അനുഛേദം 370, 35A എടുത്തു മാറ്റിയത് ആഘോഷിച്ചു കാശ്മീരില്‍ നൃത്തം ചെയ്യുന്ന ജവാന്‍മാരുടെ വീഡിയോയാണോ ഇത്…?

ദേശിയം

വിവരണം

FacebookArchived Link

“#Indian_Army_masti_time ??? ??????.

ചെട്ടിയാരേ അറസ്റ്റു ചെയ്തതിന്റെ സന്തോഷമല്ല.!!

370, 35 A. റദ്ദുചെയ്തതിന്റെ ഒരു പഴയ വീഡിയോ ആണ്.” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 22, 2019 മുതല്‍ ഒരു വീഡിയോ Ajith Krishnan Kutty എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ ജവാന്മാര്‍ ഒരു ഹര്യാന്വി പാട്ടിന്‍റെ താളത്തില്‍ നൃത്തം ചെയ്യുന്നതായി നാം കാണുന്നു. മുന്‍ ധനകാര്യമന്ത്രി പി. ചിദംബാരത്തിനെ പിടിച്ചതിന് അല്ല പകരം കാശ്മീരില്‍ നിന്ന് അനുഛേദം 370 എടുത്ത് കളിഞ്ഞപ്പോള്‍ ജവാന്മാര്‍ ആഘോഷിച്ചതിന്‍റെ ഒരു പഴയ വീഡിയോയാണ് എന്നാണ് അവകാശവാദം. എന്നാല്‍ ഈ വീഡിയോയില്‍ നൃത്തം ചെയ്യുന്ന ജവാന്മാര്‍ കാശ്മീരില്‍ നിന്ന് അനുഛേദം 370 എടുത്ത് കളഞ്ഞതിനെ തുടർന്ന് നൃത്തം ചെയ്തു ആഘോഷിക്കുന്ന വീഡിയോയാണോ ഇത്? ഈ വീഡിയോ കാശ്മീരില്‍ നിന്ന് അനുഛേദം 370 എടുത്ത് കളഞ്ഞതിനു ശേഷം എടുത്ത വീഡിയോയാണോ? വീഡിയോയുടെ യഥാര്‍ത്ഥ്യം എന്താന്നെണ് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാനായി വീഡിയോയുടെ പ്രമുഖ ഭാഗങ്ങളുടെ പല സ്ക്രീൻഷോട്ട് എടുത്ത് ഗൂഗിളിലും യാന്ടെക്സിലും തിരച്ചില്‍ നടത്തി അന്വേഷിച്ചു. യാന്ടെക്സില്‍ നടത്തിയ അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ക്ക് ഇതേ വീഡിയോ ഇതിന്‍റെ മുമ്പേ മുതല്‍ ഓണ്‍ലൈന്‍ ലഭ്യമാണ് എന്ന് മനസിലാക്കാന്‍ സാധിച്ചു. അന്വേഷണ ലിങ്ക് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചേയുക.

റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിണാമങ്ങൾ പരിശോധിച്ചപ്പോള്‍ ഇതേ വീഡിയോ കഴിഞ്ഞ കൊല്ലം മുതൽ ഒരു വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് ഞങ്ങളുടെ ശ്രധെയില്‍ വന്നു. താഴെ നല്‍കിയ സ്ക്രീൻഷോട്ടില്‍ വ്യക്തമായി വീഡിയോ പോസ്റ്റ്‌ ചെയ്തതിന്‍റെ സമയം നമുക്ക് കാണാം.

കഴിഞ്ഞ കൊല്ലം 28 സെപ്റ്റംബറിനാണ് ഈ വീഡിയോ ആദ്യം ഓണ്‍ലൈന്‍ പോസ്റ്റ്‌ ചെയ്തത്. ഈ വീഡിയോയുടെ ഒപ്പം നല്‍കിയ അടിക്കുറിപ്പ് വെച്ച് യുടുബില്‍ അന്വേഷണം നടത്തിയപ്പോള്‍ ഇതേ വീഡിയോ കഴിഞ്ഞ കൊല്ലം മുതല്‍ യുടുബിലും ലഭ്യമാണെന്ന് ഞങ്ങളുടെ ശ്രദ്ധയില്‍ വന്നു. അന്വേഷണത്തിന്‍റെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

യുടുബില്‍ ലഭ്യമുള്ള വീഡിയോയും പ്രസ്തുത പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന വീഡിയോയും തമ്മില്‍ തരത്യമം ചെയ്താല്‍ രണ്ട് വീഡിയോകളും  സമാനമാണെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും.

കാശ്മീരില്‍ നിന്ന് അനുഛേദം 370 ഓഗസ്റ്റ്‌ മാസത്തിന്‍റെ തുടക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. 

Economic TimesArchived Link

നിഗമനം

പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന വിവരണം തെറ്റാണ്‌. വീഡിയോ കശ്മീരില്‍ നിന്ന് അനുഛേദം 370 എടുത്ത് കളഞ്ഞതിനെ തുടർന്ന് ആഘോഷിക്കുന്ന ജാവാന്മാരുടെ വീഡിയോയല്ല പ്രസ്തുത പോസ്റ്റില്‍ പങ്ക് വെക്കുന്നത്.

Avatar

Title:അനുഛേദം 370, 35A എടുത്തു മാറ്റിയത് ആഘോഷിച്ചു കാശ്മീരില്‍ നൃത്തം ചെയ്യുന്ന ജവാന്‍മാരുടെ വീഡിയോയാണോ ഇത്…?

Fact Check By: Mukundan K 

Result: False