
ബിഹാറില്‍ ഒരു വേദിയിൽ ബിജെപി നേതാവിനെ ഒരാൾ പൂമാലയിട്ട് സ്വീകരിച്ചിതിനു പിന്നാലെ മർദ്ദിക്കുന്ന വിഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഒരു യോഗത്തില്‍ നേതാവിനെ ഒരു സംഘം ആളുകള്‍ മാലയിട്ട് സ്വീകരിക്കുന്നത് വീഡിയോയില്‍ കാണാം. മാല ചാര്‍ത്തി അടുത്ത നിമിഷം അയാളെ മര്‍ദ്ദിക്കുന്നതാണ് തുടര്‍ന്ന് കാണുന്നത്.
എന്നാൽ, തെറ്റിധരിപ്പിക്കുന്നതാണ് വിവരണമെന്നും ദൃശ്യങ്ങള്‍ക്ക് ബീഹാറുമായോ ബിജെപിയുമായോ യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ 2025 ജൂണ്‍ 11 ന് ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍ ജില്ലയില്‍ നടന്ന സംഭവമാണിത് എന്നുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം ജൗന്‍പൂരിലെ ആശാപുർ ഗ്രാമത്തിൽ മഹാരാജ സുഹെല്‍ദേവ് വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി രാജ്ഭർ ഐക്കൺ പ്രതിമ സ്ഥാപിക്കുന്നതിനുള്ള ഭൂമി പൂജയ്ക്ക് എത്തിയ സുഹെല്‍ദേവ് സ്വാഭിമാന്‍ പാര്‍ട്ടിയുടെ (എസ്‌എസ്‌പി) ദേശീയ പ്രസിഡന്‍റ് മഹേന്ദ്ര രാജ്ഭറിനെ മുന്‍ സഹപ്രവര്‍ത്തകന്‍ ബ്രിജേഷ് രാജ്ഭര്‍ മര്‍ദിച്ച സംഭവമാണിത്.

ചടങ്ങില്‍ അതിഥിയായി എത്തിയതായിരുന്നു എസ്‌എസ്‌പി നേതാവ് മഹേന്ദ്ര രാജ്ഭർ. വേദിയിൽവച്ച് മഹേന്ദ്രയെ ബ്രിജേഷ് ആദ്യം മാലയിടുകയും പിന്നീട് കൈകളുപയോഗിഗിച്ച് പലതവണ അടിക്കുകയുമായിരുന്നു. സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി നേതാവ് ഓം പ്രകാശ് രാജ്ഭറിന്‍റെ നിർദേശപ്രകാരമാണ് ബ്രിജേഷ് തന്നെ ആക്രമിച്ചതെന്നാണ് മഹേന്ദ്രയുടെ ആരോപണം. 2025 ജൂണിലായിരുന്നു സംഭവം.
നിഗമനം
2025 ജൂണില്‍ ഉത്തർപ്രദേശിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ബീഹാറില്‍ ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത്. ബിജെപി നേതാവല്ല, യുപിയിലെ സുഹെല്‍ദേവ് സ്വാഭിമാന്‍ പാര്‍ട്ടി നേതാവിനാണ് മർദ്ദനമേറ്റത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:ഉത്തര്‍പ്രദേശില്‍ എസ്എസ്പി നേതാവിനെ മര്‍ദ്ദിക്കുന്ന പഴയ ദൃശ്യങ്ങള്‍ ബീഹാറില്‍ ബിജെപി നേതാവിനെ മര്‍ദ്ദിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നു…
Fact Check By: Vasuki SResult: False


