുവിച്ച ഉത്തരവ് ഓസ്ട്രിയന്‍ കോടതി റദ്ദാക്കി എന്ന വാര്‍ത്ത ഡെയിലി സബാഹ് എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Daily Sabah | Archived Link |
നിഗമനം
ഓസ്ട്രിയന്‍ സര്‍ക്കാര്‍ കഴിഞ്ഞ വെള്ളിയാഴ്ച ഏഴു മുസ്ലിം പള്ളികള്‍ അടിച്ച്ചുപുട്ടാന്‍ ഉത്തരവ് വിട്ടു എന്ന വാര്‍ത്ത തെറ്റാണ്. പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത കഴിഞ്ഞ കൊല്ലത്തിലെതാണ്. ഓസ്ട്രിയയുടെ അന്നത്തെ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്സ് എടുത്ത തിരുമാനത്തെ കുറിച്ചാണ് പോസ്റ്റില്‍ പറയുന്നത്. നിലവില്‍ സെബാസ്റ്റ്യന്‍ കുര്സല്ല ഓസ്ട്രിയയുടെ ചാന്‍സലര്‍ പകരം ബ്രിജെറ്റ് ബിയെര്‍ലീനാണ്. അതിനാല്‍ വസ്തുത അറിയാതെ ഈ പോസ്റ്റ് ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.

Title:ഓസ്ട്രിയയില്‍ ഏഴു മുസ്ലിം പള്ളികള്‍ അടച്ചു പൂട്ടുന്നു എന്ന വാര്‍ത്ത ഇപ്പോഴത്തേതാണോ..?
Fact Check By: Mukundan KResult: False
